1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യൻ വിദ്യാർഥിനിയുടെ മരണത്തിന് പിന്നാലെ ചിരിയും ആക്ഷേപവും; US പോലീസുകാരനെ പുറത്താക്കി
ഇന്ത്യൻ വിദ്യാർഥിനിയുടെ മരണത്തിന് പിന്നാലെ ചിരിയും ആക്ഷേപവും; US പോലീസുകാരനെ പുറത്താക്കി
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ഥിനി പോലീസ് വാഹനം ഇടിച്ച് മരിച്ചതിന് പിന്നാലെ അനുചിത പരാമര്‍ശങ്ങള്‍ നടത്തുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് പുറത്താക്കി. സിയാറ്റില്‍ പോലീസിലെ ഡാനിയേല്‍ ഓഡെറര്‍ എന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്. ജനുവരി 23-നാണ് ജാന്‍വി കണ്ടുല (23) പോലീസ് വാഹനം ഇടിച്ച് മരിച്ചത്. സിയാറ്റില്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥനായ കെവിന്‍ …
തൊഴിലാളി പ്രക്ഷോഭം ആളിക്കത്തുന്നു; ബംഗ്ലാദേശിലെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാന്‍ നിർദേശം
തൊഴിലാളി പ്രക്ഷോഭം ആളിക്കത്തുന്നു; ബംഗ്ലാദേശിലെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാന്‍ നിർദേശം
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ സംവരണത്തിനെതിരേ നടക്കുന്ന പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. യാത്രകളും താമസിക്കുന്ന സ്ഥലങ്ങളില്‍നിന്ന് പുറത്തിറങ്ങുന്നതും പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര സഹായ നമ്പറുകളും ഹൈക്കമ്മിഷന്‍ സജ്ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും വിധത്തിലുള്ള അടിയന്തര സാഹചര്യമുണ്ടാകുന്ന പക്ഷം …
ശക്തമായ പ്രതിഷേധം: സ്വകാര്യമേഖലയിലെ കന്നഡിഗർക്ക് 100% തൊഴിൽ സംവരണ ബിൽ മരവിപ്പിച്ചു
ശക്തമായ പ്രതിഷേധം: സ്വകാര്യമേഖലയിലെ കന്നഡിഗർക്ക് 100% തൊഴിൽ സംവരണ ബിൽ മരവിപ്പിച്ചു
സ്വന്തം ലേഖകൻ: കർണാടകയിൽ സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനംവരെ തൊഴിൽ സംവരണം ചെയ്യാൻ ലക്ഷ്യമിട്ട് മന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് മരവിപ്പിച്ചു. വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ബില്ല് താൽകാലികമായി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിയ ശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. ഐടി മേഖലയിൽ നിന്നുൾപ്പടെ ശക്തമായ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് …
കോപ്പ വിജയാഘോഷത്തിനിടെ ഫ്രഞ്ച് ടീമിനെ അധിക്ഷേപിച്ച് വീഡിയോ; വെട്ടിലായി അർജന്റീന
കോപ്പ വിജയാഘോഷത്തിനിടെ ഫ്രഞ്ച് ടീമിനെ അധിക്ഷേപിച്ച് വീഡിയോ; വെട്ടിലായി അർജന്റീന
സ്വന്തം ലേഖകൻ: കിലിയൻ എംബാപ്പെയേയും ഫ്രാൻസ് ഫുട്‌ബോൾ ടീമിനെയും വംശീയമായി അധിക്ഷേപിച്ചുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വെട്ടിലായി അർജന്റീന. കോപ്പ അമേരിക്ക കിരീടം നേടിയ ശേഷമുള്ള വിജയാഘോഷത്തിനിടെയിലാണ് കിലിയൻ എംബാപ്പെയേയും ഫ്രാൻസ് ദേശീയ ടീമിനെയും അർജന്റീന താരങ്ങൾ വംശീയമായി അധിക്ഷേച്ചതെന്നാണ് വിവരം. കിരീട നേട്ടത്തിനു ശേഷമുള്ള അർജന്റീന ടീമിന്റെ വിജയാഘോഷത്തിന്റെ ഒരു വീഡിയോ അർജന്റീന താരം …
അബുദാബിയിൽ നിന്ന് മംഗലാ പുരത്തേക്കും കോയമ്പത്തൂർ ക്കും നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ
അബുദാബിയിൽ നിന്ന് മംഗലാ പുരത്തേക്കും കോയമ്പത്തൂർ ക്കും നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ
സ്വന്തം ലേഖകൻ: കർണാടകയിലെ മംഗലാപുരത്ത് നിന്നും തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നും അബുദാബിയിലേക്ക് നേരിട്ട് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. അബുദാബി-മംഗളൂരു റൂട്ടിലെ വിമാനങ്ങൾ ഓഗസ്റ്റ് 9 മുതൽ ദിവസവും, തിരുച്ചിറപ്പള്ളി-അബുദാബി റൂട്ടിൽ ഓഗസ്റ്റ് 11 മുതൽ ആഴ്ചയിൽ നാല് തവണയും സർവീസ് നടത്തും. ഓഗസ്റ്റ് 10 മുതൽ കോയമ്പത്തൂരിൽ …
44357 രൂപയ്ക്ക് വീസയും താമസവും ഉള്‍പ്പടെ ദുബായ് യാത്ര; ബജറ്റ് ടൂറിസം പാക്കേജു കളുമായി എയര്‍ ഇന്ത്യ
44357 രൂപയ്ക്ക് വീസയും താമസവും ഉള്‍പ്പടെ ദുബായ് യാത്ര; ബജറ്റ് ടൂറിസം പാക്കേജു കളുമായി എയര്‍ ഇന്ത്യ
സ്വന്തം ലേഖകൻ: ദുബായ്, കശ്മീര്‍ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാല യാത്ര നടത്തുന്നവര്‍ക്ക് വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജുമായി എയര്‍ ഇന്ത്യ. കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റ് വഴി പാക്കേജുകള്‍ ബുക്ക് ചെയ്യാം. എക്‌സ്പ്രസ് ഹോളിഡേസ് എന്ന പേരില്‍ മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്നാണ് ഈ പുതിയ പദ്ധതി. ദുബായ്, കശ്മമീര്‍, രാജസ്ഥാന്‍, …
സെനിലെ വെള്ളത്തിന്റെ വൃത്തി തെളിയിക്കാന്‍ നദിയില്‍ നീന്തി പാരീസ് മേയര്‍; ഉദ്ഘാടനച്ചടങ്ങിന് വേദിയാകും
സെനിലെ വെള്ളത്തിന്റെ വൃത്തി തെളിയിക്കാന്‍ നദിയില്‍ നീന്തി പാരീസ് മേയര്‍; ഉദ്ഘാടനച്ചടങ്ങിന് വേദിയാകും
സ്വന്തം ലേഖകൻ: ഒളിമ്പിക്‌സിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഉദ്ഘാടനച്ചടങ്ങിനും ട്രയാത്ലോണ്‍, മാരത്തണ്‍ നീന്തല്‍ മത്സരങ്ങള്‍ക്കും വേദിയാകേണ്ട പാരിസിലെ സെന്‍ നദിയില്‍ നീന്തി വാക്കുപാലിച്ച് പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോ. മലിനമായി കിടന്നിരുന്ന സെന്‍ നദി ഒളിമ്പിക്‌സിനു മുമ്പ് വൃത്തിയാക്കി മത്സര സജ്ജമാക്കുമെന്ന് മാസങ്ങള്‍ക്കു മുമ്പേ ആന്‍ പ്രഖ്യാപിച്ചിരുന്നു. ഇത് തെളിയിക്കുന്നതിനായാണ് മേയര്‍ ബുധനാഴ്ച നദിയില്‍ നീന്തിയത്. …
കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് 100% വരെ ജോലി സംവരണം; ബില്ലിന് അംഗീകാരം
കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് 100% വരെ ജോലി സംവരണം; ബില്ലിന് അംഗീകാരം
സ്വന്തം ലേഖകൻ: കർണാടകത്തിൽ സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനം നിയമനങ്ങൾ സംവരണംചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരംനൽകി. ​ഗ്രൂപ്പ് സി, ​ഗ്രൂപ്പ് ഡി പോസ്റ്റുകളിലായിരിക്കും സംവരണം. കന്നടക്കാരുടെ ക്ഷേമത്തിനാണ് തങ്ങളുടെ പ്രഥമ പരി​ഗണനയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചു. ജനങ്ങൾക്ക് കർണാടകയിൽ ജോലി നൽകി സ്വന്തം നാട്ടിൽ തന്നെ ജീവിക്കാൻ അവസരം നൽകാനാണ് തന്റെ …
ബിരുദമില്ലാത്തവര്‍ക്കും കുടുംബത്തെ കൊണ്ടുവരാം; വീസ നിയമങ്ങളില്‍ ഇളവുമായി കുവൈത്ത്
ബിരുദമില്ലാത്തവര്‍ക്കും കുടുംബത്തെ കൊണ്ടുവരാം; വീസ നിയമങ്ങളില്‍ ഇളവുമായി കുവൈത്ത്
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബങ്ങളെ കുവൈത്തിലേക്ക് കൊണ്ടുവരിക ഇനി കൂടുതല്‍ എളുപ്പമാവും. ഫാമിലി വീസയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനകള്‍ ലഘൂകരിക്കാനുള്ള കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണിത്. പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ അവര്‍ക്ക് യൂണിവേഴ്‌സിറ്റി ഡിഗ്രി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കാനുള്ള തീരുമാനമാണ് ആഭ്യന്തര മന്ത്രാലയം പുതുതായി കൈക്കൊണ്ടതെന്ന് മന്ത്രാലയം ഉദ്ധരിച്ച് അല്‍ അന്‍ബാ പത്രം …
ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസ്; ശ്രദ്ധേയയായി ഇന്ത്യൻ വംശജ യായ ഭാര്യ ഉഷ ചിലുകുരി
ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസ്; ശ്രദ്ധേയയായി ഇന്ത്യൻ വംശജ യായ ഭാര്യ ഉഷ ചിലുകുരി
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ഡോണൾഡ് ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തിരഞ്ഞെടുത്തത് ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസിനെ. സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊൻപതുകാരനായ വാൻസിനെ സ്ഥാനാർഥിയാക്കിയത്. യുഎസ് സർക്കാരിൽ അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് വാൻസിന്റെ ഭാര്യ. …