സ്വന്തം ലേഖകൻ: നാല് വര്‍ഷത്തിലേറെയായി കോവിഡ് 19 മഹാമാരിക്കെതിരെ പോരാടിയശേഷം, ഈ വേനല്‍ക്കാലത്ത് വന്നേക്കാവുന്ന മറ്റൊരു തരംഗത്തെ നേരിടാന്‍ ഒരുങ്ങുകയാണ് ലോകം. 2019-ല്‍ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന് കാരണമാകുന്ന സാര്‍സ് കോവ് 2 ആദ്യമായി തിരിച്ചറിഞ്ഞത്. അതിനുശേഷം വൈറസ് പരിവര്‍ത്തനം ചെയ്യപ്പെടുകയും പുതിയ വകഭേദങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇതാകട്ടെ മനുഷ്യരാശിക്ക് ഭീഷണിയാകുന്ന തരത്തില്‍ മാറുകയായിരുന്നു. …
സ്വന്തം ലേഖകൻ: വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് എയർ യൂറോപ്പ എയർലൈൻസിലെ 30-ഓളം യാത്രക്കാർക്ക് പരിക്ക്. സ്പെയിനിലെ മാഡ്രിഡിൽ നിന്നും ഉറുഗ്വേയിലെ മൊൺടെവിഡിയോയിലേക്ക് പുറപ്പെട്ട ബോയിങ് യുഎക്സ് 045 വിമാനമാണ് തിങ്കളാഴ്ച ആകാശച്ചുഴിയിൽ പെട്ടത്. വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 325 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടസമയത്ത് എല്ലാവരോടും സീറ്റ് ബെൽറ്റ് ധരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും …
സ്വന്തം ലേഖകൻ: കേരളം – ഗൾഫ് യാത്രക്കപ്പൽ സർവീസ് എന്നു തുടങ്ങുമെന്നതിൽ തീരുമാനമായിട്ടില്ലെന്നും കൊച്ചി തുറമുഖമാണ് ഇപ്പോൾ പരിഗണനയിലുള്ളതെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അടുത്തഘട്ട വികസനത്തിനുള്ള പരിസ്ഥിതി പഠനം പൂർത്തീകരിച്ചെന്നും കേന്ദ്രാനുമതിക്ക് അപേക്ഷ നൽകിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഒന്നാംഘട്ടത്തിനു കേന്ദ്രസർക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കുന്നതിനുള്ള ത്രികക്ഷി കരാർ അധികം …
സ്വന്തം ലേഖകൻ: പതിറ്റാണ്ടുകളുകളുടെ ആകാശ കഥകൾ പറയാനുള്ള മസ്കത്തിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾ എയർ ഇന്ത്യ നിർത്തി. കഴിഞ്ഞദിവസം മസ്കത്തിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനം പറന്നുയർന്നതോടെ ഒരു കാലഘട്ടം അവസാനിച്ചു. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി എന്നീ സെക്ടറുകളിലേക്കാണ് മസ്കത്തിൽനിന്ന് എയർ ഇന്ത്യക്ക് സർവിസുണ്ടായിരുന്നത്. എന്നാൽ ടാറ്റ എയർ ഇന്ത്യ ഏറ്റെടുത്ത ശേഷം ഒന്നൊന്നായി സർവിസുകൾ …
സ്വന്തം ലേഖകൻ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ മേഖലയിലെ ഭൂമി വാടക 90 ശതമാനം വരെ വെട്ടിക്കുറച്ചു. ചില ആവശ്യങ്ങള്‍ക്കുള്ള ഭൂമിയുടെ വാര്‍ഷിക വാടകയില്‍ 90 ശതമാനം വരെ കുറവുണ്ടാകും. വാണിജ്യ പ്രവർത്തങ്ങൾക്കുള്ള ഭൂമിയുടെ വാർഷിക വാടക ചതുരശ്ര മീറ്ററിന് നൂറ് റിയാലിൽനിന്നും പത്തു റിയാലായി കുറച്ചു. ദേശീയ സമ്പദ്വ്യവസ്ഥയുടെ വളർച്ച പ്രോത്സാഹിപ്പിക്കുക, സ്വകാര്യമേഖലയുടെ പങ്ക് …
സ്വന്തം ലേഖകൻ: തീപിടിത്ത കേസുകളിൽ ഉടനടി ഇടപെടുന്നതിന് കെട്ടിടങ്ങളിലെ ഫയർ അലാറം സംവിധാനങ്ങൾ ഫയർഫോഴ്സ് സെന്റർ ഓഫിസുമായി ബന്ധിപ്പിക്കുന്ന നടപടി സജീവം. പദ്ധതിയിലൂടെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും സാമൂഹിക സുരക്ഷ കൈവരിക്കാനും കഴിയുമെന്ന് കുവൈത്ത് ഫയർഫോഴ്സ് ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് പറഞ്ഞു. പദ്ധതിയുടെ പ്രോജക്ട് സമർപ്പിക്കാൻ ഫയർഫോഴ്സ് നേരത്തെ …
സ്വന്തം ലേഖകൻ: രാജ്യത്ത് നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച മൂന്നുമാസത്തെ പൊതുമാപ്പ് ഞായറാഴ്ച അവസാനിച്ചു. ഇതോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്ന സുരക്ഷ പരിശോധന വരും ദിവസങ്ങളിൽ ശക്തമാക്കും. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ പരിശോധന കാമ്പയിനുകളും സജീവമാകും. നിയമലംഘകരെ കണ്ടെത്തി ഡിപോർട്ടേഷൻ സെന്ററുകളിലേക്ക് മാറ്റുകയും കുവൈത്തിൽ നിന്ന് …
സ്വന്തം ലേഖകൻ: അർധരാത്രി പിന്നിട്ടതോടെ കൊളോണിയൽ കാലത്തെ നിയമങ്ങൾക്കു ഗുഡ്ബൈ പറഞ്ഞ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്എസ്), ഇന്ത്യൻ തെളിവ് നിയമത്തിനു …
സ്വന്തം ലേഖകൻ: യു.എ.ഇ.യിൽ ഇക്കൊല്ലം ആദ്യപകുതിയിൽ സ്വദേശിവത്കരണം നടപ്പാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങൾ ജൂൺ 30-ഓടെ വിദഗ്ധ തൊഴിൽവിഭാഗത്തിലെ സ്വദേശികളുടെ എണ്ണത്തിൽ ഒരുശതമാനം വളർച്ച കൈവരിക്കണമെന്നാണ് നിബന്ധന. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ചമുതൽ 48,000 ദിർഹം (ഏകദേശം 10.9 ലക്ഷംരൂപ) പിഴചുമത്തും. കൂടാതെ സ്ഥാപനങ്ങളുടെ …
സ്വന്തം ലേഖകൻ: നവംബർ അഞ്ചിന് നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 2020-ലെ ‘ബൈഡൻ v/s ട്രംപ്’ അങ്കം ആവർത്തിക്കുമോ ഇല്ലയോ? യു.എസിൽ ഇപ്പോഴത്തെ പ്രധാനചർച്ച ഇതാണ്. വ്യാഴാഴ്ച നടന്ന ആദ്യ ടെലിവിഷൻ സംവാദത്തിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനുമുന്നിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ബൈഡൻ കുഴങ്ങിയതോടെയാണ് ഈ ചർച്ച ഉടലെടുത്ത്. ബൈഡൻ നടത്തിയ മോശം …