സ്വന്തം ലേഖകൻ: കുവൈത്ത് യൂണിവേഴ്‌സിറ്റികളിലെ പ്രവാസി ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധ തുടങ്ങി. കുവൈത്ത് ഇതര ജീവനക്കാരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അവയുടെ പ്രാമാണികത ഉറപ്പുവരുത്തണമെന്ന കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്റെ (സിഎസ്സി) ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നാം തീയതിയാണ് സിഎസ് സി അണ്ടര്‍സെക്രട്ടറി ദിയാ അല്‍ ഖബന്ദി ഇതുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് സര്‍ക്കുലര്‍ …
സ്വന്തം ലേഖകൻ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്തവര്‍ക്കായി പുത്തുമലയില്‍ അന്ത്യവിശ്രമം. ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയില്‍ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്‌കാരം നടത്തുന്നത്. സര്‍വമത പ്രാര്‍ഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അവസാനമായി തന്റെ പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് പുത്തുമലയിലേക്ക് ഒഴുകിയെത്തുകയാണ്. അതിനിടെ, ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ …
സ്വന്തം ലേഖകൻ: യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഫിനിക്‌സില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. സഹയാത്രികരായ ചിലരാണ് യുവതിയുടെ മുടിയിഴകളില്‍ പേനുകളെ കണ്ടതായി ആരോപിച്ചത്. ജൂണ്‍ 15-നാണ് സംഭവമുണ്ടായത്. ലോസ് ആഞ്ജലിസില്‍നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് …
സ്വന്തം ലേഖകൻ: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശ് സർക്കാരിനെതിരായ വിദ്യാർഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജി. നേരത്തെ, 45 മിനിറ്റുളളിൽ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഞായറാഴ്ച പ്രതിഷേധം രൂക്ഷമായെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നു നിലപാടിലായിരുന്നു. എന്നാൽ, സൈന്യം നേരിട്ട് നിലപാട് അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്. …
സ്വന്തം ലേഖകൻ: മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ ഒമാൻ എയറിന്റെ ബോർഡിങ് ഗേറ്റുകൾ ഇനി വിമാനം പുറപ്പെടുന്നതിന്റെ 40 മിനിറ്റ് മുന്നേ അടക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ സംവിധാനം ആഗസ്റ്റ് നാലുമുതൽ പ്രാവർത്തികമാകും. എന്നാൽ ചെക്ക് ഇൻ നടപടികൾ പതിവുപോലെ തന്നെ നടക്കുമെന്നും വിമാനം പുറപ്പെടുന്നതിന്റെ 60 മിനിറ്റ് മുന്നേ അവ നിയന്ത്രിക്കപ്പെടുമെന്നും ഒമാൻ എയർ അധികൃതർ …
സ്വന്തം ലേഖകൻ: ഖത്തറിൽ ജൂൺ ഒന്നിന് ആരംഭിച്ച ഗതാഗത നിയമലംഘന പിഴകളിൽ 50 ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതി ഈ ഓഗസ്റ്റ് 31 ഓടെ അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. ഗൾഫിലേക്കും ചുറ്റുപാടുകളിലേക്കും യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ട്രാഫിക് ലംഘനങ്ങൾ സംബന്ധിച്ച പുതിയ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും ഒപ്പം മെയ് മാസത്തിലാണ് ട്രlഫിക് പിഴകളിൽ …
സ്വന്തം ലേഖകൻ: പ്രവാസി തൊഴിലാളികളുടെ താമസ ഇടങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരേ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന നടപടികള്‍ രാജ്യത്തെ തൊഴില്‍ വിപണിയില്‍ ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ഇത് തൊഴിലാളി ക്ഷാമത്തിനും കെട്ടിട വാടക വലിയ തോതില്‍ വര്‍ധിക്കാനും നിര്‍മാണച്ചെലവുകള്‍ കുത്തനെ ഉയരാനും ഇടവരുത്തിയതായി മേഖലയിലെ പ്രമുഖരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …
സ്വന്തം ലേഖകൻ: തെൽഅവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി എയർ ഇന്ത്യ. ഇസ്രായേൽ-ഹമാസ് സംഘർഷസാധ്യത രൂക്ഷമായ സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ നീക്കം. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈ തീയതികളിൽ ടിക്കറ്റ് ബുക്ക് യാത്രക്കാർക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്നും റീഷെഡ്യൂളിങ്, ക്യാൻസലേഷൻ ചാർജുകൾ എന്നിവയിൽ ഇളവ് നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു. ഹമാസ് …
സ്വന്തം ലേഖകൻ: ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദീനവിലാപങ്ങൾ. ആയുസിന്റെ അധ്വാനം കൊണ്ട് പണിതുയർത്തിയ വീട് നഷ്ടപ്പെട്ട വേദനയിൽ പകച്ചുനിൽക്കുന്നവർ. കേരളത്തിന്റെയൊന്നാകെ ഉള്ളുനീറുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക വളർത്തുകയാണ്. ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 331 പേർ മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരം. കാണാതായവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ മരണസംഖ്യ വളരെയേറെ ഉയർന്നേക്കാം എന്ന …
സ്വന്തം ലേഖകൻ: ഹമാസ് സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് മേധാവിയും ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായ മുഹമ്മദ് ഡെയ്‌ഫിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ. ജൂലൈ 13ന് നടത്തിയ മിസൈൽ ആക്രമണത്തിൽ ഡെയ്‌ഫിനെ വധിച്ചതെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ആരോപണത്തോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനിലെ ടെഹ്റാനിൽവച്ച് ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായിൽ ഹനിയ കഴിഞ്ഞ ദിവസം …