സ്വന്തം ലേഖകൻ: തുടർച്ചയായി വിമാന സർവീസുകൾ റദ്ദാക്കിക്കൊണ്ട് യാത്രക്കാർക്ക് ദുരിതാവസ്ഥയാണ് എയർ ഇന്ത്യാ എക്സ്പ്രസ് നൽകിക്കൊണ്ടിരിക്കുന്നത്. മസ്ക്കറ്റ്-കണ്ണൂർ സെക്ടറിലെ സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും റദ്ദുചെയ്തു. ശനിയാഴ്ച രാവിലെ 6.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.45ന് മസ്കറ്റിൽ എത്തുന്ന ഐഎക്സ് 0713 വിമാനവും മസ്കറ്റിൽ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.40ന് …
സ്വന്തം ലേഖകൻ: ബെംഗളൂരു-ചെന്നൈ അതിവേഗപാതയുടെ നിര്‍മാണം ഡിസംബറിനുമുന്‍പ് പൂര്‍ത്തിയാകും. പാതയുടെ ഉദ്ഘാടനം ഡിസംബറിനുമുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പുതിയപാത ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂറായി കുറയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു. 258 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരിപ്പാതയുടെ നിര്‍മാണമാണ് നടന്നുവരുന്നത്. കര്‍ണാടകത്തിലെ ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, കോലാര്‍ ജില്ലകളിലൂടെയും ആന്ധ്രയിലെ …
സ്വന്തം ലേഖകൻ: ജോലി ഭാരവും മാനസിക സമ്മർദ്ദവും മൂലം റോബോട്ട് ആത്മഹത്യ ചെയ്തു. ദക്ഷിണ കൊറിയയിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റോബോട്ട് ജോലി ചെയ്യുന്ന ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ …
സ്വന്തം ലേഖകൻ: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദീർഘനേരം പാർക്കിങ്ങിനുള്ള ഫീസിൽ ഇളവുമായി ഒമാൻ എയർ എയർപോർട്സ് അധികൃതർ. പുതിയ നിരക്ക് പ്രകാരം P5 ലോട്ടിൽ ഒരുദിവസത്തേക്ക് പാർക്ക് ചെയ്യാൻ ഒരു റിയാൽ മാത്രമാണ് ഈടാക്കുക. തിരക്കേറിയ വേനൽക്കാലത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യവും താങ്ങാനാവുന്ന വിലയും നൽകുന്നതിനുള്ള ഒമാൻ എയർപോർട്ട്സിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രത്യേക …
സ്വന്തം ലേഖകൻ: വ്യക്തികളുടെ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതിയുമായി ഒമാന്‍ ഭരണകൂടം. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്താനുള്ള നീക്കം നടക്കുന്നത്. ഒമാന്‍ വിഷന്‍ 2040 പദ്ധതിയുടെ ഭാഗമായി എണ്ണയിതര വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും സാമ്പത്തിക മേഖലയെ വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ടാണ് ഇന്‍കം ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്. രാജ്യത്തെ പ്രവാസികള്‍ക്കും ഇത് ബാധകമാവുമെന്നാണ് …
സ്വന്തം ലേഖകൻ: വെള്ളിയാഴ്ചത്തെ ദോഹ -കോഴിക്കോട് വിമാന സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. വെള്ളിയാഴ്ച ഉച്ചക്ക് 12.35ന് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയ വിവരം വ്യാഴാഴ്ച രാത്രി ഏഴരക്ക് ശേഷമാണ് യാത്രക്കാരെ മെയിൽ വഴി അറിയിക്കുന്നത്. മറ്റൊരു വഴി കണ്ടെത്താൻ സാവകാശം നൽകാതെയുള്ള അപ്രതീക്ഷിതമായ അറിയിപ്പ് യാത്രക്കാർക്ക് ഇരുട്ടടിയായി. അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽപോകേണ്ടവരാണ് എയർ ഇന്ത്യയുടെ …
സ്വന്തം ലേഖകൻ: സൗദി -ബഹറൈൻ അതിർത്തിയായ കിങ് ഫഹദ് കോസ് വേയിൽ വാഹനങ്ങൾക്ക് ഹ്രസ്വകാലടിസ്ഥാനത്തിൽ ഇൻഷൂറൻസ് അനുവദിക്കുന്നതിന് അവസരമൊരുങ്ങുന്നു. ജൂലൈ ഒന്ന് മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന് കോസ് വേ അതോറിറ്റി അറിയിച്ചു. മൂന്ന് മുതൽ പത്ത് ദിവസത്തേക്കാണ് ഹ്രസ്വകാലാടിസ്ഥാനത്തിൽ ഇൻഷൂറൻസ് അനുവദിക്കുക. ഇലക്ട്രോണിക് പ്ലാറ്റ് ഫോം വഴിയാണ് ഇതിന് അവസരമൊരുക്കുക. സൗദിയിൽ നിന്ന് ബഹറൈനിലേക്ക് കടക്കുന്ന …
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ വാഹനങ്ങളുടെ വാര്‍ഷിക സാങ്കേതിക പരിശോധകള്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ തീരുമാനം. നിലവില്‍ സര്‍ക്കാരിന് കീഴിലുള്ള ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ പരിശോധനാ കേന്ദ്രങ്ങളില്‍ നടത്തിയിരുന്ന വാഹന പരിശോധനകള്‍ സ്വകാര്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന ഈ മാറ്റത്തിന്റെ ആദ്യ ഘട്ടം ഈ വര്‍ഷം ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് …
സ്വന്തം ലേഖകൻ: കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12-ന്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുള്ള മദർഷിപ്പാവും ആദ്യം വിഴിഞ്ഞത്തെത്തുക. അന്നേ ദിവസം തുറമുഖത്ത് എത്തുന്ന കണ്ടെയ്നർ കപ്പലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കും. ഇതിന്റെ മുന്നോടിയായി നാളെ വൈകുന്നേരം മൂന്ന് മണിക്ക് സംഘാടകസമിതി യോഗം വിഴിഞ്ഞത്ത് ചേരും. ബാർജുകളിലെത്തിക്കുന്ന കണ്ടെയ്നറുകൾ ഇറക്കിയും …
സ്വന്തം ലേഖകൻ: യുഎഇയിലും ഇനി ക്യുആര്‍ കോഡ് അധിഷ്ഠിത യുപിഐ പണമിടപാടുകള്‍ നടത്താനാവും. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ്‌സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ എത്തിക്കുന്ന നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ക്യുആര്‍ കോഡ് അധിഷ്ടിത യുപിഐ പണമിടപാടുകള്‍ യുഎഇയില്‍ എത്തിച്ചിരിക്കുന്നത്. ഇതുവഴി രണ്ട് ലക്ഷത്തോളം പിഒഎസ് ടെര്‍മിനലുകളില്‍ …