1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രായേല്‍ – ഹമാസ് സംഘര്‍ ഷം: 3500 കടന്ന് മരണം; യു എസിൻ്റെ എറ്റവും വലിയ യുദ്ധ കപ്പൽ ഇസ്രയേൽ തീരത്ത്
ഇസ്രായേല്‍ – ഹമാസ് സംഘര്‍ ഷം: 3500 കടന്ന് മരണം; യു എസിൻ്റെ എറ്റവും വലിയ യുദ്ധ കപ്പൽ ഇസ്രയേൽ തീരത്ത്
സ്വന്തം ലേഖകൻ: ഇസ്രയേല്‍- ഹമാസ് സംഘര്‍ത്തില്‍ മരിച്ചവരുടെ എണ്ണം 3500 ആയി ഉയര്‍ന്നു, ഇതുവരെ 1,200 ഇസ്രായേലികളും (170 സൈനികര്‍ ഉള്‍പ്പെടെ) 950 പലസ്തീനികളുമാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് ഗാസയിലെ ഏക വൈദ്യതി വൈദ്യുതി നിലയത്തില്‍ 10-12 മണിക്കൂറിനുള്ളില്‍ ഇന്ധനം തീരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ച ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ മൂവായിരത്തിലധികം പേര്‍ക്ക് …
അതിർത്തി കടക്കാൻ ഒരുങ്ങി ആയിരക്കണക്കിന് സൈനികർ അതിർത്തിയിൽ; ഗാസ പിടിച്ചെടുക്കാൻ ഇസ്രയേൽ
അതിർത്തി കടക്കാൻ ഒരുങ്ങി ആയിരക്കണക്കിന് സൈനികർ അതിർത്തിയിൽ; ഗാസ പിടിച്ചെടുക്കാൻ ഇസ്രയേൽ
സ്വന്തം ലേഖകൻ: ഗാസയ്‌ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഉടനെന്ന് സൂചന. ആയിരക്കരണക്കിന് ഇസ്രയേല്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചെന്നാണ് റിപ്പോര്‍ട്ട്. ദൗത്യം ഏത് നിമിഷവും തുടങ്ങുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഗാസയില്‍ 12 ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമേയുള്ളൂ എന്നാണ് യു എന്‍ അറിയിച്ചിരിക്കുന്നത്. വൈദ്യുതിയും ഗാസയില്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പല്‍ ഇസ്രയേല്‍ …
ഖത്തറിൽ ഏഷ്യൻ കപ്പ് ടിക്കറ്റ് വിൽപനയ്ക്ക് തുടക്കം; 25 റിയാൽ മുതൽ ലഭ്യം; ഹയാ കാർഡ് നിർബന്ധമില്ല
ഖത്തറിൽ ഏഷ്യൻ കപ്പ് ടിക്കറ്റ് വിൽപനയ്ക്ക് തുടക്കം; 25 റിയാൽ മുതൽ ലഭ്യം; ഹയാ കാർഡ് നിർബന്ധമില്ല
സ്വന്തം ലേഖകൻ: അടുത്ത വർഷം ജനുവരിയിൽ ദോഹയിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് 2023ന്റെ ടിക്കറ്റ് വിൽപനയ്ക്ക് ഇന്ന് തുടക്കം. സ്റ്റേഡിയം പ്രവേശനത്തിന് ഹയാ കാർഡ് നിർബന്ധമില്ല. എഎഫ്‌സി ഏഷ്യൻ കപ്പ് പ്രാദേശിക സംഘാടക സമിതി അധികൃതർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഘട്ടം ഘട്ടമായി പൂർണമായും ഓൺലൈൻ വഴിയാണ് ടിക്കറ്റ് വിൽപന. മൊബൈൽ ടിക്കറ്റുകളും ലഭിക്കും. …
കുവൈത്തിൽ ഇലക്ട്രോണിക് സിക്ക് ലീവ് പ്രാബല്യത്തിൽ; ലീവ് അപേക്ഷ ഇനി ഓൺലൈനായി
കുവൈത്തിൽ ഇലക്ട്രോണിക് സിക്ക് ലീവ് പ്രാബല്യത്തിൽ; ലീവ് അപേക്ഷ ഇനി ഓൺലൈനായി
സ്വന്തം ലേഖകൻ: കുവൈത്തിൽ ഇലക്ട്രോണിക് സിക്ക് ലീവ് പ്രാബല്യത്തിൽ വന്നതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ്. ‘കുവൈത്ത് ഹെൽത്ത്’ വഴിയോ ‘സഹൽ’ ആപ്പ് വഴിയോ ആണ് ലീവിനായി അപേക്ഷ സമർപ്പിക്കേണ്ടതെന്ന് അദ്ദേഹം അറിയിച്ചു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി സിക്ക് ലീവ് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിൻറെ ഭാഗമായാണ് ഇലക്ട്രോണിക് സംവിധാനം …
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുടെ അടിയന്തരമായി ഒഴിപ്പിക്കൽ ഉടനില്ല; ജാഗ്രതയോടെ ഇന്ത്യ
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുടെ അടിയന്തരമായി ഒഴിപ്പിക്കൽ ഉടനില്ല; ജാഗ്രതയോടെ ഇന്ത്യ
സ്വന്തം ലേഖകൻ: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ അടിയന്തരമായി ഒഴിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാതെ കേന്ദ്ര സര്‍ക്കാര്‍. സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസും വിദേശകാര്യ മന്ത്രാലയവും നിരീക്ഷിച്ചു വരികയാണ്. ഇന്ത്യന്‍ എംബസി എന്തിനും സജ്ജം എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി നഴ്‌സ് ഷീജയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് കുടുംബം പറഞ്ഞു. ഇസ്രയേലിലുള്ള …
ഇറാനില്‍നിന്നുള്ള വിമാനത്തിന് സുരക്ഷാഭീഷണി; ജര്‍മനിയിലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു
ഇറാനില്‍നിന്നുള്ള വിമാനത്തിന് സുരക്ഷാഭീഷണി; ജര്‍മനിയിലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു
സ്വന്തം ലേഖകൻ: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നുള്ള വിമാനത്തിനുനേരെ ആക്രമണം ഉണ്ടാകുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് ഇറാന്‍ വിമാനത്തിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ഫെഡറല്‍ പോലീസിന് ഇ-മെയില്‍ ലഭിക്കുന്നത്. തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വിമാനത്താവളത്തില്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധന നടത്തുകയും …
ഗാസയെ വലിഞ്ഞുമുറുക്കി ഇസ്രയേല്‍; സമ്പൂർണ ഉപരോധം; ഇരുഭാഗത്തുമായി 1,600 ല്‍ അധികം മരണം
ഗാസയെ വലിഞ്ഞുമുറുക്കി ഇസ്രയേല്‍; സമ്പൂർണ ഉപരോധം; ഇരുഭാഗത്തുമായി 1,600 ല്‍ അധികം മരണം
സ്വന്തം ലേഖകൻ: ഹമാസിനെതിരായ ആക്രമണം അനുനിമിഷം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ അതിര്‍ത്തിയില്‍ ടാങ്കുകള്‍ കൊണ്ടുള്ള ഇരുമ്പുമതില്‍ തീര്‍ക്കുമെന്ന് ഇസ്രയേലി സൈന്യം പറഞ്ഞതായി സെപ്‌ക്ടേറ്റര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാവിലെ ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് മേഖലയില്‍ വീണ്ടും യുദ്ധകാഹളം മുഴക്കിയത്. ഇരുഭാഗത്തുമായി 1,600-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. മരണസംഖ്യ ഇനിയും …
നീണ്ട ഇടവേളയ്ക്കുശേഷം തമിഴ്നാടിനും ശ്രീലങ്കയ്ക്കുമിടയിലുള്ള യാത്രാക്കപ്പൽ സർവീസ് വീണ്ടും
നീണ്ട ഇടവേളയ്ക്കുശേഷം തമിഴ്നാടിനും ശ്രീലങ്കയ്ക്കുമിടയിലുള്ള യാത്രാക്കപ്പൽ സർവീസ് വീണ്ടും
സ്വന്തം ലേഖകൻ: വർഷങ്ങൾനീണ്ട ഇടവേളയ്ക്കുശേഷം തമിഴ്നാടിനും ശ്രീലങ്കയ്ക്കുമിടയിലുള്ള യാത്രാക്കപ്പൽ സർവീസ് ചൊവ്വാഴ്ച പുനരാരംഭിക്കും. നാഗപട്ടണത്തിനും വടക്കൻ ശ്രീലങ്കൻ തലസ്ഥാനമായ ജാഫ്നയിലെ കന്‍കേശന്‍തുറയ്ക്കും ഇടയിലാണ് ചെറുകപ്പൽ സർവീസ് നടത്തുക. 60 നോട്ടിക്കൽ മൈൽ താണ്ടാൻ ഏകദേശം മൂന്നുമണിക്കൂറെടുക്കും. ക്യാപ്റ്റൻ ബിജു ബി. ജോർജിന്റെ നേതൃത്വത്തിൽ 14 പേരടങ്ങുന്ന സംഘം ഞായറാഴ്ച പരീക്ഷണയാത്ര നടത്തിയിരുന്നു. ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങൾക്ക് …
ഇസ്രയേൽ-ഹമാസ് യുദ്ധം: ഇസ്രയേൽ സേന ഗാസയിലേക്ക്; നാവിക-വ്യോമ സേനകളെ വിന്യസിച്ച് യുഎസ്
ഇസ്രയേൽ-ഹമാസ് യുദ്ധം: ഇസ്രയേൽ സേന ഗാസയിലേക്ക്; നാവിക-വ്യോമ സേനകളെ വിന്യസിച്ച് യുഎസ്
സ്വന്തം ലേഖകൻ: ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 700ലേറെ ഇസ്രായേലികള്‍. തെക്കന്‍ ഇസ്രായേലില്‍ സംഗീത നിശയ്ക്കിടെയുണ്ടായ കൂട്ടക്കുരുതിയില്‍ 260ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏറെയും വിദേശപൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരെ ബന്ദികളാക്കി. 100ൽ അധികം ഇസ്രായേലികളെ ഹമാസ് ബന്ധികളാക്കിയിട്ടുണ്ട്. ഉയർന്ന ഇസ്രായേലി ഉദ്യോഗസ്ഥര്‍ അടക്കം 100ല്‍ അധികം ആളുകളെ ബന്ധികളാക്കിയതായി ഹമാസ് അവകാശപ്പെട്ടിട്ടുണ്ട്. …
ഇസ്രയേലില്‍ പരുക്കേറ്റ മലയാ ളി നഴ്സ് അപകടനില തരണം ചെയ്തു; ആക്രമണം നാട്ടിലേക്ക് ഫോൺ ചെയ്യുന്നതിനിടെ
ഇസ്രയേലില്‍ പരുക്കേറ്റ മലയാ ളി നഴ്സ് അപകടനില തരണം ചെയ്തു; ആക്രമണം നാട്ടിലേക്ക് ഫോൺ ചെയ്യുന്നതിനിടെ
സ്വന്തം ലേഖകൻ: ഇസ്രയേലിലെ ഹമാസ് ആക്രമണത്തില്‍ പരുക്കേറ്റ പരിക്കേറ്റ മലയാളി നഴ്സ് ഷീജാ ആനന്ദ് അപകടനില തരണം ചെയ്തു. കൈക്കും കാലിനും പരിക്കേറ്റ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ഷീജ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ഷീജക്ക് റോക്കറ്റാക്രമണത്തില്‍ പരുക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം ഷീജയെ കൂടുതല്‍ പരിചരണത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. …