സ്വന്തം ലേഖകൻ: നിയമപരമായി കുടിയേറിയ മാതാപിതാക്കള്‍ക്കു ജനിച്ച 2.5 ലക്ഷത്തോളം വരുന്ന പൗരത്വമില്ലാത്ത മക്കളെ നാടുകടത്താന്‍ യു.എസ്. 21 വയസ്സുതികയുന്നവരെയാണ് നാടുകടുത്തക. ഇതില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നവരില്‍ ഏറേയും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണ്. രക്ഷിതാക്കള്‍ക്കൊപ്പം യു.എസിലേക്ക് താത്കാലിക വര്‍ക്ക് വീസയില്‍ കുടിയേറിയവരാണ് ഭീഷണി നേരിടുന്നത്. ഇവര്‍ 21 വയസ്സ് പൂര്‍ത്തിയാവുന്നതോടെ ആശ്രിതരെന്ന പരിഗണന നഷ്ടമാവുന്നു. ഇതോടെയാണ് …
സ്വന്തം ലേഖകൻ: നവംബറിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താൻ വിജയിച്ച് പ്രസിഡന്റ് ആയാൽ പിന്നെ നിങ്ങൾക്ക് വീണ്ടും വോട്ടുചെയ്യേണ്ടി വരില്ലെന്ന് അനുയായികളോട് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണള്‍ഡ് ട്രംപ്. രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം. പരാമർശത്തിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. “ക്രിസ്ത്യാനികളേ, പുറത്തിറങ്ങി നിങ്ങള്‍ വോട്ട് ചെയ്യുക! ഇപ്പോള്‍ നിങ്ങള്‍ വോട്ട് …
സ്വന്തം ലേഖകൻ: സിവില്‍ സര്‍വീസ് കോച്ചിങ്‌കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നുപേരില്‍ മലയാളി വിദ്യാര്‍ഥിയും. എറണാകുളം സ്വദേശി നവീന്‍ ഡെല്‍വിന്‍ (28) ആണ് മരിച്ചത്. ഡല്‍ഹി പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ഥിയാണ് നവീന്‍ എന്നാണ് വിവരം. തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ …
സ്വന്തം ലേഖകൻ: ഷിരൂർ രക്ഷാ ദൗത്യത്തിൽ വീണ്ടും നിരാശ. ഈശ്വർ മാൽപെയുടെ തെരച്ചിൽ വിഫലം. പ്രതീക്ഷ നഷ്ടപ്പെട്ട് മാൽപെ സംഘം. ദൗത്യത്തിൽ നിരാശയെന്ന് എ കെ എം അഷ്‌റഫ് എംഎൽഎ. തെരച്ചിലിൽ പുരോഗതിയില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ് പറഞ്ഞു.കേരള കർണാടക മുഖ്യമന്ത്രിമാർ ചർച്ച ചെയ്‌ത് പുതിയ പദ്ധതി തയ്യാറാക്കണം. ഡൈവിങ് സാധ്യമല്ലെന്ന് …
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ്. ഓരോ വോട്ടും സ്വന്തമാക്കാൻ താൻ കഠിനാധ്വാനം ചെയ്യും. നവംബറിൽ തങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കുമെന്നും കമല ഹാരിസ് എക്സിൽ കുറിച്ചു. യു.എസ്. പ്രസിഡന്റ് മത്സരത്തിൽനിന്ന് ജോ ബൈഡൻ പിന്മാറിയതോടെയാണ് കമല ഹാരിസിന് പ്രസിഡന്‍റെ സ്ഥാനാർഥിയാകാനുള്ള …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രെയ്‌ൻ സന്ദർശിക്കും. റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മോദി യുക്രെയ്‌നിലെത്തുന്നത്. ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി മോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മൂന്നാം തവണയും മോദി അധികാരത്തിലെത്തിയപ്പോള്‍ സെലെൻസ്കി അഭിനന്ദിച്ചിരുന്നു. യുക്രെയ്‌ൻ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ചില്‍ സെലെൻസ്കിയും …
സ്വന്തം ലേഖകൻ: ലോക കായിക മാമാങ്കത്തില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കം. രണ്ട സ്വര്‍ണം നേടി ചൈന മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനം കുറിച്ചു. 10 മീറ്റര്‍ എയര്‍ റൈഫില്‍ ഷൂട്ടിങ് മിക്സഡ് വിഭാഗത്തിലാണ് ചൈനയുടെ മെഡല്‍ നേട്ടം. ഫൈനലില്‍ ദക്ഷിണകൊറിയയെ 16-12ന് തോല്‍പിച്ചാണ് ചൈനയുടെ നേട്ടം. ആദ്യ റൗണ്ടില്‍ പിന്നില്‍നിന്ന ശേഷമാണ് ചൈനീസ് താരങ്ങളായ ഹുവാങ് …
സ്വന്തം ലേഖകൻ: യുഎഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബായില്‍ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയായ കാസിം പിള്ള (81)ആണ് മരിച്ചത്. മൃതദേഹം ദുബായ് അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കസ്റ്റംസിന്റെ ഉപദേശകനായി സേവനമനുഷ്ഠിച്ചു. 50 വര്‍ഷത്തിലധികം ദുബായ് കസ്റ്റംസ് തലവനായി സേവനമനുഷ്ടിച്ചതിനാണ് കാസിം പിള്ളയ്ക്ക് യുഎഇ പൗരത്വം നല്‍കിയത്. ദുബായ് ഭരണാധികാരിയില്‍ …
സ്വന്തം ലേഖകൻ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘമായ ‘ഈശ്വർ മാൽപെ’ ഏറ്റെടുത്തു. ഗംഗാവലി പുഴയിലെ മൺതിട്ടയിൽ നിലയുറപ്പിച്ച സംഘം പുഴയിൽ ഇറങ്ങിത്തുടങ്ങി. സമാനമായ സാഹചര്യങ്ങളിൽ മുൻപും പ്രവർത്തിച്ചിട്ടുള്ള സംഘമാണിത്. ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ ഇറങ്ങി പരിചയമുള്ളവരാണ് ഇവര്‍. ഉഡുപ്പി ജില്ലയിലെ മാൽപെയിൽ നിന്നുള്ളവരാണ് …
സ്വന്തം ലേഖകൻ: ഒളിമ്പിക്സിന് പാരീസില്‍ തുടക്കം കുറിയ്ക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഫ്രാൻസിൽ ആക്രമണം. ഫ്രാന്‍സിലെ അതിവേഗ റെയിൽ ശൃംഖലയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ രാത്രി പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ ഭൂരിഭാഗം മേഖലകളിലെ റെയില്‍ ഗതാഗതം താറുമാറായി. റെയില്‍ ശൃംഖല സ്തംഭിപ്പിക്കാനുള്ള ബോധപൂർവമായ നീക്കമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ പല മേഖലകളിലും …