സ്വന്തം ലേഖകൻ: ഫ്രാൻസിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതു സഖ്യം ഒന്നാമതെന്ന് സുചന. സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് ഇടതു നേതാക്കൾ അവകാശപ്പെട്ടു. രണ്ടാം ഘട്ടത്തിലെ ഫല സൂചനകൾ പ്രകാരം ഫ്രാൻസിൽ ഇടതുപക്ഷം ഏറ്റവും വലിയ മുന്നണി ആകുമെന്നാണ് വ്യക്തമാകുന്നത്. ഇമ്മാനുവൽ മാക്രോണിന്റെ മധ്യപക്ഷ പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി മുന്നാം …
സ്വന്തം ലേഖകൻ: യു.എസ്. തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്ന് ജോ ബൈഡൻ പിൻമാറാണമെന്ന ആവശ്യം പാർട്ടിക്ക് അകത്തും പുറത്തും ശക്തമായതോടെ പിൻഗാമിയായി കമല ഹാരിസിനെ മത്സര രംഗത്തിറക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ സജീവമായതായി റിപ്പോർട്ട്. സ്ഥാനാർഥിത്വം ഒഴിയില്ലെന്ന കടുംപിടുത്തത്തിൽ ബൈഡൻ നിൽക്കുകയാണെങ്കിലും ട്രംപിനെതിരെ കമല ഹാരിസിനുള്ള വിജയസാധ്യത ഏത്രത്തോളമെന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിനെതിരെ ബൈഡനെക്കാൾ മികച്ച പ്രകടനം …
സ്വന്തം ലേഖകൻ: കനത്ത മഴയിൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ട്. തിങ്കളാഴ്ച പുലർച്ചെമുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ ചില പ്രദേശങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. അതിശക്തമായ മഴയും വെള്ളക്കെട്ടും ജനജീവിതം ദുസ്സഹമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ, താനെ, പാൽഘർ, കൊങ്കൺ ബെൽറ്റ് എന്നിവിടങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേറിയപ്പോൾ മലയാളികൾക്ക് അഭിമാനിക്കാനും അതിലൊരു കാരണമുണ്ടായിരുന്നു. കോട്ടയം സ്വദേശിയായ സോജൻ ജോസഫ് ബ്രിട്ടിഷ് പാർലമെന്റ് എംപിയാകുന്ന ആദ്യ മലയാളിയെന്ന ചരിത്രം കുറിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ കുത്തകയായിരുന്ന ആഷ്ഫഡിൽ ബ്രിട്ടന്റെ ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന ഡാമിയൻ ഗ്രീനിനെതിരെ അട്ടിമറി വിജയം നേടിയാണ് സോജൻ ജോസഫ് പാർലമെന്റിലെത്തിയത്. …
സ്വന്തം ലേഖകൻ: ഫ്രാന്‍സിന്റെ അധികാരക്കസേരയുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ് തീവ്രവലതുപക്ഷം. രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ആദ്യ തീവ്രവലതുപക്ഷ സര്‍ക്കാരായി മാറാന്‍ തയ്യാറെടുക്കുകയാണ് മറീന്‍ ലി പെന്നിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ റാലി. അവരെ തടയാന്‍ ഇടതുപക്ഷ സഖ്യങ്ങളും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മധ്യപക്ഷ റിനൈസന്‍സ് പാര്‍ട്ടിയും. ഈ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത് നാഷണല്‍ റാലിയെന്ന തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റമാണ്. സമകാലിക …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദർശനത്തിനായി ഇന്ന് യാത്ര പുറപ്പെടും. ഞായറാഴ്ച രാവിലെ ഡൽഹിയിൽ നിന്നും മോസ്കോയിലേക്കാണ് യാത്ര പുറപ്പെടുക. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്. യുക്രൈൻ- റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലെക്ക് പോകുന്നത്. രണ്ട് ദിവസത്തെ …
സ്വന്തം ലേഖകൻ: ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി നടത്തിയ ചർച്ച വിജയത്തിലേക്കെന്ന് സൂചന. ബന്ദികളെ വിട്ടയയ്ക്കുന്നതിനും ഘട്ടം ഘട്ടമായി വെടിനിർത്തലിനു യുഎസ് വച്ച വ്യവസ്ഥകൾക്ക് ഹമാസ് പ്രാഥമിക അംഗീകാരം നൽകി. കരാർ ഒപ്പിടും മുമ്പ് സ്ഥിരം വെടിനിർത്തലിന് ഇസ്രായേൽ സമ്മതിക്കണമെന്ന സുപ്രധാന ആവശ്യം ഒഴിവാക്കാനും ഹമാസ് സമ്മതിച്ചു. പകരം ആറ് ആഴ്ച നീളുന്ന ആദ്യഘട്ട വെടിനിർത്തലിനിടെ ചർച്ചകളിലൂടെ …
സ്വന്തം ലേഖകൻ: ദൈവം നേരിട്ടുവന്നു പറഞ്ഞാലേ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് താൻ പിൻമാറൂ എന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിൽനിന്ന് പിന്മാറും എന്നതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ എ.ബി.സി. ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ബൈഡൻ നയം വ്യക്തമാക്കിയത്. ഊഹാപോഹങ്ങൾ നിരാകരിച്ച അദ്ദേഹം ആരോഗ്യത്തെക്കുറിച്ചുള്ള സംശയങ്ങളും തള്ളി. റിപ്പബ്ലിക്കൻ പാർട്ടിസ്ഥാനാർഥി ഡൊണാൾഡ് ട്രംപുമായി …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം നടന്ന യുകെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഋഷി സുനക്കിന്റെ കൺസർവേറ്റീവ് പാർട്ടി വൻ പരാജയം നേരിടുകയും ലേബർ പാർട്ടി അധികാരത്തിൽ വരികയും ചെയ്തു. കെയിർ സ്റ്റാർമർ ഔദ്യോഗികമായി യുകെ പ്രധാനമന്ത്രിയുമായി. ഡൗണിങ് സ്ട്രീറ്റിൽ ഭരണമാറ്റം ഉണ്ടായതോടെ ഇന്ത്യയുടെ ആശങ്ക ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) ചർച്ചകളെ സംബന്ധിച്ചായിരുന്നു. എന്നാൽ സുനക് …
സ്വന്തം ലേഖകൻ: ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മസൂദ് പെസെഷ്‌കിയാൻ വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം. കടുത്ത യാഥാസ്ഥിതികനായ സയീദ് ജലീലിയെ പിന്തള്ളിയാണ് പരിഷ്‌കരണവാദിയായ മസൂദ് പെസെഷ്‌കിയാൻ ഇറാൻ്റെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. എണ്ണിയ 30 ദശലക്ഷത്തിലധികം വോട്ടുകളിൽ 53.3 ശതമാനം നേടിയ ശേഷമാണ് മസൂദിന്റെ വിജയം. ജലീലിക്ക് 44.3ശതമാനം വോട്ട് ലഭിച്ചു. ജൂൺ 28 ന് നടന്ന …