സ്വന്തം ലേഖകൻ: യൂറോപ്പിന്റെ മധ്യ, കിഴക്കൻ മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചിരിക്കുകയാണ് ബോറിസ് കൊടുങ്കാറ്റ്. പോളണ്ട്, റൊമാനിയ, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി എന്നീ രാജ്യങ്ങളിലാണ് കൊടുങ്കാറ്റ് മൂലം ശക്തമായ മഴയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തത്. നിരവധി പേർ മരിക്കുകയും ഒരുപാട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രാജ്യങ്ങളുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏകദേശം ഒരു മാസം കൊണ്ട് …
സ്വന്തം ലേഖകൻ: അരവിന്ദ് കെജ്‌രിവാളിന് പകരം അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജ്‌രിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. അതിഷി മുഖ്യമന്ത്രിയാവുന്നതോടെ, ഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും. സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുൻപ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു …
സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ എംപോക്സ് രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവിനാണ് രോഗലക്ഷണങ്ങളുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്. സാമ്പിള്‍ അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തുന്നത്. ത്വക്ക് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടറെ കാണാനാണ് ആശുപത്രിയിൽ എത്തിയത്. പനി …
സ്വന്തം ലേഖകൻ: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിലെ ഒന്നാപ്രതി പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. 2017- ഫെബ്രുവരി 23 മുതൽ സുനി ജയിലിലാണ്. ഏഴര വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. വിചാരണ കോടതികളുടെ നടപടികളെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സുപ്രീം കോടതി ജാമ്യമനുവദിച്ചത്. കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ …
സ്വന്തം ലേഖകൻ: പുതിയ അക്കാദമിക വര്‍ഷാരംഭത്തോടനുബന്ധിച്ച് കുട്ടികളുടെ ആരോഗ്യ പരിശോധനാ രജിസ്‌ട്രേഷനുകള്‍ക്ക് തിരക്കേറിയതോടെ പരിശോധയ്ക്ക് വിപുലമായ സൗകര്യമൊരുക്കി കുവൈത്ത് ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രാലയത്തിലെ സ്‌കൂള്‍ ആരോഗ്യ വകുപ്പ് പുതിയ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിശോധനകള്‍ക്കായി സേവനങ്ങള്‍ വിപുലീകരിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. വഫാ അല്‍-കന്ദരി അറിയിച്ചു. ഇന്ന് ആരംഭിക്കുന്ന അധ്യയന വര്‍ഷത്തേക്ക് കിന്റര്‍ഗാര്‍ട്ടന്‍ …
സ്വന്തം ലേഖകൻ: യുഎസ് മുന്‍ പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ ഗോള്‍ഫ് ക്ലബ്ബിലുണ്ടായത് വധ ശ്രമമെന്ന് എഫ്ബിഐയുടെ കണ്ടെത്തല്‍. ഗോള്‍ഫ് കളിക്കുന്നതിനിടെ ട്രംപിനുനേരെ അക്രമം നടത്തിയ റയാന്‍ വെസ്ലി റൂത്ത് കടുത്ത യുക്രൈന്‍ അനുകൂലിയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനിലേക്ക് പോകാനും അവിടെ സന്നദ്ധ സേവനം നടത്തി മരിക്കാനും …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഡാലസിലുണ്ടായ ഡാലസില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതിമാർക്ക് ദാരുണാന്ത്യം. എഴുമറ്റൂര്‍ മാന്‍കിളിമുറ്റം സ്വദേശി വിക്ടര്‍ വര്‍ഗ്ഗീസ് (45, സുനില്‍), ഭാര്യ ഖുശ്ബു വര്‍ഗീസ് എന്നിവരാണ് മരിച്ചത്. സ്പ്രിങ് ക്രീക്ക്-പാര്‍ക്കര്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പ്ലേനോ മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെ ആയിരുന്നു അന്ത്യം. എഴുത്തുകാരൻ പരേതനായ അബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ്. …
സ്വന്തം ലേഖകൻ: മലയാള സിനിമയിൽ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന പേരിൽ പുതിയ സംഘടന വരുന്നു. സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്. പ്രാഥമിക ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നതെന്ന് സംവിധായിക അഞ്ജലി മേനോൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തൊഴിലാളികളുടെ …
സ്വന്തം ലേഖകൻ: മലപ്പുറം തിരുവാലിയിലെ 24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. തിരുവാലി, മാമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനെയും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കാത്തോലിക്ക വിഭാഗം വോട്ടർമാർ ആരെയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യത്തിനുളള മറുപടിയായാണ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രതികരണം. ജീവിതത്തിന് എതിരായ രണ്ട് പേരാണ് സ്ഥാനാർഥികൾ. ആരാണോ തിന്മ കുറച്ച് ചെയ്തത് …