സ്വന്തം ലേഖകൻ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു. നാവികസേനയും ദുരന്തനിവാരണസേനയും രക്ഷാദൗത്യം ആരംഭിച്ചു. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് മുന്നിലുള്ള ഏറ്റവും വലിയ തടസം ഗംഗാവലിനദിയിലെ അതിശക്തമായ നീരൊഴുക്കാണ്. ഇതിനിടെ ട്രക്കിന്റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്നൽ കൂടി ലഭിച്ചതായി ദൗത്യസംഘം അറിയിച്ചു. ഡ്രോൺ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. സിഗ്നൽ ലഭിച്ചിരിക്കുന്ന പ്രദേശത്ത് …
സ്വന്തം ലേഖകൻ: എമിറേറ്റിലെ അൽ ദൈദിന് സമീപം മാർക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ച കടകളുടെ ഉടമകള്‍ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ഇന്ന് പുലര്‍ച്ചെയാണ് ഷാര്‍ജ ദൈദില്‍ തീപിടിത്തം ഉണ്ടായത്. നാശനഷ്ടമുണ്ടായ കടയുടമകള്‍ക്ക് പുതിയ മാര്‍ക്കറ്റില്‍ പുതിയ കടകള്‍ നല്‍കി നഷ്ടപരിഹാം …
സ്വന്തം ലേഖകൻ: യന്ത്ര തകരാർ മൂലം ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്ന വിമാനം തിരിച്ചിറക്കി. പറന്നുയര്‍ന്ന് ഒരുമണിക്കൂറിനു ശേഷമാണ് വിമാനം ജിദ്ദയിൽ തിരിച്ചിറക്കിയത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ്‌ജെറ്റ് 036 വിമാനമാണ് യന്ത്രതകരാർ മൂലം തിരിച്ചിറക്കിയത്. സാഹസികമായാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയത്. രാവിലെ 9.45-ന് പോകേണ്ടിയിരുന്ന വിമാനം ഒരുമണിക്കൂറോളം വൈകി 10.40-നാണ് പുറപ്പെട്ടത്. 11.30-ഓടെ …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെവരെ റായ്ഗഢ്, രത്നഗിരി, പാൽഘർ, മുംബൈ, താനെ, സിന്ധുദുർഗ് പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്‍കി. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുബൈ പോലീസ് നിര്‍ദേശിച്ചു. അതേസമയം, …
സ്വന്തം ലേഖകൻ: വിവാഹ കരാര്‍ നിയമപരമാവണമെങ്കില്‍ വധുവിന്‍റെ കൂടി വിരലടയാളം അതില്‍ രേഖപ്പെടുത്തിയിരിക്കണമെന്ന സുപ്രധാന തീരുമാനവുമായി കുവൈത്ത് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം. വിവാഹത്തിന് വധുവിന് പൂര്‍ണ സമ്മതമാണെന്നതിന് രേഖാമൂലമുള്ള തെളിവെന്ന രീതിയിലാണ് വിരലടയാളം നിര്‍ബന്ധമാക്കുന്നതെന്ന് മതപരമായ കാര്യങ്ങളില്‍ വിധി പുറപ്പെടുവിക്കുന്ന ഇഫ്താ വകുപ്പ് അറിയിച്ചു. മന്ത്രാലയം മുന്നോട്ടുവച്ച ഈ പുതിയ നിര്‍ദ്ദേശത്തിന് നിയമപരമായി അംഗീകാരം …
സ്വന്തം ലേഖകൻ: മുംബൈയിൽ കനത്തമഴയെത്തുടർന്ന് വിമാനസർവീസുകൾ തടസ്സപ്പെട്ടു. നഗരത്തിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. സയൺ, അന്ധേരി, ചെമ്പൂർ എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളംകയറി. വെള്ളിയാഴ്ച രാവിലെവരെ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാനങ്ങൾ പുറപ്പെടുന്നതിന് കാലതാമസമുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസിന്റെ സമയക്രമം പരിശോധിക്കാനും യാത്രക്കാർക്ക് നിർദേശം നൽകി. …
സ്വന്തം ലേഖകൻ: സെൻ നദിയിൽ വെള്ളിയാഴ്ചയുടെ വെളിച്ചംവീഴുമ്പോൾ ആ ചരിത്രനിമിഷത്തിലേക്ക് മിഴിതുറക്കാം. ഒളിമ്പിക്‌സിൽ ആദ്യമായി സ്റ്റേഡിയത്തിനു പുറത്തൊരു ഉദ്ഘാടനച്ചടങ്ങ്. പാരീസ് ഒളിമ്പിക്‌സിലേക്ക് താരങ്ങളെ സ്വാഗതംചെയ്യുന്നത് സ്‌റ്റേഡിയത്തിലെ ട്രാക്കിലൂടെയല്ല, സെൻ നദിയുടെ ഓളങ്ങളാണ് അവരെ വരവേൽക്കുക. നദിയിലെ ആറുകിലോമീറ്ററിൽ നൂറു ബോട്ടുകളിൽ നിറയെ 10,500 ഒളിമ്പിക് താരങ്ങളായിരിക്കും. ഫ്രാൻസിന്റെ തലസ്ഥാനംതന്നെ ഒരു വലിയ സ്‌റ്റേഡിയമായിമാറും. ഇന്ത്യൻസമയം രാത്രി …
സ്വന്തം ലേഖകൻ: കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ഇതോടെ രാജ്യാന്തര യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമായി സിയാൽ മാറും. ഡൽഹി വിമാനത്താവളത്തിലാണ് ആദ്യമായി …
സ്വന്തം ലേഖകൻ: കുവൈത്തികളല്ലാത്തവരെ കരാറിലോ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിലോ നിയമിക്കുന്നതിന് പുതിയ മാർഗനിർദേശം നൽകി കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്സി). ഈ തൊഴിലുകളിൽ വേണ്ട ശാസ്ത്രീയ സ്‌പെഷ്യലൈസേഷനോടെ സെൻട്രൽ എംപ്ലോയ്മെന്റ് സിസ്റ്റം ലിസ്റ്റുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈത്തി തൊഴിലന്വേഷകരെ പരിഗണിക്കണമെന്നാണ് നിർദേശം. മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും ഗവൺമെൻറ് വകുപ്പുകൾക്കുമാണ് നിർദേശം നൽകിയത്. വെയിറ്റിംഗ് ലിസ്റ്റിലുള്ള യോഗ്യതയുള്ള കുവൈത്തികളുടെ …
സ്വന്തം ലേഖകൻ: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ പൂർണമായും അവഗണിക്കുന്നതായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പുതിയ ബജറ്റും. മുൻ ബജറ്റുകളിലും തികഞ്ഞ അവഗണ നേരിട്ട പ്രവാസികൾ വലിയ പ്രതീക്ഷ പുലർത്തിയിരുന്നില്ലെങ്കിലും മെച്ചപ്പെട്ട പാക്കേജുകൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ആശ്വാസമാകുന്ന ഒരു പ്രഖ്യാപനവും ഈ ബജറ്റിലും ഉണ്ടായില്ല. തങ്ങളെ പൂർണമായും അവഗണിച്ച ബജറ്റിനെതിരെ പ്രവാസികൾക്കിടയിൽ ശക്തമായ …