സ്വന്തം ലേഖകൻ: സർക്കാറിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ സഹേൽ വഴി കഴിഞ്ഞ മാസം 43,78000 ഇടപാടുകൾ നടന്നതായി വക്താവ് യൂസഫ് ഖദ്ദീം അറിയിച്ചു. കഴിഞ്ഞ മാസം ഇംഗ്ലീഷ് സേവനം ആരംഭിച്ചതോടെയാണ് ഇടപാടുകൾ വർധിച്ചത്. പുതുതായി 78,000 പേർ ആപ്പ് ഡൗൺേലാഡ് ചെയ്തിട്ടുണ്ട്. അതിൽ 93 ശതമാനവും വിദേശികളാണന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റ്, റജിസ്ടേഷൻ സർട്ടിഫിക്കറ്റ്, …
സ്വന്തം ലേഖകൻ: സ്പെയിനിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 214 ആയി. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി അയ്യായിരത്തോളം സൈനികരെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് പറഞ്ഞു. 2,500 സൈനികരെ ഇതിനോടകം വിന്യസിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പ് ഇന്നുവരെ കാണാത്ത അതിതീവ്രമായ ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്പെയിനിലുണ്ടാകുന്നത്. ബാലിയാറിക് ദ്വീപ്, …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ സ്റ്റാഫിനെ കടിച്ചതിനെ തുടര്‍ന്ന് യുഎസിലെ സെലിബ്രിറ്റി അണ്ണാന് കുഞ്ഞായ പീനട്ടിനെ ദയാവധം ചെയ്തതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് അധികാരിവൃത്തങ്ങളാണ് വെള്ളിയാഴ്ച വിവരം പുറത്തുവിട്ടത്. ലോകമൊട്ടാകെ നിരവധി ആരാധകരുള്ള പീനട്ടിന് ഇന്‍സ്റ്റഗ്രാമില്‍ 537,000 ഫോളോവേഴ്സുണ്ട്. ഏഴ് വര്‍ഷം മുമ്പ് അമ്മയണ്ണാന്‍ കാറിടിച്ച് ചത്തതിനെ തുടര്‍ന്നാണ് പീനട്ടിനെ അധികൃതര്‍ എടുത്തു വളര്‍ത്തിയത്. peanut_the_squirrel12 എന്ന ഇന്‍സ്റ്റഗ്രാം …
സ്വന്തം ലേഖകൻ: പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ അമേരിക്ക ഒരുങ്ങുകയാണ്. വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പൂര്‍ത്തിയാക്കി രാജ്യം ചൊവ്വാഴ്ച പോളിങ്ങ് ബൂത്തിലേക്ക് എത്തും. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മില്‍ മത്സരിക്കുമ്പോള്‍ ആര് വിജയം നേടുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത നിലയിലാണ് ഇപ്പോഴത്തെ സാധ്യതകള്‍. ചാഞ്ചാടുന്ന സംസ്ഥാനങ്ങളില്‍ ശ്രദ്ധപതിപ്പിച്ചാണ് ഇരു …
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ കമല ഹാരിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തം. കഴിഞ്ഞ ദിവസം അമ്മയോടൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രം കമല ഹാരിസ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. താന്‍ ഇന്ന് കാണുന്ന കമലയായതിന് പിന്നില്‍ അമ്മയുടെ ധൈര്യവും ദൃഢനിശ്ചയവുമെന്നായിരുന്നു ഫോട്ടോ പങ്കുവെച്ച് കൊണ്ട് കമല …
സ്വന്തം ലേഖകൻ: തങ്ങൾക്കെതിരേയുള്ള ആക്രമണത്തിൽനിന്നു സംരക്ഷണം വേണമെന്നും ഹൈന്ദവ നേതാക്കൾക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ വൻ പ്രതിഷേധ റാലി. ഇന്നലെ തെക്കുകിഴക്കൻ നഗരമായ ഛട്ടോഗ്രാമിൽ നടന്ന റാലിയിൽ 30,000 പേർ പങ്കെടുത്തു. റാലിക്ക് കനത്ത സുരക്ഷയൊരുക്കിയിരുന്നു. തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രതിഷേധം അരങ്ങേറി. ഓഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് …
സ്വന്തം ലേഖകൻ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ അടിസ്ഥാന രഹിതമായ വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകുകയാണ് കാനഡ ചെയ്തത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണ് നടന്നത്. ഇന്ത്യയും …
സ്വന്തം ലേഖകൻ: ആകാശയുദ്ധം കനക്കുന്നതിനിടെ ശത്രുക്കളുടെ മിസൈല്‍ ആക്രമണം തടയാന്‍ പുതിയ പ്രതിരോധമാര്‍ഗവുമായി ഇസ്രയേല്‍. ശക്തിയേറിയ ലേസര്‍ കിരണങ്ങള്‍ പുറപ്പെടുവിക്കുന്ന അയണ്‍ ബീം ഉപയോഗിച്ച് മിസൈലുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുന്ന സംവിധാനമാണ് ഇസ്രയേല്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നത്. ഇത് യുദ്ധത്തിന്റെ പുതിയ മുഖം അനാവരണം ചെയ്യുന്നതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഒരുവര്‍ഷത്തിനുള്ളില്‍ സംവിധാനം പൂര്‍ണസജ്ജമാകുമെന്നും ഡ്രോണുകളും …
സ്വന്തം ലേഖകൻ: അജ്മാനില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച് പൊലീസ്. ഒക്ടോബര്‍ 31 മുമ്പ് എമിറേറ്റിൽ നടത്തിയ നിയമലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകളിലാണ് ഇളവ് ലഭിക്കുക. നവംബര്‍ 4 മുതല്‍ 15 വരെ ഈ കിഴിവ് ലഭ്യമാണെന്ന് അജ്മാന് പൊലീസ് അറിയിച്ചു. അതേസമയം ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് ഇത് ബാധകമല്ല. എക്സിലൂടെയാണ് അജ്മാന് പൊലീസ് വിവരം …
സ്വന്തം ലേഖകൻ: ദുബായില്‍ നവംബര്‍ 24 മുതല്‍ രണ്ട് പുതിയ സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് സാലിക് പിജെഎസ് സി അറിയിച്ചു. ബിസിനസ് ബേ ഗേറ്റ്, അല്‍ സഫ സൗത്ത് ഗേറ്റ് എന്നിവയാണ് പുതിയ സാലിക് ടോള്‍ ഗേറ്റുകള്‍. 24 -ാം തീയതി മുതല്‍ വാഹനമോടിക്കുന്നവരില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കുന്നതാണ്. ബിസിനസ് ബേ ക്രോസിംഗ് …