സ്വന്തം ലേഖകൻ: 2023 ബാലണ്‍ ദ്യോര്‍ പുരസ്‌കാരം അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സിക്ക്. മെസ്സിയുടെ എട്ടാമത്തെ ബാലണ്‍ ദ്യോറാണിത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സിയുടെ നേട്ടം. സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ബാഴ്‌സലോണയിലെയും സ്‌പെയിനിലെയും മികച്ച പ്രകടനമാണ് ഐതാനയെ ഈ നേട്ടത്തിലെത്തിച്ചത്. കഴിഞ്ഞവർഷം ഫ്രാൻസിന്റെ കരീം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച ഉത്തരവ് വൈകിട്ട് പുറപ്പെടുവിക്കും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ ചെയർമാൻ ടി.കെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഈ സാമ്പത്തിക വർഷം യൂണിറ്റിന് 41 പൈസ വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. …
സ്വന്തം ലേഖകൻ: ഗാര്‍ഹിക വീസ നിയമത്തില്‍ സമൂല മാറ്റവുമായി കുവൈത്ത്. മൂന്ന് മാസത്തിലേറെ രാജ്യത്തിന് പുറത്ത് കഴിയുന്ന വീട്ടുജോലിക്കാരുടെ വീസ റദ്ദാക്കാന്‍ തൊഴിലുടമക്ക് അധികൃതര്‍ അനുമതി നല്‍കി. വീട്ടുജോലിക്കാര്‍ രാജ്യം വിട്ട് മൂന്ന് മാസത്തിനുള്ളില്‍ തിരികെ വന്നില്ലെങ്കില്‍ കുവൈത്തി സ്‌പോണ്‍സര്‍ക്ക് റസിഡന്‍സ് റദ്ദാക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹേല്‍ വഴിയാണ് ഇതിനുള്ള …
സ്വന്തം ലേഖകൻ: സിനിമ-സീരിയൽ താരം രഞ്ജുഷ മേനോനെ(35) ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഫ്ലാറ്റിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാദ്ധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സ്ത്രീ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിൽ …
സ്വന്തം ലേഖകൻ: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികരുടെ ബന്ധുക്കളുമായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര് കൂടിക്കാഴ്ച നടത്തി. ഇവരുടെ മോചനത്തിനായി കേന്ദ്രം എല്ലാ ഇടപെടലുകളും നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് എട്ട് മുന്‍ ഇന്ത്യന്‍ നാവികര്‍ ഖത്തറില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഖത്തറിലെ പ്രദേശിക കോടതി …
സ്വന്തം ലേഖകൻ: രാജ്യത്തെ ഒരുദിവസം ആശങ്കയിലാക്കി കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ കൺവെൻഷനിടെ ബോംബ്സ്ഫോടനം. സാമ്ര കൺവെൻഷൻ സെന്ററിൽ പ്രാർഥനയ്ക്കിടെ സെക്കൻഡുകളുടെ വ്യത്യാസത്തിലുണ്ടായ മൂന്ന് സ്ഫോടനങ്ങളിൽ മൂന്നുപേർ മരിച്ചു. 51 പേർക്ക് പരിക്കേറ്റു. സംഘടിത ഭീകരാക്രമണമെന്ന സംശയമുണർത്തിയെങ്കിലും പിന്നീട് യഹോവ സാക്ഷികളുടെ വിശ്വാസികളിലൊരാളായിരുന്ന ചെലവന്നൂർ വേലിക്കകത്ത് വീട്ടിൽ മാർട്ടിൻ ഡൊമിനിക് (57) ആണ് സ്ഫോടനം നടത്തിയതെന്ന …
സ്വന്തം ലേഖകൻ: ഞായറാഴ്ച നഗരം ഞെട്ടിയുണര്‍ന്നത് കളമശ്ശേരിയിലെ സ്‌ഫോടനവാര്‍ത്തയിലേക്കാണ്. യഹോവ സാക്ഷികളുടെ സമ്മേളനത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചുവെന്നാണ് ആദ്യമെത്തിയ വിവരം. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് മുതല്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പ്രതിഫലനമെന്നുവരെയുള്ള അഭ്യൂഹങ്ങളിലേക്ക് കാട്ടുതീപോലെ പടര്‍ന്നുകയറി വാര്‍ത്ത. കളമശ്ശേരിയിലെ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍നിന്ന് വിവിധ ആശുപത്രികളിലേക്ക് പരിക്കേറ്റവരെയുംകൊണ്ട് ആംബുലന്‍സുകള്‍ പാഞ്ഞു. അവയുടെ സൈറണ്‍ മാത്രമായി കൊച്ചിയില്‍. പതിനൊന്നുമണിയോടെ …
സ്വന്തം ലേഖകൻ: ഗാസ മുനന്പിലെ ഏറ്റവും വലിയ ആതുരാലയമായ ഷിഫ ആശുപത്രി ഹമാസ് ഭീകരരുടെ പ്രധാന താവളമാണെന്ന് ഇസ്രയേൽ പ്രതിരോധ സേന. ആശുപത്രിക്കടിയിലെ ഹമാസിന്റെ ഒളിത്താവളങ്ങൾ സംബന്ധിച്ച വീഡിയോ ഇസ്രേലി സൈന്യം പുറത്തുവിട്ടു. ഷിഫ ആശുപത്രിസമുച്ചയം ആക്രമിക്കാൻ പദ്ധതിയിടുന്നതിനു മുന്നോടിയായാണ് സൈന്യം വീഡിയോ പുറത്തുവിട്ടതെന്നാണു സൂചന. നൂറുകണക്കിന് ഭീകരർ ആശുപത്രിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് ഇസ്രേലി പ്രതിരോധസേനാ …

സ്വന്തം ലേഖകൻ: 2024-25 അധ്യയനവര്‍ഷം മുതല്‍ ബിഎസ്സി നഴ്സിംഗ് പ്രവേശനത്തിന് പ്രവേശനപരീക്ഷ നിര്‍ബന്ധമാക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനു നഴ്സിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനുകള്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. നഴ്സിംഗ് പ്രവേശനം പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തണമെന്നു രണ്ടു …
സ്വന്തം ലേഖകൻ: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഐ.ഇ.ഡി വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കുവെന്നും ഡിജിപി വ്യക്തമാക്കി. നടന്നത് ബോംബ് സ്‌ഫോടനമാണെന്നതിന്റെ എല്ലാ തെളിവുകളും സംഭവസ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്. ആസൂത്രിതമായ …