1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാകിസ്താനിലെ ബലൂചിസ്ഥാനിൽ ഭീകരാക്രമണ പരമ്പര; കൊല്ലപ്പെട്ടത് എഴുപതിലധികം പേർ
പാകിസ്താനിലെ ബലൂചിസ്ഥാനിൽ ഭീകരാക്രമണ പരമ്പര; കൊല്ലപ്പെട്ടത് എഴുപതിലധികം പേർ
സ്വന്തം ലേഖകൻ: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിഘടനവാദികൾ ഒരൊറ്റ ദിവസം കൊണ്ട് കൊന്നുതള്ളിയത് 38 നിരപരാധികളെ. പാകിസ്താന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ വിവിധയിടങ്ങളിലായി നടന്ന ആക്രമണപരമ്പരയിൽ പിന്നിൽ ബലൂച് ലിബറേഷൻ ആർമി(ബിഎൽഎ) യാണ് പഞ്ചാബിൽനിന്നെത്തിയ ബസ് ദേശീയപാതയിൽ തടഞ്ഞുനിർത്തി, ഐഡന്റിറ്റി കാർഡ് പരിശോധിച്ച ശേഷം 23 പേരെയാണ് ഭീകരവാദ സംഘം വെടിവച്ചുകൊലപ്പെടുത്തിയത്. തിരിച്ചടിയെന്നോണം നടത്തിയ നീക്കത്തിൽ പാകിസ്താൻ …
പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് മോഹൻലാൽ; A.M.M.A. യിൽ കൂട്ടരാജി; അംഗങ്ങൾക്കിടയിൽ ഭിന്നത
പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് മോഹൻലാൽ; A.M.M.A. യിൽ കൂട്ടരാജി; അംഗങ്ങൾക്കിടയിൽ ഭിന്നത
സ്വന്തം ലേഖകൻ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഉയർന്ന ലൈംഗികാരോപണങ്ങൾക്കു പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് നിർണായകമായ തീരുമാനം. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ 17 അംഗ ഭരണസമിതി പിരിച്ചുവിട്ടു. പ്രസിഡന്റ് മോഹൻലാൽ, വൈസ് പ്രസിഡന്റ് ജയൻ ചേർത്തല, …
കുവൈത്തിലെ മൂന്നാം ഫിംഗര്‍ പ്രിന്റ് ഹാജര്‍ സമ്പ്രദായം പിന്‍വലിക്കണമെന്ന് വര്‍ക്കേഴ്‌സ് യൂണിയൻ
കുവൈത്തിലെ മൂന്നാം ഫിംഗര്‍ പ്രിന്റ് ഹാജര്‍ സമ്പ്രദായം പിന്‍വലിക്കണമെന്ന് വര്‍ക്കേഴ്‌സ് യൂണിയൻ
സ്വന്തം ലേഖകൻ: രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പിലാക്കിയ മൂന്നാം ഫിംഗര്‍ പ്രിന്റ് ഹാജര്‍ സമ്പ്രദായം പിന്‍വലിക്കണമെന്ന ആവശ്യവുമായി തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷന്റെ തലവനും ആരോഗ്യ മന്ത്രാലയത്തിലെ തൊഴിലാളി യൂണിയന്‍ നേതാവുമായ ഹുസൈന്‍ അല്‍ അസ്മി, പ്രധാനമന്ത്രി ശെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ല അല്‍ സബാഹിനോട് അഭ്യര്‍ത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗത്തു നിന്ന് വലിയ ആക്ഷേപങ്ങള്‍ …
യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു; മരിച്ചത് പ്രശസ്ത ഫിസിഷ്യൻ
യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു; മരിച്ചത് പ്രശസ്ത ഫിസിഷ്യൻ
സ്വന്തം ലേഖകൻ: യു.എസിലെ അലബാമയിലെ ടസ്‌കലൂസ നഗരത്തിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് മരിച്ചു. യു.എസിലെ നിരവധി ആശുപത്രികളിൽ പ്രവർത്തിച്ചിരുന്ന പ്രശസ്ത ഫിസിഷ്യൻ രമേഷ് പേരാംസെട്ടിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ്. ക്രിംസൺ കെയർ നെറ്റ്‌വർക്കിൻ്റെ സ്ഥാപകനും മെഡിക്കൽ ഡയറക്ടറുമായിരുന്നു രമേഷ്. ആരോ​ഗ്യരം​ഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വലിയ രീതിയിൽ അം​ഗീകരിക്കപ്പെട്ടിരുന്നു. 1986-ൽ വെങ്കിടേശ്വര മെഡിക്കൽ കോളേജിൽ …
നൂറോളം ഇസ്രയേൽ യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ടത് ആയിരത്തോളം ഹിസ്ബുള്ള കേന്ദ്രങ്ങളെ! തിരിച്ചടി
നൂറോളം ഇസ്രയേൽ യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ടത് ആയിരത്തോളം ഹിസ്ബുള്ള കേന്ദ്രങ്ങളെ! തിരിച്ചടി
സ്വന്തം ലേഖകൻ: ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായി തിരിച്ചടിച്ചതായി ഇസ്രയേൽ പ്രതിരോധസേന. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധവകുപ്പ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു. ഹിസ്ബുള്ള ശക്തമായ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നും ഇതിനെ പ്രതിരോധിച്ചതായും ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു. നൂറോളം യുദ്ധവിമാനങ്ങളാണ് ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേൽ പ്രയോഗിച്ചത്. സൗത്ത് ലെബനനിലെ ആയിരത്തോളം വരുന്ന മിസൈൽ …
മുകേഷും ജയസൂര്യയും മണിയൻപിള്ള രാജുവും ഇടവേള ബാബുവും! കൂടുതൽ വെളിപ്പെടുത്തലുകൾ
മുകേഷും ജയസൂര്യയും മണിയൻപിള്ള രാജുവും ഇടവേള ബാബുവും! കൂടുതൽ വെളിപ്പെടുത്തലുകൾ
സ്വന്തം ലേഖകൻ: സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി നൽകി ബംഗാളി നടി. സംവിധായകൻ രാജി വച്ചതിന് പിന്നാലെയാണ് നടി നിയമ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകയിരിക്കുന്നത്. ഇ-മെയിലിലൂടെയാണ് പരാതി നൽകിയത്. രഞ്ജിത്തിനെതിരെ നിയമനടപടിക്കില്ലെന്ന് നേരത്തെ നടി വ്യക്തമാക്കിയിരുന്നു. രാജി വെച്ചതിലൂടെ രഞ്ജിത്ത് ചെയ്ത തെറ്റ് സമ്മതിക്കുകയാണെന്നും നടി പറഞ്ഞിരുന്നു. അതേ …
ജര്‍മനിയില്‍ നഗര വാര്‍ഷിക ത്തിനിടെ 3 പേര്‍ കൊല്ലപ്പെട്ട കത്തിയാക്രമണത്തിന് പിന്നില്‍ 15 കാരന്‍
ജര്‍മനിയില്‍ നഗര വാര്‍ഷിക ത്തിനിടെ 3 പേര്‍ കൊല്ലപ്പെട്ട കത്തിയാക്രമണത്തിന് പിന്നില്‍ 15 കാരന്‍
സ്വന്തം ലേഖകൻ: ജര്‍മന്‍ നഗരമായ സോളിംഗനില്‍ ഉത്സവാഘോഷത്തിനിടെ അക്രമിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചുകാരനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിന് പുറമെ എട്ടോളം പേര്‍ക്ക് പരുക്കേറ്റതായും ഇതില്‍ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പതിനഞ്ചുകാരനാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സൂചനകള്‍ …
ലെബനനിലേക്ക് 40 മിസൈല്‍ തൊടുത്ത് ഇസ്രയേല്‍; 320 റോക്കറ്റുകള്‍കൊണ്ട് ഹിസ്ബു ള്ളയുടെ തിരിച്ചടി
ലെബനനിലേക്ക് 40 മിസൈല്‍ തൊടുത്ത് ഇസ്രയേല്‍; 320 റോക്കറ്റുകള്‍കൊണ്ട് ഹിസ്ബു ള്ളയുടെ തിരിച്ചടി
സ്വന്തം ലേഖകൻ: ഇസ്രയേലിനെതിരായ തിരിച്ചടിയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഹിസ്‌ബുള്ള. ഇസ്രയേലിലേക്ക് 320 കത്യുഷ റോക്കറ്റുകള്‍ തൊടുത്തതായി ഹിസ്‌ബുള്ള അറിയിച്ചു. ലെബനനില്‍ നിന്നായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം. തങ്ങളുടെ സൈനിക കമാൻഡർ ഫുഅദ് ശുക്കറിനെ വധിച്ചതിനുള്ള മറുപടിയാണെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹിസ്ബുള്ള വ്യക്തമാക്കി. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നാലെയായിരുന്നു തിരിച്ചടി. ഹിസ്ബുള്ളയുടെ ആക്രമണം …
ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്ര സർക്കാർ; 2025 ഏപ്രില്‍ 1 മുതൽ പ്രാബല്യത്തിൽ
ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്ര സർക്കാർ; 2025 ഏപ്രില്‍ 1 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി (യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം-യു.പി.എസ്.)ക്ക് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. 23 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2025 ഏപ്രില്‍ ഒന്നു മുതല്‍ യു.പി.എസ്. നിലവില്‍വരും. ഇപ്പോഴുള്ള എന്‍.പി.എസ്. (നാഷണല്‍ പെന്‍ഷന്‍ സ്‌കീം) വേണോ അതോ യു.പി.എസ്. വേണോ എന്ന് …
താത്കാലിക ആശ്വാസം; കരിപ്പൂർ വിമാനത്താവളത്തിലെ ടാക്‌സി പ്രവേശനഫീസ് പിൻവലിച്ചു
താത്കാലിക ആശ്വാസം; കരിപ്പൂർ വിമാനത്താവളത്തിലെ ടാക്‌സി പ്രവേശനഫീസ് പിൻവലിച്ചു
സ്വന്തം ലേഖകൻ: കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന പുറത്തുനിന്നുള്ള ടാക്‌സികളിൽനിന്ന് 283 രൂപ പ്രവേശനഫീസ് വാങ്ങുന്നത് തത്കാലം നിർത്തി. വൻ തുക പ്രവേശനഫീസ് വാങ്ങുന്നതിനെതിരേ വ്യാപക പരാതി ഉയർന്നതോടെയാണിത്. പാർക്കിങ് മേഖലയിൽ കയറാത്ത വാഹനങ്ങളിൽനിന്ന് ഫീസ് വാങ്ങുന്നതും നിർത്തിവെച്ചു. പുറത്തുനിന്നുള്ള ടാക്‌സി വാഹനങ്ങൾ പൊതുവേ വിമാനത്താവളത്തിനകത്ത് പാർക്ക് ചെയ്യാറില്ല. യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്ത് ഉടൻ തിരിച്ചുപോകും. അതുകൊണ്ടുതന്നെ …