സ്വന്തം ലേഖകൻ: ഉപയോക്തൃ സൗഹൃദം കൂടുതൽ മെച്ചപ്പെടുത്തി പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി ഖത്തർ ആഭ്യന്തര മന്ത്രാലയം പരിഷ്കരിച്ച മെട്രാഷ് ആപ്പ് പുറത്തിറക്കി. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾക്കനുസൃതമായി ആഭ്യന്തര മന്ത്രാലയം പുതിയ മെട്രാഷ് ആപ്പ് വികസിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജാസിം അൽ ബുഹാഷിം അൽ സെയ്ദ് പറഞ്ഞു. …
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിന് പിന്നാലെ ഏകസിവില്‍കോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്തും. കരട് തയ്യാറാക്കാനായി അഞ്ചംഗസമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സി.എല്‍. മീണ, അഡ്വ. ആര്‍.സി. കൊഡേകര്‍, വിദ്യാഭ്യാസപ്രവര്‍ത്തകന്‍ ദക്ഷേശ് ഥാക്കര്‍, സാമൂഹിക പ്രവര്‍ത്തക ഗീത ഷറോഫ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. 45 …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ സൈനിക വിമാനം പുറപ്പെട്ടെതായി റിപ്പോർട്ട്. 24 മണിക്കൂറിനുള്ളിൽ ഈ വിമാനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. 18000 അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാർ അമേരിക്കയിൽ ഉണ്ടെന്ന് അമേരിക്കൻ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. ബ്രസീൽ, ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കും അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ നാടുകടത്തിയിരുന്നു. ഇന്ത്യൻ അമേരിക്കൻ സൈന്യത്തിന്റെ …
സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപ് ചൈനയുമായി വ്യാപാര യുദ്ധം ആരംഭിച്ചതിന് ദിവസങ്ങള്‍ക്കകം തിരിച്ചടിച്ച് ചൈന. നിരവധി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന എതിര്‍ തീരുവ ചുമത്തി. യുഎസ് കല്‍ക്കരി, എല്‍എന്‍ജി എന്നിവയ്ക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നും അസംസ്‌കൃത എണ്ണ, കാര്‍ഷിക ഉപകരണങ്ങള്‍, വലിയ ഡിസ്പ്ലേസ്മെന്റ് കാറുകള്‍ എന്നിവയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്നും ചൈനീസ് …
സ്വന്തം ലേഖകൻ: കാനഡയ്ക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഒരു മാസത്തേക്ക് നടപടിയുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ടെലഫോൺിൽ സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം. അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ട്രൂഡോയും അറിയിച്ചു. കാനഡക്കും മെക്സിക്കോയ്ക്കുമെതിരെ 25 ശതമാനം നികുതി ചുമത്തുമെന്നാണ് …
സ്വന്തം ലേഖകൻ: സെൽഫ് ബോർഡിങ് ഗേറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ കോൺകോഴ്സ്. വിമാനത്താവള വിപുലീകരണത്തിന്റെ ഭാഗമായി ‘കോൺകോഴ്സ് ഇ’ പ്രവർത്തന ക്ഷമമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ പ്രവേശിക്കാൻ സെൽഫ് ബോർഡിങ് ഗേറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യം പുതിയ വികസനത്തിന്റെ ഭാഗമായി നിലവിൽ വന്നിട്ടുണ്ട്. വിമാനത്തിലേക്കുള്ള ബോർഡിങ് നടപടികൾ വേഗത്തിലാക്കാൻ സൗകര്യപ്പെടുത്തികൊണ്ട് …
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും തീരുവ ചുമത്തുമെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ വന്‍ താരിഫ് ചുമത്തിയതിനു പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളേയും ട്രംപ് ലക്ഷ്യമിടുന്നത്. ട്രംപ് താരിഫുകള്‍ ഏര്‍പ്പെടുത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയതോടെ ആഗോള വ്യാപാര യുദ്ധത്തിന് സാധ്യത ഏറുകയാണ്. യുഎസിനെതിരെ …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഹൂസ്റ്റണിൽ ജോർജ്ജ് ബുഷ് ഇൻ്റർകോണ്ടിനെൻ്റൽ എയർപോർട്ടിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു. ഹൂസ്റ്റണിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യുണൈറ്റഡ് എയർലൈൻസിനാണ് തീപിടിച്ചത്. വിമാനം പറന്നുയരാൻ തുടങ്ങുന്നതിന് തൊട്ടുമുൻപ് ചിറകുകളിലൊന്നിൽ നിന്ന് തീപടരുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. 104 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് …
സ്വന്തം ലേഖകൻ: പുതിയ ആഗോളവ്യാപാരയുദ്ധത്തിന് തുടക്കമിട്ട് ചൈനയ്ക്കും അയൽരാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും ഇറക്കുമതിത്തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെ കടുത്ത വിമർശനമുയർത്തുകയാണ് രാജ്യങ്ങൾ. യു.എസ് ഉത്പന്നങ്ങൾക്ക് അധികനികുതി ചുമത്തി കാനഡ കഴിഞ്ഞദിവസം തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കാനഡ അമേരിക്കക്കൊപ്പം നിന്നിട്ടുണ്ടെന്നുള്ള കാര്യം ഓർക്കണമെന്നും അമേരിക്കയെ സുവര്‍ണകാലഘട്ടത്തിലേക്ക് …
സ്വന്തം ലേഖകൻ: ഡോളറിനെതിരേ കൂപ്പുകുത്തി രൂപ. വിനിമയനിരക്ക് 67 പൈസ കുറഞ്ഞ് ഒരു ഡോളറിന് 87.11 രൂപ എന്ന നിലയിലെത്തി. കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ചൈനയ്ക്കുമെതിരേ അമേരിക്ക വ്യാപാരയുദ്ധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് രൂപയും ഇടിഞ്ഞത്. കാനഡയ്ക്കും മെക്‌സിക്കോയ്ക്കും മേലെ 25 ശതമാനവും ചൈനയ്ക്കു മേല്‍ പത്തുശതമാനവുമാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 86.62 …