1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഔദ്യോ​ഗിക പ്രഖ്യാപനം; റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപ് തന്നെ
ഔദ്യോ​ഗിക പ്രഖ്യാപനം; റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപ് തന്നെ
സ്വന്തം ലേഖകൻ: യുഎസ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ വ്യക്തമായ പിന്തുണ ലഭിച്ചതോടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ഒഹായോയിൽനിന്നുള്ള സെനറ്ററായ ജെഡി വാൻസിനെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായും പ്രഖ്യാപിച്ചിട്ടുണ്ട്. സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊൻപതുകാരനായ …
അവസാനവട്ട ഒളിമ്പിക്സ് തയ്യാറെടുപ്പിൽ ലോകം, ആശങ്കകളും വിവാദങ്ങളും ഒഴിയാതെ പാരീസ്
അവസാനവട്ട ഒളിമ്പിക്സ് തയ്യാറെടുപ്പിൽ ലോകം, ആശങ്കകളും വിവാദങ്ങളും ഒഴിയാതെ പാരീസ്
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ കായിക മേളകളിൽ ഒന്നിന് തുടക്കം കുറിക്കാൻ ഇനി 10 ദിവസങ്ങൾ മാത്രമാണ് ബാക്കി. ആവേശപ്പോരാട്ടങ്ങളുടെ ട്രാക്കിലേക്ക് ലോകം ചുരുങ്ങുന്ന ദിനങ്ങള്‍ വരുന്നു. ജൂലൈ 26 നാണ് ഒളിംപിക്‌സ് 2024 ആരംഭിക്കുക. ഫ്രാൻസിലെ പാരീസ് ആണ് ഇത്തവണ വേദി. ലോകരാജ്യങ്ങളും കായികതാരങ്ങളും ഒളിമ്പിക്സിന്റെ അവസാനവട്ട ഒരുക്കങ്ങളിൽ ആയിരിക്കുമ്പോഴും ആശങ്കകളും വിവാദങ്ങളും …
ഓൺലൈൻ വഴി മദ്യ ഡെലിവറി; പദ്ധതി പരിഗണനയിലെന്ന് സ്വിഗ്ഗിയും സൊമാറ്റോയും
ഓൺലൈൻ വഴി മദ്യ ഡെലിവറി; പദ്ധതി പരിഗണനയിലെന്ന് സ്വിഗ്ഗിയും സൊമാറ്റോയും
സ്വന്തം ലേഖകൻ: ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, ബിഗ്ബാസ്‌ക്കറ്റ്, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഡെലിവറിയിൽ മദ്യം ഉൾപ്പെടുത്താൻ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. ബിയർ, വൈൻ തുടങ്ങിയ ആൽക്കഹോൾ ഉൽപ്പന്നങ്ങളുടെ ഡെലിവറി ഉടൻതന്നെ ആരംഭിക്കുമെന്നാണ് സൂചന. കേരളം, ന്യൂഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്ടുകൾ നടത്തുന്നുണ്ടെന്ന് വ്യവസായ …
ചെലവ് ചുരുക്കല്‍ നടപടികളുമായി കുവൈത്ത്; സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് കൂടും
ചെലവ് ചുരുക്കല്‍ നടപടികളുമായി കുവൈത്ത്; സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് കൂടും
സ്വന്തം ലേഖകൻ: കുവൈത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസുകള്‍ ഉയര്‍ത്താനും ശമ്പളം, സബ്‌സിഡി എന്നി വെട്ടിച്ചുരുക്കാനും തീരുമാനം. ഇതോടൊപ്പം രാജ്യത്തിന്റെ പൊതു ചെലവുകള്‍ വലിയ തോതില്‍ നിയന്ത്രിക്കാനും അതിന് ഒരു പരിധി നിശ്ചയിക്കാനും തീരുമാനമുണ്ട്. രാജ്യത്ത് ബജറ്റ് കമ്മി പ്രതിവര്‍ഷം വര്‍ധിച്ചുവരികയും കരുതല്‍ ധനത്തില്‍ വലിയ കുറവുണ്ടാവുകയും ചെയ്ത …
കോപ്പയിൽ അർ‌ജന്റീനയും യൂറോയിൽ സ്പെയിനും രാജാക്കന്മാർ; ഇനി കാത്തിരിപ്പ് ഫൈനലിസിമയ്ക്കായി
കോപ്പയിൽ അർ‌ജന്റീനയും യൂറോയിൽ സ്പെയിനും രാജാക്കന്മാർ; ഇനി കാത്തിരിപ്പ് ഫൈനലിസിമയ്ക്കായി
സ്വന്തം ലേഖകൻ: ടൂര്‍ണമെന്റിലുടനീളം വീറുറ്റ പോരാട്ടം കാഴ്ച്ച വെച്ച സ്‌പെയിന്‍ യൂറോപ്യന്‍ വന്‍കരയിലെ ഫുട്‌ബോള്‍ അധിപന്മാരായി. 2-1 സ്‌കോറില്‍ വിജയിച്ചു കയറിയാണ് ഇംഗ്ലണ്ടിന്റെ കിരീടമോഹങ്ങള്‍ക്കുമേല്‍ സ്‌പെയിന്‍ തേരോട്ടം നടത്തിയത്. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യം റികോ വില്ല്യംസിലൂടെ സ്‌പെയിന്‍ മുന്നിലെത്തിയെങ്കിലും പകരക്കാരന്‍ ആയി ഇറങ്ങിയ കോള്‍ പാമര്‍ ഗോള്‍ മടക്കി മത്സരം …
ട്രംപിനുനേരെ നിറയൊഴിച്ച തോമസ് മാത്യു ക്രൂക്കസിന്റെ ഏകാന്ത ജീവിതം; ആസൂത്രണം തനിച്ച്; കാരണം അജ്ഞാതം!
ട്രംപിനുനേരെ നിറയൊഴിച്ച തോമസ് മാത്യു ക്രൂക്കസിന്റെ ഏകാന്ത ജീവിതം; ആസൂത്രണം തനിച്ച്; കാരണം അജ്ഞാതം!
സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപിനുനേരേ വെടിയുതിര്‍ത്ത ഇരുപതുകാരന്‍ വധശ്രമം ആസൂത്രണംചെയ്തത് ഒറ്റയ്ക്കാണെന്ന് സൂചന. എഫ്.ബി.ഐ. ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇയാളുടെ രാഷ്ട്രീയനിലപാട് എന്താണെന്നോ വധശ്രമത്തിന് പ്രേരിപ്പിച്ച കാരണമെന്തെന്നോ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, ട്രംപിന് നേരേ വെടിയുതിര്‍ത്ത തോമസ് മാത്യു ക്രൂക്ക്‌സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍, റിപ്പബ്ലിക്കന്‍ …
തലയ്ക്ക് വെടിയേൽക്കാതെ ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപൂർവ ദൃശ്യങ്ങൾ പുറത്ത്
തലയ്ക്ക് വെടിയേൽക്കാതെ ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപൂർവ ദൃശ്യങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: പെന്‍സില്‍വേനിയയിലെ ബട്‌ലറില്‍ ശനിയാഴ്ച വൈകീട്ട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമേരിക്കന്‍ മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമം ലോകത്തെയാകെ ഞെട്ടിച്ചു. ആക്രമണത്തെ ട്രംപ് അതിജീവിക്കുകയും അക്രമിയെ സീക്രട്ട് സര്‍വീസ് വധിക്കുകയുംചെയ്തു. എന്നാല്‍, ട്രംപിനുനേരെ പാഞ്ഞുവരുന്ന വെടിയുണ്ടയുടെ ചിത്രം ഇതിനിടെ ചര്‍ച്ചയാവുകയാണ്. ന്യൂയോര്‍ക് ടൈംസിന്റെ ഫോട്ടോഗ്രാഫര്‍ ഡഗ് മില്‍സാണ് ചിത്രം പകര്‍ത്തിയത്. അക്രമി ഉതിര്‍ത്തെന്ന് …
ആമയിഴഞ്ചാൻ തോട് അപകടം: പൈപ്പിൽ കുടുങ്ങിയനിലയിൽ മൃതദേഹം; കണ്ണീരായി ജോയി
ആമയിഴഞ്ചാൻ തോട് അപകടം: പൈപ്പിൽ കുടുങ്ങിയനിലയിൽ മൃതദേഹം; കണ്ണീരായി ജോയി
സ്വന്തം ലേഖകൻ: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. ജോയിക്കായി തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 48 മണിക്കൂർ നീണ്ട തെരച്ചിലിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരെത്തി ആംബുലൻസിലേക്ക് …
കുവൈത്തില്‍ പ്രവാസികളുടെ താമസ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന; വൈദ്യുതി ബന്ധം മുറിച്ചു
കുവൈത്തില്‍ പ്രവാസികളുടെ താമസ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന; വൈദ്യുതി ബന്ധം മുറിച്ചു
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി താമസ കേന്ദ്രങ്ങളില്‍ നടത്തിയ വ്യാപക പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഹവല്ലി ഗവര്‍ണറേറ്റില്‍ എന്‍ജിനീയറിങ് ഓഡിറ്റ് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സാല്‍വയില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന ഏഴ് കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചു. ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. സ്വകാര്യ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ …
പ്രവാസികളുടെ അവധിക്കാലം അത്ര ആനന്ദകരമല്ല; തൊട്ടാൽ കൈപൊള്ളുന്ന വിമാന ടിക്കറ്റ് നിരക്ക്
പ്രവാസികളുടെ അവധിക്കാലം അത്ര ആനന്ദകരമല്ല; തൊട്ടാൽ കൈപൊള്ളുന്ന വിമാന ടിക്കറ്റ് നിരക്ക്
സ്വന്തം ലേഖകൻ: നാട്ടിലേക്കുള്ള വിമാനനിരക്ക് നിരക്ക് കുറയുന്നത് കാത്തിരുന്ന പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി. യുഎഇയിൽ മധ്യവേനൽ അവധി തുടങ്ങി 2 ആഴ്ച പിന്നിട്ടിട്ടും നിരക്കിൽ മാറ്റമില്ല. ഓഗസ്റ്റ് 15നു ശേഷം കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വർധിച്ച വിമാന ടിക്കറ്റ് നിരക്കും പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. നാലംഗ കുടുംബത്തിന് ഇന്ന് ദുബായിൽനിന്ന് കൊച്ചിയിൽ പോയി ഓഗസ്റ്റ് 21ന് തിരിച്ചെത്താൻ …