സ്വന്തം ലേഖകൻ: സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഖണ്ഡിച്ചു സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധി പറയാൻ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തീയതി ഉടൻ ലഭിക്കുമെന്നും റിയാദ് സഹായ സമിതി …
സ്വന്തം ലേഖകൻ: സൈക്കിള്‍ സൗഹൃദനഗരമായ ദുബായ് ഇനി നടത്തം കൂടി പ്രോത്സാഹിപ്പിക്കും. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ‘ദുബായ് വാക്ക്’ പദ്ധതി പ്രഖ്യാപിച്ചു. 3,300 കിലോമീറ്റർ വീസ്തൃതിയിലാണ് ‘ദുബായ് വാക്ക്’ പദ്ധതി ഒരുങ്ങുന്നത്. മ്യൂസിയം ഓഫ് ഫ്യൂച്ചർ അല്‍ റാസ് എന്നിങ്ങനെ രണ്ട് മേഖലകളിലാണ് …
സ്വന്തം ലേഖകൻ: അസദ് ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് അവകാശപ്പെട്ട് വിമതർ. ഡമാസ്കസിലേക്ക് കടന്നതോടെ പ്രസിഡന്‍റ് ബഷർ അൽ അസദ് ഇവിടെ നിന്ന് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറിയയെ അസദ് ഭരണകൂടത്തിൽ നിന്ന് മോചിപ്പിച്ചുവെന്നവകാശപ്പെട്ടുകൊണ്ട് വിമതർ പ്രഖ്യാപനം നടത്തിയത്. ഇത് പുതിയൊരു തുടക്കത്തിന്റെ ആരംഭം, ഇരുണ്ടയുഗത്തിന്റെ അന്ത്യമെന്ന് ഹയാത് തഹ്‌രീർ അൽ-ഷാമിൻ്റെ (എച്ച്.ടി.എസ്.) നേതാവ് ടെലഗ്രാമിൽ …
സ്വന്തം ലേഖകൻ: വിമാനപാതയില്‍ പറന്ന പട്ടം കാരണം വഴിമുടങ്ങിയത് ആറു വിമാനങ്ങള്‍ക്ക്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേക്ക് 200 അടിയോളം മുകളിലായി പറന്ന പട്ടം വൈകീട്ട് രണ്ടു മണിക്കൂറോളം വ്യോമഗതാഗതം അലങ്കോലമാക്കി. നാലു വിമാനങ്ങളെ വഴിതിരിച്ച് വിട്ടു. പുറപ്പെടാനൊരുങ്ങിയ രണ്ടു വിമാനങ്ങളുടെ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബേയിലേക്ക് തിരിച്ചെത്തിച്ചു. രാജീവ് അക്കാദമിയുടെ പരിശീലനവിമാനത്തിന്റെ പറക്കലും നിര്‍ത്തിവെച്ചു. …
സ്വന്തം ലേഖകൻ: കത്തോലിക്ക സഭയുടെ രാജകുമാരന്മാരുടെ ഗണത്തില്‍ ഇനി മാര്‍ ജോര്‍ജ് കൂവക്കാടും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെ മാര്‍ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഭാരത കത്തോലിക്ക സഭയ്ക്ക് ഇത് ചരിത്ര നിമിഷവും അഭിമാനമുഹൂര്‍ത്തവുമായി. ഇന്ത്യൻ സമയം രാത്രി 9.23-ന് ഇരുപതാമത്തെ …
സ്വന്തം ലേഖകൻ: റോഡ് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ പവർ റഡാറുകള്‍ സ്ഥാപിച്ച് ദുബായ്. പ്രധാനമായും ആറ് തരത്തിലുളള നിയമലംഘനങ്ങളാണ് എഐ പവർ റഡാറുകള്‍ നിരീക്ഷിക്കുക. 1 മൊബൈല്‍ ഫോണ്‍ ഉപയോഗം വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ തെറ്റുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം റഡാറിന്‍റെ കണ്ണില്‍ പെടും. വാഹനമോടിക്കുന്നയാളുടെ കൈ ചലനങ്ങള്‍, മൊബൈലിലെ വെളിച്ചം എന്നിവയെല്ലാം കൃത്യമായി നിരീക്ഷിച്ച് …
സ്വന്തം ലേഖകൻ: സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച മന്ത്രാലയം, നിലവില്‍ സിറിയയില്‍ ഉള്ള ഇന്ത്യക്കാര്‍, ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്തണമെന്നും അറിയിക്കുന്നുണ്ട്. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍, ലഭ്യമായ വിമാനസര്‍വീസുകളുടെ സേവനം പ്രയോജനപ്പെടുത്തി പരമാവധി നേരത്തെ സിറിയ വിടാനും …
സ്വന്തം ലേഖകൻ: സര്‍വീസുകളും സീറ്റുകളും വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ യുഎഇ വിമാനടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അബ്ദുള്‍ നാസര്‍ അല്‍ഷാലി. ആവശ്യക്കാര്‍ക്ക് അനുസരിച്ച് വിമാനസര്‍വ്വീസുകള്‍ കൂട്ടാനുളള സാധ്യതകള്‍ ഇരു രാജ്യങ്ങളും തേടണമെന്നും അദ്ദേഹം പറഞ്ഞു. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അല്‍ഷാലിയുടെ പ്രതികരണം. ഇന്ത്യ യുഎഇ സെക്ടറില്‍ വിമാനടിക്കറ്റ് നിരക്ക് ഉയരുകയാണ്, അതിനുകാരണം ആവശ്യക്കാരുടെ …
സ്വന്തം ലേഖകൻ: ബംഗ്ലാദേശിൽ മറ്റൊരു ഇസ്കോൺ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ധാക്കയിലെ ഇസ്കോൺ ക്ഷേത്രവും ഇസ്കോൺ കേന്ദ്രവും തീവെച്ച് നശിപ്പിച്ചെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ആക്രമണം നടന്ന വിവരം ഇസ്കോൺ വക്താക്കൾ സ്ഥിരീകരിച്ചു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയാവുകയാണെന്നും മറ്റൊരു ഇസ്കോൺ കേന്ദ്രവും ക്ഷേത്രവും കൂടി അക്രമികൾ തകർത്തുവെന്നും കൊൽക്കത്തയിലെ …
സ്വന്തം ലേഖകൻ: വൈദ്യുതിനിരക്ക് ശരാശരി 16 പൈസ കൂട്ടി. വ്യാഴാഴ്ച മുതല്‍ നിലവില്‍വന്നു. അടുത്തവര്‍ഷം 12 പൈസകൂടി കൂടും. കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ത്താഴെയാണ് റഗുലേറ്ററി കമ്മിഷന്‍ കൂട്ടാന്‍ ഉത്തരവിട്ടത്. രണ്ടുവര്‍ഷത്തിനിടെ മൂന്നാംതവണയാണ് നിരക്കു കൂട്ടുന്നത്. ഇതോട വീടുകളിലെ വൈദ്യുതിബില്ലില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഏകദേശം 14 രൂപ മുതല്‍ 300 വരെ വര്‍ധനയുണ്ടാവും. എന്നാല്‍, കാലാകാലം ഏര്‍പ്പെടുത്തുന്ന സര്‍ച്ചാര്‍ജും …