സ്വന്തം ലേഖകൻ: മന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന ആസ്ട്രേലിയൻ മലയാളി ജിൻസൺ ആന്റോ ചാൾസിനെ സ്വീകരിക്കാൻ സഹപ്രവർത്തകരും സ്നേഹിതരും കുടുംബാംഗങ്ങളും ഒരുങ്ങുന്നു. ശനിയാഴ്ച രാത്രി പത്തിന് കൊച്ചി ഇന്റർ നാഷണൽ എയർപോർട്ടിൽ എത്തുന്ന ജിൻസനെ അങ്കമാലി എംഎൽഎ റോജി എം ജോണിന്റെ നേതൃത്വത്തിലാണ് സ്വീകരിക്കുന്നത്. ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ മന്ത്രിയായ ജിൻസൺ ആന്റോ ചാൾസ് ഓസ്ട്രേലിയയിൽ …
സ്വന്തം ലേഖകൻ: ജപ്പാനിലെ സര്‍വകലാശാലയില്‍ സഹപാഠികളെ ചുറ്റിക കൊണ്ട് ആക്രമിച്ച് വിദ്യാര്‍ഥിനി. ടോക്യോയിലെ ഹോസെയി സര്‍വകലാശാലയുടെ ടാമ കാമ്പസിലാണ് അക്രമം നടന്നത്. ആക്രമണത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ 22-കാരിയായ വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തെന്ന് ജപ്പാന്റെ ഔദ്യോഗിക മാധ്യമം എന്‍.എച്ച്.കെ. റിപ്പോര്‍ട്ട് ചെയ്തു. ക്ലാസ് മുറിയിലിരുന്നവരെയാണ് വിദ്യാര്‍ഥിനി ചുറ്റിക കൊണ്ട് ആക്രമിച്ചത് എന്നാണ് …
സ്വന്തം ലേഖകൻ: വിവാഹേതരബന്ധം മറച്ചുവെക്കാന്‍ പോണ് താരം സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയെന്ന ‘ഹഷ് മണി’ കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന ന്യൂയോര്‍ക്ക് ജ്യൂറിയുടെ വിധി ശരിവെച്ച് ന്യൂയോര്‍ക്ക് കോടതി. ഔപചാരികമായി വിധി പ്രസ്താവം നടത്തിയെങ്കിലും ജഡ്ജി ജുവാന്‍ മെര്ച്ചന് ട്രംപിനെതിരെയുള്ള ശിക്ഷ വിധിക്കുന്നത് ഒഴിവാക്കി. ജനുവരി 20-ന് പ്രസിഡന്റായി അധികാരമേല്‍ക്കാനിരിക്കുന്ന ട്രംപിന് ഇതോടെ ജയില്‍വാസമോ …
സ്വന്തം ലേഖകൻ: വ്യവസായി ബോബി ചെമ്മണ്ണൂരിന് പിന്നാലെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെതിരേ നിയമനടപടിയുമായി നടി ഹണി റോസ്. തന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ച് അവയിലേക്ക് കടന്നു കയറുകയാണ് രാഹുല്‍. തന്നെ അപമാനിക്കുകും സ്ത്രീത്വത്തെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിനാല്‍ രാഹുലിനെതിരേ നിയമനടപടി സ്വീകരിക്കുകയാണെന്ന് ഹണി റോസ് സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കി. കോടതിയില്‍ ഇരിക്കുന്ന കേസിലെ പരാതിക്കാരിയായ …
സ്വന്തം ലേഖകൻ: ചൈനയില്‍ എച്ച്എംപിവി അതിവേഗം പടരുന്നത് ലോകം ജാഗ്രതയോടെ നിരീക്ഷിച്ചുവരുന്നതിനിടെ ഇന്ത്യയിലും അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒട്ടേറെ സംശയങ്ങള്‍ക്ക് വഴി വച്ചിരുന്നു. എച്ച്എംപിവി മറ്റൊരു കൊവിഡ് കാലം സൃഷ്ടിച്ചേക്കുമോ എന്നതായിരുന്നു പ്രധാന സംശയം. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കുകയായിരുന്നു. ചൈനയില്‍ പടരുന്ന വൈറസിന്റെ അതേ വകഭേദം തന്നെയാണ് ഇവിടെയും …
സ്വന്തം ലേഖകൻ: യു.എസിലെ ലോസ് ആഞ്ജലിസില്‍ പടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാനാകാതെ പടര്‍ന്നുകൊണ്ടിരിക്കുന്നു. ഔദ്യോഗികമായി ഏഴുപേരുടെ മരണം സ്ഥിരീകരിച്ചെങ്കിലും യഥാര്‍ഥ മരണം ഇതിലും എത്രയോ ആണെന്നാണ് അധികൃതരുടെ വിശദീകരണം. പതിനായിരകണക്കിന് ആളുകളെയാണ് തീപിടിത്തം ബാധിച്ചിട്ടുള്ളത്. ദുരന്തത്തിന്റെ നാശം കാണുമ്പോള്‍ ഒരു അണുബോംബ് ഇട്ടത് പോലെയാണ് തോന്നുന്നതെന്ന് ലോസ് ലോസ് ആഞ്ജലിസ് നിയമനിര്‍വ്വഹണ ഏജന്‍സി മേധാവി റോബര്‍ട്ട് ലൂണ …
സ്വന്തം ലേഖകൻ: അന്തരീക്ഷമലിനീകരണവും മൂടല്‍മഞ്ഞും കാരണം പൊറുതിമുട്ടി രാജ്യതലസ്ഥാനം. കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം വെള്ളിയാഴ്ച രാവിലെ 5.30-ന് ഒന്‍പത് ഡിഗ്രി സെല്‍ഷ്യസായിരുന്നു ഡല്‍ഹിയിലെ അന്തരീക്ഷ താപനില. ഇതുമൂലമുള്ള കനത്ത മഞ്ഞും, പോരാത്തതിന് ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണവും മൂലമുള്ള പുകയും കാരണം നഗരങ്ങളില്‍ പലയിടങ്ങളിലും തൊട്ടടുത്തുള്ള കാഴ്ചകള്‍ പോലും കാണാന്‍ കഴിയാത്ത സ്ഥിതിയുണ്ടായതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. …
സ്വന്തം ലേഖകൻ: മലയാളിക്ക് പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സന്താപത്തിലും കൂട്ടായിനിന്ന ആ മനോഹര ഗാനം നിലച്ചു. ഭാവഗായകൻ പി. ജയചന്ദ്രൻ (81) യാത്രയായി. ഒരുവർഷമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്. മലയാളിക്ക് മനസ്സിനോടേറ്റവുമടുത്ത മൃദുഗാനങ്ങൾ കൈമാറിയാണ് അദ്ദേഹം മടങ്ങിയത്. അരനൂറ്റാണ്ടിന്റെ ഗാനസപര്യ, ആയിരത്തിലേറെ ഗാനങ്ങൾ, ഏറക്കുറെ എല്ലാ ഗാനങ്ങളും ഹിറ്റ്. എന്നും …
സ്വന്തം ലേഖകൻ: ചലച്ചിത്ര താരം ഹണി റോസിന്റെ ലൈംഗീകാധിക്ഷേ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലിൽ തുടരും. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചെവ്വാഴ്ചത്തേക്ക് മാറ്റി. അടിയന്തര സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്നും സാധാരണക്കാരനില്ലാത്ത അവകാശം പ്രതിക്കില്ലെന്നും വ്യക്തമാക്കി. പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബിയോട് ചോദിച്ചു. സമാന പരാമര്‍ശങ്ങള്‍ …
സ്വന്തം ലേഖകൻ: ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോൾ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല. സംസ്ഥാന രജിസ്ട്രേഷനുളള വാഹനങ്ങൾ ഒരു വർഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാൻ രജിസ്ട്രേഷൻ മാറ്റേണ്ടതുണ്ട്. 2021ലാണ് ഭാരത് സീരീസ് എന്ന സംവിധാനത്തിനായി …