1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇനി 4 നാൾ; പഴുതടച്ച സുരക്ഷ; 7800 സൈനികർ, 25000 പോലീസുകാർ
ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇനി 4 നാൾ; പഴുതടച്ച സുരക്ഷ; 7800 സൈനികർ, 25000 പോലീസുകാർ
സ്വന്തം ലേഖകൻ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യാന്‍ ഇനി നാല് നാള്‍ മാത്രം. യു.എസ്. തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കാഴ്ചകള്‍ക്കാണ് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വാഷിങ്ടണ്‍ ഡി.സി. സാക്ഷ്യം വഹിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ പഴുതടച്ച സുരക്ഷയ്ക്ക് നടുവിലാകും തിങ്കളാഴ്ച ട്രംപ് …
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതായി ഇസ്രയേല്‍; പ്രഖ്യാപനം നടത്തി നെതന്യാഹു
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതായി ഇസ്രയേല്‍; പ്രഖ്യാപനം നടത്തി നെതന്യാഹു
സ്വന്തം ലേഖകൻ: 15 മാസം നീണ്ട യുദ്ധത്തിന് ഒടുവില്‍ അന്ത്യമാകുന്നു. ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനും വെടിനിര്‍ത്തലിനുമായി ഇസ്രായേലും ഹമാസും തമ്മിലുള്ള കരാര്‍ ഔദ്യോഗികമായി ഒപ്പുവെച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കരാറില്‍ അവസാന നിമിഷം ഹമാസ് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കരാര്‍ ഒപ്പിടുന്നത് നെതന്യാഹു വൈകിപ്പിച്ചിരുന്നു. സുരക്ഷാ കാബിനറ്റ് വിളിക്കുമെന്നും തുടര്‍ന്ന് സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ …
കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ കൊന്ന കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതെവിട്ടു
കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ കൊന്ന കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതെവിട്ടു
സ്വന്തം ലേഖകൻ: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതാണ് കേസ്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പ്രസ്താവിച്ചത്. ഗ്രീഷ്മയ്ക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തിയ കുറ്റങ്ങളെല്ലാം …
അല്‍ഖാദിർ അഴിമതിക്കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷം തടവ് വിധിച്ച് പാകിസ്താന്‍ കോടതി; പങ്കാളിക്കും ശിക്ഷ
അല്‍ഖാദിർ അഴിമതിക്കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷം തടവ് വിധിച്ച് പാകിസ്താന്‍ കോടതി; പങ്കാളിക്കും ശിക്ഷ
സ്വന്തം ലേഖകൻ: അല്‍ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പങ്കാളി ബുഷ്‌റ ബീബിക്കും ശിക്ഷ വിധിച്ച് പാകിസ്താന്‍ കോടതി. ഇമ്രാന്‍ ഖാനെ 14 വര്‍ഷവും ബുഷ്‌റ ബീബിക്ക് ഏഴ് വര്‍ഷവും തടവ് ശിക്ഷയാണ് അഴിമതി വിരുദ്ധ കോടതി വിധിച്ചത്. ജഡ്ജ് നാസിര്‍ ജാവേദ് റാണയാണ് വിധി പ്രസ്താവിച്ചത്. 200ഓളം കേസുകള്‍ ചുമത്തപ്പെട്ട് 2023 …
സെയ്ഫ് ആശുപത്രിയിലെ ത്തിയത് ചോരയിൽ കുളിച്ച്; ആരോഗ്യ നിലയിൽ പുരോഗതി; ഷാരൂഖിനേയും ലക്ഷ്യമിട്ടു?
സെയ്ഫ് ആശുപത്രിയിലെ ത്തിയത് ചോരയിൽ കുളിച്ച്; ആരോഗ്യ നിലയിൽ പുരോഗതി; ഷാരൂഖിനേയും ലക്ഷ്യമിട്ടു?
സ്വന്തം ലേഖകൻ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ വിവരം ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള സെയ്ഫ് അലിഖാന്റെ ആരോ​ഗ്യനിലയിൽ നല്ല പുരോ​ഗതിയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. താരത്തെ ഐ.സി.യു.വിൽ നിന്ന് മാറ്റിയതായും ഡോക്ടർമാർ വ്യക്തമാക്കുന്നു. സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യ നിലയിൽ നല്ല പുരോ​ഗതിയുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. നിതിൻ നാരായൺ ഡാങ്കെ …
സ്റ്റുഡൻ്റ് വീസ വഴി എത്തി യുസിലേക്ക് കടക്കുന്നു; 20,000 ഇന്ത്യൻ വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചതായി കാനഡ
സ്റ്റുഡൻ്റ് വീസ വഴി എത്തി യുസിലേക്ക് കടക്കുന്നു; 20,000 ഇന്ത്യൻ വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചതായി കാനഡ
സ്വന്തം ലേഖകൻ: സ്റ്റുഡൻ്റ് വീസ വഴി കാനഡയിൽ എത്തി വിദ്യാർഥികൾ അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് വിഭാഗമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കനേഡിയൻ കോളേജുകളിലും സർവകലാശാലകളിലും ഏകദേശം 50,000 വിദ്യാർഥികൾ പഠനം മുടക്കിയതായാണ് റിപ്പോർട്ട്. അതിൽ ഒരു പ്രധാന വിഭാഗം ഇന്ത്യൻ വിദ്യാർഥികളാണ്. ഇരുപതിനായിരം ഇന്ത്യൻ …
‘സെപ്റ്റംബര്‍ 11 ഭീകരാക്രമണ ത്തെ ഓര്‍മ്മിപ്പിക്കുന്നു’; പരസ്യത്തിൽ പുലിവാൽ പിടിച്ച് പാക് വിമാനകമ്പനി
‘സെപ്റ്റംബര്‍ 11 ഭീകരാക്രമണ ത്തെ ഓര്‍മ്മിപ്പിക്കുന്നു’; പരസ്യത്തിൽ പുലിവാൽ പിടിച്ച് പാക് വിമാനകമ്പനി
സ്വന്തം ലേഖകൻ: നാലുവര്‍ഷങ്ങള്‍ക്ക് ശേഷം പാരിസിലേക്ക് വിമാനസര്‍വീസ് പുനഃരാരംഭിച്ചതിന്റെ സന്തോഷം പങ്കുവെക്കാനായി പുറത്തിറക്കിയ പരസ്യത്തില്‍ പുലിവാല് പിടിച്ച് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ.) വിമാന കമ്പനി. ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പരസ്യത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ പരസ്യമെന്ന വ്യാപകവിമര്‍ശനത്തെ തുടര്‍ന്നാണ് …
വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഗാസയില്‍ രൂക്ഷമായ ആക്രമണം; നിരവധി മരണം
വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഗാസയില്‍ രൂക്ഷമായ ആക്രമണം; നിരവധി മരണം
സ്വന്തം ലേഖകൻ: പതിനഞ്ചു മാസമായി ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് വിരാമമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുതിയ നീക്കങ്ങള്‍ വെടിനിര്‍ത്തല്‍ കരാറിനെ പ്രതിസന്ധിയിലാക്കുമോ എന്ന് ആശങ്ക. ചില വ്യവസ്ഥകളില്‍നിന്ന് ഹമാസ് പിന്മാറിയെന്ന് ആരോപിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗം വൈകുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍, ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്. അതിനിടെ, 42 ദിവസം നീളുന്ന …
ബഹിരാകാശത്ത് പേടകങ്ങൾ കൂട്ടിയോജിപ്പിച്ച നാലാമത്തെ രാജ്യം; SpaDeX ൽ ചരിത്രം കുറിച്ച് ഇന്ത്യ
ബഹിരാകാശത്ത് പേടകങ്ങൾ കൂട്ടിയോജിപ്പിച്ച നാലാമത്തെ രാജ്യം; SpaDeX ൽ ചരിത്രം കുറിച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്‌പേസ് ഡോക്കിങ് എക്‌സിപിരിമെന്റ് (സ്‌പെയ്‌ഡെക്‌സ്) ഐ.എസ്.ആർ.ഒ. വിജയകരമായി പൂര്‍ത്തിയാക്കി. സ്‌പെയ്‌ഡെക്‌സ് ദൗത്യം വ്യാഴാഴ്ച വിജയകരമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ. ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച പേടകങ്ങളെ മൂന്ന് മീറ്റര്‍ അകലത്തില്‍ എത്തിക്കാന്‍ സാധിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചിരുന്നു. ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് …
നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; സംഭവം വീടു കയറിയുള്ള മോഷണശ്രമത്തി ടെ; ഞെട്ടി ബോളിവുഡ്
നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; സംഭവം വീടു കയറിയുള്ള മോഷണശ്രമത്തി ടെ; ഞെട്ടി ബോളിവുഡ്
സ്വന്തം ലേഖകൻ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള കൊള്ളയ്ക്കിടെ നടനെ അക്രമി കുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ സെയ്ഫ്. നടൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. താരത്തിന്റെ വസതിയിൽ മോഷണശ്രമം നടന്നതായി സ്ഥിരീകരിച്ച് സെയ്ഫ് അലി ഖാന്റെ …