സ്വന്തം ലേഖകൻ: ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രഭാത ഭക്ഷണം ഒരുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലായിരുന്നു. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലെത്തി ഇന്ത്യന്‍ ടീം പ്രധാനമന്ത്രിയെ കണ്ടു. ടീമിനൊപ്പം പ്രാതല്‍ കഴിച്ച അദ്ദേഹം ലോകകപ്പ് ട്രോഫിയുമായി ടീമിനൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. ഈ ചിത്രം ഇപ്പോള്‍ …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ജീവിതച്ചെലവേറിയ നഗരങ്ങളുടെ 2024-ലെ പട്ടിക പുറത്ത്. ഹോങ് കോങ്, സിങ്കപ്പുര്‍, സൂറിച്ച് എന്നിവയാണ് പട്ടികയില്‍ മുകളിലുള്ളത്. മേഴ്‌സേഴ്‌സ് തയ്യാറാക്കിയ കോസ്റ്റ് ഓഫ് ലിവിങ് സിറ്റി റാങ്കിന്റെ അടിസ്ഥാനത്തിലാണിത്. ഇന്ത്യയില്‍ മുംബൈയാണ് സ്വദേശം വിട്ട് വന്ന് താമസിക്കുന്നവര്‍ക്ക് ഏറ്റവും ജീവിതച്ചെലവേറിയ നഗരം. പട്ടികയില്‍ 136-ാമതാണ് മുംബൈയുടെ സ്ഥാനം. രാജ്യതലസ്ഥാനമായ ഡല്‍ഹി പട്ടികയില്‍ 167-ാമതാണ്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ആശങ്ക വിതച്ച് അമിബിക്ക് ജ്വരം. ഇന്ന് പുലർച്ച കോഴിക്കോട് സ്വദേശി കൂടി മരിച്ചതോടെ സംസ്ഥാനത്തെ ഈ വര്‍ഷത്തെ മരണം മൂന്നായി. മലബാറിലാണ് മൂന്ന് മരണവും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് ഫറോക്ക് സ്വദേശിയായ 12 വയസ്സുകാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ജൂൺ 12 ന് മരിച്ച ദക്ഷയെ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ മൊബൈല്‍ ആപ്പ് വഴി ഇനി എളുപ്പത്തില്‍ പണം അയക്കാം. നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത് തങ്ങളുടെ മൊബൈല്‍ ആപ്പില്‍ തല്‍ക്ഷണ പേയ്മെന്റ് സേവനം (ഇന്‍സ്റ്റന്റ് പെയ്‌മെന്റ് സര്‍വീസ്) ആരംഭിച്ചതോടെയാണിത്. പണം കൈമാറ്റം ലളിതമാക്കുന്നു എന്നതാണ് തല്‍ക്ഷണ പേയ്മെന്റ് സേവനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പണം അയയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഗുണഭോക്താവിന്റെ സാധുവായ മൊബൈല്‍ …
സ്വന്തം ലേഖകൻ: ഹമാസിനെ ഇല്ലാതാക്കാനെന്ന പേരില്‍ ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം ഒന്‍പത് മാസം പിന്നിടുകയാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ് ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ അഴിച്ചുവിടുന്നതെന്ന് ലോക രാഷ്ട്രങ്ങള്‍ വരെ ചൂണ്ടിക്കാട്ടുമ്പോഴും സൈനിക നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഗാസയിലെ സൈനിക …
സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞിട്ടും വീസ പുതുക്കാതെ രാജ്യത്ത് തുടരുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് മുന്നറിയപ്പ് നൽകി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരി. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും അതോറിറ്റി അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്‍റെ വെബ്‌സൈറ്റ് പ്രകാരം യുഎഇയിലെ താമസ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധ ശിക്ഷ റദ്ദ് ചെയ്തു. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവിഭാഗം വക്കീലുമാരും കോടതിയിൽ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥർ റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി, സാമൂഹിക പ്രവർത്തകനായ സിദ്ധിഖ് തുവ്വൂർ എന്നിവരും റഹീമിനോപ്പം കോടതിയിൽ …
സ്വന്തം ലേഖകൻ: ഉത്തർപ്രദേശിലെ ഹാഥ്‌റസ് ജില്ലയിൽ തിക്കിലും തിരക്കിലുംപെട്ട് മരണം 121 ആയി. ഇതിൽ നൂറോളം പേർ സ്ത്രീകളെന്നാണ് റിപ്പോർട്ട്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ ഫുലരി ഗ്രാമത്തിൽ ചൊവ്വാഴ്ച നടത്തിയ സത്സംഗത്തിനിടെയാണ് അപകടം. പരിപാടിക്കുശേഷം ഭോലെ ബാബയെ കാണാൻ ആളുകൾ തിരക്കുകൂട്ടിയതും ബാബയുടെ കാൽപ്പാദത്തിനരികിൽനിന്ന് …
സ്വന്തം ലേഖകൻ: ഖത്തരികൾ അവധിക്കാലം ചെലവഴിക്കാൻ വിദേശത്ത് പോകുന്നതും സ്കൂൾ അടച്ചപ്പോൾ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകുന്നതും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് വർധിപ്പിച്ചു. സ്വദേശികൾ തുർക്കിയ, ഇംഗ്ലണ്ട്, ആസ്ട്രിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, സ്വിറ്റ്സർലാൻഡ്, ജോർജിയ, യു.എസ്, തായ്ലാൻഡ്, മലേഷ്യ, ഈജിപ്ത്, ജോർഡൻ, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് കൂടുതലായി പോകുന്നത്. ഇതിൽ തന്നെ തുർക്കിയ, …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് ഇനി ഓൺലൈൻ വഴി എടുക്കാമെന്ന് എൽ.എം.ആർ.എ വൃത്തങ്ങൾ അറിയിച്ചു. ഇ.എം.എസ് (എക്സ്പാട്രിയറ്റ് വർക്കേഴ്സ് മാനേജ്മെന്റ് സിസ്റ്റം) എന്ന പോർട്ടൽ വഴിയാണ് വർക്ക്പെർമിറ്റ് അനുവദിക്കുക. നേരത്തേ എൽ.എം.ആർ.എയിലെത്തി അപേക്ഷ സമർപ്പിക്കേണ്ടതുണ്ടായിരുന്നു. അത് നിലനിർത്തിക്കൊണ്ടുതന്നെയാണ് ഓൺലൈൻ വഴി അപേക്ഷ സ്വീകരിക്കുകയും വർക്ക്പെർമിറ്റ് അനുവദിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമേർപ്പെടുത്തിയിട്ടുള്ളത്. ഇ-കീ ഉപയോഗിച്ച് സിസ്റ്റത്തിൽ …