സ്വന്തം ലേഖകൻ: റോബിൻ ബസ് മൂന്നാമതും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം വിട്ടയച്ചു. നേരത്തെ മൈലപ്രയിലും ആനക്കാടും ബസ് തടഞ്ഞിരുന്നു. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് ബസ് പുറപ്പെട്ടത് ഇന്ന് പുലർച്ചെയാണ്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റർ പിന്നിട്ട് മൈലപ്രയിൽ എത്തിയപ്പോൾ മോട്ടർ വാഹന വകുപ്പ് വീണ്ടും …
സ്വന്തം ലേഖകൻ: മനുഷ്യക്കടത്തെന്ന പേരിൽ ഫ്രാൻസിൽ പിടിച്ചുവച്ച വിമാനം വിട്ടയക്കണോ അതോ തടവിൽ വെക്കണോ എന്ന കാര്യത്തിൽ യാത്രക്കാരെ ജഡ്ജിക്ക് മുന്നിൽ ഹാജരാക്കാൻ വിമാനത്താവള അധികൃതരുടെ നീക്കം. പിടിച്ചുവച്ച 303 യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ദുബായിൽ നിന്ന് 303 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പുറപ്പെട്ട വിമാനം ഡിസംബർ 21ന് വ്യാഴാഴ്ചയാണ് മാർനെയിലെ ചാലോൺസ്-വാട്രി വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിലെ …
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ ബസ് എ350-900 വൈഡ് ബോഡി വിമാനം ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ എയര്‍ബസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറപ്പെട്ട VT-JRA എന്ന രജിസ്‌ട്രേഷനിലുള്ള വിമാനം ശനിയാഴ്ച ഉച്ചയ്ക്ക് 01:46-നാണ് ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഇറങ്ങിയത്. ഇതോടെ രാജ്യത്ത് എ350 വിമാനം അവതരിപ്പിക്കുന്ന ആദ്യ എയര്‍ലൈനായിരിക്കുകയാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ. …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ജനുവരി 16 മുതൽ നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ബെംഗളൂരുവിൽ നിന്നും വൈകീട്ട് 6.45 ന് പുറപ്പെടുന്ന വിമാനം 7.45 ന് കോഴിക്കോട്ടെത്തും. മടക്ക വിമാനം കോഴിക്കോട്ടുനിന്ന് രാത്രി 8.15-ന് പുറപ്പെട്ട് 9.15-ന് ബെംഗളൂരുവിൽ എത്തും. പുതിയ സർവീസ് തുടങ്ങുന്നതോടു കൂടി കോഴിക്കോട് നിന്നും …
സ്വന്തം ലേഖകൻ: വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രൊവിഷണൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. രണ്ടുദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. അനുമതി വേണമെന്നത് സാമൂഹികമാധ്യമങ്ങളിലുംമറ്റുമുണ്ടായ തെറ്റായ പ്രചാരണമാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായിരിക്കാം ഇത്തരത്തിൽ വ്യാജവാർത്തകൾക്കുപിന്നിൽ പ്രവർത്തിക്കുന്നത്. പ്രൊവിഷണൽ ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ പേരിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ …
സ്വന്തം ലേഖകൻ: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വഴിവെച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും രാജിവെച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുമുന്നണിയിലെ രണ്ടരവര്‍ഷമെന്ന ധാരണപ്രകാരമാണ് ഇരുവരും രാജിവെച്ചത്. പകരം കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ്‌കുമാറും മന്ത്രിമാരാവും. വകുപ്പിലും മാറ്റമുണ്ടാവില്ലെന്നാണ് സൂചന. അഹമ്മദ് ദേവര്‍കോവിലിന്റെ വകുപ്പുകള്‍ കടന്നപ്പള്ളിക്കും …
സ്വന്തം ലേഖകൻ: നവകേരള സദസ്സിന് ഇന്ന് തലസ്ഥാനത്ത് സമാപനം. നവംബർ 18ന് കാസർകോട് നിന്ന് ആരംഭിച്ച നവകേരള സദസ്സിന് ഇന്ന് തലസ്ഥാനത്ത് സമാപനമാകും. സർക്കാരിന്റെ നേട്ടങ്ങളും കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയും ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു മന്ത്രിമാരുടെ മണ്ഡല പര്യടന യാത്രയുടെ ലക്ഷ്യം. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ നവ കേരള സദസ്സ് പുരോഗമിക്കുമ്പോൾ യാത്ര കടന്നുപോകുന്ന തിരുവനന്തപുരത്തെ സ്ഥലങ്ങൾ താത്കാലിക …
സ്വന്തം ലേഖകൻ: കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ അനുകൂല, ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങളെഴുതി വികൃതമാക്കി. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനാണ് ന്യൂവാര്‍ക്കിലെ സ്വാമിനാരായണ്‍ മന്ദിര്‍ വാസന സൻസ്ത വികൃതമാക്കിയതിന്റെ ചിത്രങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചത്. ക്ഷേത്രത്തിന്റെ മതിലുകളില്‍ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഈ ചിത്രങ്ങളില്‍ കാണാം. ക്ഷേത്രദര്‍ശനത്തിനെത്തുന്ന വിശ്വാസികളെ മുറിപ്പെടുത്താനും അക്രമിക്കപ്പെടുമെന്ന ഭീതി സൃഷ്ടിക്കാനുമാണ് ഇത്തരം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ഹിജാബ് നിരോധനം പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി കർണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ . ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള മുൻ ബിജെപി സർക്കാരാണ് ശിരോവസ്ത്രത്തിന് കർണാടകത്തിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഏറെ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമടക്കം വഴിവെച്ച ശിരോവസ്ത്ര നിരോധനം ഒട്ടേറെ പ്രതിഷേധങ്ങളുണ്ടായിട്ടും പിൻവലിക്കാൻ ബി ജെ പി സർക്കാർ തയ്യാറായിരുന്നില്ല. ഭക്ഷണവും വസ്ത്രധാരണവും …
സ്വന്തം ലേഖകൻ: നാളുകള്‍നീണ്ട പോരാട്ടത്തില്‍ നീതികിട്ടാതായപ്പോള്‍ കണ്ണീരോടെ ബൂട്ടഴിച്ച സാക്ഷി മാലിക്കിന് പിന്തുണയായി, പദ്മശ്രീ പുരസ്‌കാരം രാജ്യതലസ്ഥാനത്ത് നടപ്പാതയിലുപേക്ഷിച്ച് ഗുസ്തിതാരം ബജ്രംഗ് പുണിയ. വനിതാ ഗുസ്തിതാരങ്ങള്‍ അപമാനിക്കപ്പെടുമ്പോള്‍ പുരസ്‌കാരവുമായി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞാണ് പുണിയ, പദ്മശ്രീ പതക്കം ഡല്‍ഹിയിലെ കര്‍ത്തവ്യപഥ് പോലീസ് സ്റ്റേഷനുസമീപത്തെ നടപ്പാതയില്‍ ഉപേക്ഷിച്ചത്. പതക്കം പിന്നീട് കര്‍ത്തവ്യപഥ് സ്റ്റേഷനിലേക്ക് പോലീസുകാര്‍ മാറ്റി. പ്രധാനമന്ത്രി …