1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘നോ ഫിനാഷ്യൽ റെസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ്’ സേവനം ഇപ്പോൾ സഹേൽ ആപ്പിലും ലഭ്യം
‘നോ ഫിനാഷ്യൽ റെസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ്’ സേവനം ഇപ്പോൾ സഹേൽ ആപ്പിലും ലഭ്യം
സ്വന്തം ലേഖകൻ: നോ റസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ് എന്ന പുതിയ സേവനം സഹൽ ആപ്പിൽ അവതരിപ്പിക്കുന്നതായി നീതിന്യായ എൻഡോവ്‌മെന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രി ഡോ. മുഹമ്മദ് ഇബ്രാഹിം അൽ വാസ്മി പറഞ്ഞു. ഇത് സഹൽ അപ്ലിക്കേഷനിലുടെ മാത്രമാണ് ലഭ്യമാവുക. ഇലക്‌ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ പ്ലാറ്റ്‌ഫോമാണ് സഹൽ ആപ്പ്. ബാധകമായ ഫീസ് അടച്ചതിന് ശേഷം, ഇഷ്യൂ ചെയ്യുന്ന …
പ്രാർഥനകൾ വിഫലം; വയനാട് ദുരന്തത്തിൽ കുടുംബത്തെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനും ദാരുണാന്ത്യം
പ്രാർഥനകൾ വിഫലം; വയനാട് ദുരന്തത്തിൽ കുടുംബത്തെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനും ദാരുണാന്ത്യം
സ്വന്തം ലേഖകൻ: പ്രളയം തന്റെ കുടുംബത്തെ കവർന്നെടുത്തപ്പോൾ തന്നെ നെഞ്ചോട് ചേർത്ത് നിർത്തിയ ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി ശ്രുതി. അപകടത്തിൽ പരിക്കേറ്റ് ഐസിയുവിൽ കഴിയുന്ന ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. കണ്ടു നിന്നവർക്ക് ഹൃദയഭേദകമായിരുന്നു ആ കാഴ്ച. ശ്രുതിയുടെ മാനസിക, ശാരീരിക അവസ്ഥ മോശമായതിനാലാണ് ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട …
70 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്; ആയുഷ്മാന്‍ ഭാരത് വിപുലീകരിക്കാന്‍ കേന്ദ്രം
70 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്; ആയുഷ്മാന്‍ ഭാരത് വിപുലീകരിക്കാന്‍ കേന്ദ്രം
സ്വന്തം ലേഖകൻ: 70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി ആയുഷ്മാന്‍ ഭാരത് പദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പദ്ധതിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതോടെ രാജ്യത്തെ 4.5 കോടി കുടുംബങ്ങള്‍ക്ക് കൂടി സൗജന്യ ഇന്‍ഷുറന്‍സ് ലഭ്യമാകും. പദ്ധതിക്കു കീഴില്‍ 5 ലക്ഷം രൂപയുടെ സൗജന്യ കവറേജാകും ഉപയോക്താക്കള്‍ക്കു ലഭിക്കുക. സംസ്ഥാന സര്‍ക്കാരുകള്‍ …
കെനിയയിൽ വിമാനത്താവളം അദാനി ഏറ്റെടുക്കുന്നതി നെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നു
കെനിയയിൽ വിമാനത്താവളം അദാനി ഏറ്റെടുക്കുന്നതി നെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകൻ: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനെതിരെ കെനിയയിൽ വ്യാപക പ്രതിഷേധം. കെനിയയിലെ പ്രധാന വിമാനത്താവളമായ നെയ്‌റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളം (ജെകെഐഎ) ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരെയാണ് സമരം. കെനിയയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിലൊന്നായ കെനിയ ഏവിയേഷൻ വർക്കേഴ്സ് യൂണിയനാണ് ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. 185 കോടി ഡോളറിൻ്റെ …
ലോകചരിത്രത്തിൽ സമാനതകളില്ലാത്ത ചാവേർ ആക്രമണം; 9/11 ഭീകരാക്രമണം നടന്നിട്ട് 23 വർഷം
ലോകചരിത്രത്തിൽ സമാനതകളില്ലാത്ത ചാവേർ ആക്രമണം; 9/11 ഭീകരാക്രമണം നടന്നിട്ട് 23 വർഷം
സ്വന്തം ലേഖകൻ: ലോക മനസാക്ഷിയെ നടുക്കിയ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം നടന്നിട്ട് 23 വർഷം. അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അൽ ഖ്വയിദ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിന് ലോകചരിത്രത്തിൽ സമാനതകളില്ല. 2001 സപ്തംബർ 11, ലോകരാജ്യങ്ങൾക്ക് മുന്നിൽ തലയെടുപ്പോടെ നിന്ന് അമേരിക്കയുടെ ആത്മാഭിമാനത്തിന് മുറിവേറ്റ ദിനം. അൽഖ്വയിദ ഭീകരർ സംഘങ്ങളായി തിരിഞ്ഞ് നാല് …
കമല വന്നാൽ ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ്, ജനങ്ങളെ വിഭജിക്കുന്നുവെന്ന് കമല; തീപാറി ആദ്യ സംവാദം
കമല വന്നാൽ ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ്, ജനങ്ങളെ വിഭജിക്കുന്നുവെന്ന് കമല; തീപാറി ആദ്യ സംവാദം
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും നേർക്കുനേർ. കമല പ്രസിഡന്റ് ആയാൽ അമേരിക്കയുടെ സഖ്യരാജ്യമായ ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ ട്രംപ് അമേരിക്കൻ ജനങ്ങളെ വിഭജിക്കുകയാണെന്ന് കമല തിരിച്ചടിച്ചു. ‘കമലാ ഹാരിസ് ഇസ്രയേലിനെ വെറുക്കുന്നു. അവർ പ്രസിഡന്റ് ആയാൽ ഇസ്രയേൽ രണ്ടുവർഷത്തിനുള്ളിൽ …
ഫാസ്ടാഗിനു പകരം ഒബിയു; സ്വകാര്യ വാഹനങ്ങൾക്ക് 20 കിലോമീറ്റർ വരെ ടോൾ വേണ്ട
ഫാസ്ടാഗിനു പകരം ഒബിയു; സ്വകാര്യ വാഹനങ്ങൾക്ക് 20 കിലോമീറ്റർ വരെ ടോൾ വേണ്ട
സ്വന്തം ലേഖകൻ: ടോൾ ബൂത്തുകളിലെ നീണ്ട ക്യൂവിന് വിരാമമിടാൻ ദേശീയപാത നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ. സ്വകാര്യ വാഹനങ്ങൾക്ക് ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ഇനി മുതല്‍ ടോൾ ബാധകമാവില്ല. ജിഎൻഎസ്എസ് (​ഗ്ലോബൽ നാവി​ഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) സംവിധാനം നടപ്പാക്കുന്നതായി കേന്ദ്ര ​ഗതാഗതമന്ത്രാലയം വിജ്ഞാപനമിറക്കി. 2008-ലെ ദേശീയ പാത ഫീ ചട്ടത്തിലാണ് ഭേദ​ഗതി വരുത്തിയിരിക്കുന്നത്. പുതിയ …
തനിക്കെതിരായ പീഡന പരാതി ചതി, പിന്നിൽ സിനിമയിലുള്ളവർ തന്നെയെന്ന് സംശയം – നിവിൻ പോളി
തനിക്കെതിരായ പീഡന പരാതി ചതി, പിന്നിൽ സിനിമയിലുള്ളവർ തന്നെയെന്ന് സംശയം – നിവിൻ പോളി
സ്വന്തം ലേഖകൻ: തനിക്കെതിരായ ലൈം​ഗികാരോപണത്തിനു പിന്നിൽ ​ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. സിനിമയിൽനിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിലാണ് നിവിൻ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നടിമാരുൾപ്പെടെ നിരവധി പേർ നടന്മാർക്കും സംവിധായകർക്കുമെതിരെ …
അറിയാത്ത കാര്യങ്ങള്‍ ചെയ്ത് അഴിയെണ്ണരുത്; വിദേശത്ത് പോകുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ
അറിയാത്ത കാര്യങ്ങള്‍ ചെയ്ത് അഴിയെണ്ണരുത്; വിദേശത്ത് പോകുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോവുക എന്നത് ഇന്ന് അത്ര അപൂര്‍വതയൊന്നുമല്ല. ഒരുകാലത്ത് പണക്കാര്‍ക്ക് മാത്രം സാധ്യമായിരുന്ന ഇത്തരം വിദേശ ടൂറുകള്‍ ഇന്ന് കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ പലരും ആദ്യമായാണ് വിദേശ യാത്രകള്‍ നടത്തുന്നതും. ചില കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ വിദേശത്തേക്കുള്ള നമ്മുടെ വിനോദയാത്രകള്‍ ദുരിതയാത്രകളായി മാറും. വിദേശത്ത് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. …
ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് കുവൈത്ത്
ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: നിശ്ചിത സമയപരിധിക്കുള്ളില്‍ ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി. പൗരന്മാര്‍ 2024 സെപ്റ്റംബര്‍ 30നകവും പ്രവാസികള്‍ക്ക് 2024 ഡിസംബര്‍ 31 നകവുമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ പബ്ലിക് പ്രോസിക്യൂഷനോ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍വെസ്റ്റിഗേഷനോ പ്രത്യേക നിയന്ത്രണങ്ങള്‍ എന്തെങ്കിലും ഏര്‍പ്പെടുത്താത്ത …