സ്വന്തം ലേഖകൻ: ഓൺലൈനിലൂടെയുള്ള വർധിച്ചുവരുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിർദേശവുമായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. വഞ്ചനാപരാമയ ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചും വ്യാജ വെബ്സൈറ്റുകൾ വഴി ഗാർഹിക തൊഴിലാളികളെ ആകർഷകമായ നിരക്കിൽ വാഗ്ദാനം ചെയ്തും ബാങ്ക് വിവരങ്ങൾ ചോർത്തുന്നതടക്കമുള്ള നിരവധി തന്ത്രങ്ങളാണ് സംഘം പയറ്റുന്നത്. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും രണ്ട്-മൂന്ന് മിനിറ്റ് വിഡിയോ കാണുകയും ചെയ്താൽ …
സ്വന്തം ലേഖകൻ: ഇസ്രയേൽ -ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനും ഗാസയിലെ ജനങ്ങളെ രക്ഷിക്കുന്നതിന് അടിയന്തര വെടിനിർത്തലിനുള്ള ശ്രമം ഊർജം. ഇതു സംബന്ധിച്ച് അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സിഐഎയുടെ തലവൻ വില്യം ബേൺസ് ഇസ്രായേൽ, ഖത്തർ പ്രതിനിധികളുമായി പോളണ്ട് തലസ്ഥാനമായ വാഴ്സോയിൽ കൂടിക്കാഴ്ച നടത്തി. മൊസാദ് തലവൻ, ഖത്തർ പ്രധാനമന്ത്രി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.നേരത്തെ പ്രഖ്യാപിച്ച വെടിനിർത്തൽ അവസാനിച്ചശേഷം …
സ്വന്തം ലേഖകൻ: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രംപ് അയോഗ്യനാണെന്ന് കോളറാഡോ സുപ്രീം കോടതി വിധിച്ചു. കോളറാഡോ സംസ്ഥാനത്ത് മത്സരിക്കുന്നതിന് മാത്രമാണ് അയോഗ്യത. 2021 ജനുവരിയില്‍ യുഎസ് കാപ്പിറ്റോളിന് നേര്‍ക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിലെ പങ്കിനെ തുടര്‍ന്നാണ് നടപടി. യുഎസിന്റെ ചരിത്രത്തില്‍ ഇത്തരത്തില്‍ വിലക്ക് …
സ്വന്തം ലേഖകൻ: ഖലിസ്ഥാൻ വിഘടനവാദി ഗുരുപത്വന്ത് സിങ്ങ് പന്നുനിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ചെക്ക് റിപബ്ലിക്കിൽ തടവിലുള്ള നിഖിൽ ഗുപ്തയുടെ ശിക്ഷാ കാര്യത്തിൽ ഇടപെടാൻ ഇന്ത്യൻ നിയമ വ്യവസ്ഥക്ക് അധികാരമില്ലെന്ന് ചെക്ക് ഗവൺമെന്റ്. ന്യൂയോർക്കിൽ നടന്ന കൊലപാതകത്തിലെ പ്രതിയായ നിഖിൽ ഗുപ്തയുടെ കുടുംബം ഹേബിയസ് കോർപ്പസ് ഹർജിയുമായി കഴിഞ്ഞ ആഴ്ച്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് …
സ്വന്തം ലേഖകൻ: തമിഴ്നാട്ടിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ 10 പേർ മരിച്ചതായി തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ ചൊവ്വാഴ്ച അറിയിച്ചു. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലായി മഴക്കെടുതിയിൽ 10 പേർ മരിച്ചു. മതിൽ ഇടിഞ്ഞുവീണും വൈദ്യുതാഘാതമേറ്റും ആളുകൾ മരിച്ചതായി അദ്ദേഹം സെക്രട്ടേറിയറ്റിൽ മാധ്യമങ്ങളോട് പറഞ്ഞു. തെക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് തിരുനെൽവേലി, …
സ്വന്തം ലേഖകൻ: ചൈനയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ഇരുന്നൂറോളം പേർക്ക് പരുക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായുമാണ് വിവരം. ജല വൈദ്യുത ബന്ധം തകരാറിലാണ്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. ജല, വൈദ്യുതി ലൈനുകൾക്കും ഗതാഗത, …
;സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1,749 ആയി ഉയര്‍ന്നു. രാജ്യത്തെയാകെ ആക്ടീവ് കൊവിഡ് കേസുകൾ 1,970 ആയി. ഇന്നലെ ഇന്ത്യയിലാകെ 142 കേസുകളാണ് കണ്ടെത്തിയത്. നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78% കേസുകളും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം …
സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്ബോളിന് ആതിഥ്യംവഹിക്കാനുള്ള അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്.) നീക്കത്തിനുപിന്നില്‍ ഫിഫയുടെ പുതിയ നിലപാട്. ലോകകപ്പുപോലെയുള്ള കായികമാമാങ്കങ്ങളുടെ ആതിഥ്യം ഒന്നിലധികം രാജ്യങ്ങള്‍ക്ക് നല്‍കുന്നത് ഫിഫ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ നയത്തിലാണ് ഇന്ത്യന്‍ ഫുട്ബോളും കണ്ണുവെക്കുന്നത്. 2034-ല്‍ സൗദി അറേബ്യ ആതിഥ്യംവഹിക്കുന്ന ലോകകപ്പിന്റെ കുറച്ചുമത്സരങ്ങളുടെ നടത്തിപ്പിനാണ് ശ്രമംനടക്കുന്നത്. ഇതുസംബന്ധിച്ച് ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെ എക്സിക്യുട്ടീവ് …
സ്വന്തം ലേഖകൻ: 2022-ലെ കേരള അബ്കാരിനിയമത്തിലെ ചട്ടപ്രകാരം ലൈസൻസില്ലാതെ വൈനുണ്ടാക്കിയാൽ ജയിലിൽപ്പോകേണ്ടിവരും. ഒരു ലക്ഷം രൂപ പിഴമുതൽ 10 വർഷം തടവുവരെ ലഭിക്കാവുന്ന കുറ്റമാണ് ലൈസൻസില്ലാതെയുള്ള വീട്ടിലെ വൈൻനിർമാണം. പഴങ്ങളും പഞ്ചസാരയുമടക്കമുള്ള ചേരുവകൾ പുളിപ്പിച്ചെടുക്കുമ്പോൾ ആൽക്കഹോളിന്റെ അംശം രൂപപ്പെടുമെന്നതാണ് നിയമലംഘനമാകാൻ കാരണം. വിവിധപഴങ്ങളും കിഴങ്ങുകളുംകൊണ്ട് വൈൻ ഉണ്ടാക്കുന്നതു സംബന്ധിച്ച് അബ്കാരിനിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് ചെറുകിടവ്യവസായമെന്നരീതിയിൽ വൈനറി …
സ്വന്തം ലേഖകൻ: ബസ്സിനുനേരെ കരിങ്കൊടി കാട്ടാൻ എത്തിയവരെ ഗൺമാൻ മർദിക്കുന്നത് താൻ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ള ആളാണ് ഗൺമാൻ. തനിക്കോ ബസ്സിനോ നേരെയുള്ള ആക്രമണങ്ങളെ തടയേണ്ടത് ഗൺമാന്റെ ചുമതലയാണ്. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ പരിശോധിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ പ്രശ്നങ്ങളിൽ എസ്.എഫ്.ഐ.യും ഡി.വൈ.എഫ്.ഐ.യും ഇടപെടുന്നത് സ്വാഭാവികമാണ്. കാവിവത്‌കരണത്തിനെതിരായ പ്രതിഷേധത്തിൽനിന്ന് നാടിന്റെ …