സ്വന്തം ലേഖകൻ: അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വീണു. ബജറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. മൂന്ന് മാസം മുന്‍പാണ് ബാര്‍ണിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. മൂന്നുമാസത്തില്‍ താഴെ മാത്രമാണ് മിഷേല്‍ ബാര്‍ണിയയ്ക്ക് പ്രധാനമന്ത്രി പദം വഹിക്കാന്‍ കഴിഞ്ഞത്. അവിശ്വാസ പ്രമേയം പാസായതോടെ ബാര്‍ണിയയ്ക്കും സര്‍ക്കാരിനും ഉടന്‍ …
സ്വന്തം ലേഖകൻ: എണ്ണ ഉത്പാദനം വർധിപ്പിച്ച് ലോക വിപണിയിലേക്ക് കൂടുതല്‍ അളവില്‍ ക്രൂഡ് ഓയില്‍ എത്തിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നു. ഇക്കാര്യത്തിൽ വ്യക്തമായ സൂചന നൽകിയിരിക്കുകയാണ് ട്രംപ്. സൗദി അറേബ്യ അടക്കമുള്ള എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഗൗരവത്തോടെയാണ് ട്രംപിന്റെ ഈ നീക്കത്തെ കാണുന്നത്. ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് സൗദി …
സ്വന്തം ലേഖകൻ: അമേരിക്കയിലെ വടക്കൻ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഒറിഗൺ അതിർത്തിക്കടുത്തുള്ള ഫെൺഡെയ്‌ലിലാണ് ഭൂചലനമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന തീരങ്ങളിൽ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ …
സ്വന്തം ലേഖകൻ: ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യയ്ക്കായുള്ള ആദ്യ പരീക്ഷണ ട്രാക്ക് പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തായിയൂര്‍ ഐ.ഐ.ടി മദ്രാസ് ക്യാമ്പസിന്റെ ഡിസ്‌ക്കവറി കാമ്പസില്‍ പൂര്‍ത്തിയായ 410 മീറ്റര്‍ ട്രാക്കിന്റെ വീഡിയോ എക്‌സില്‍ പങ്കുവെച്ചായിരുന്നു അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ റെയില്‍വേ, ഐ.ഐ.ടി മാദ്രാസ് ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ് ടീം, സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ട്യൂടര്‍ ഹൈപ്പര്‍ …
സ്വന്തം ലേഖകൻ: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതി സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം,പരാതിക്കാരിയെ മാനസികമായി തളർത്തുന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാകണം, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, സുപ്രീം കോടതി …
സ്വന്തം ലേഖകൻ: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബംഗ്ലാദേശ് അറസ്റ്റുചെയ്ത ഇസ്കോൺ നേതാവ് ചിന്മയ് കൃഷ്ണദാസിനുവേണ്ടി ഹാജാരാവാന്‍ അഭിഭാഷകർ ഇല്ലാത്തതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ഹാജരാവാനെത്തുന്ന അഭിഭാഷകർ അടക്കമുള്ളവര്‍ ക്രൂര മര്‍ദനത്തിനും ഭീഷണിക്കും ഇരയാവുന്നുവെന്ന വാര്‍ത്ത പരന്നതോടെ വാദത്തിന് കോടതിയിലെത്താനാവുന്നില്ലെന്ന് ഇസ്‌കോണ്‍ നേതാക്കള്‍ അറിയിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശ് പോലീസ് അറസ്റ്റുചെയ്ത ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഛത്തോഗ്രാം മെട്രോപൊളിറ്റന്‍ …
സ്വന്തം ലേഖകൻ: പരീക്ഷണങ്ങള്‍ നടത്താന്‍ പറ്റിയ ഒരുതരം ലാബോറട്ടറിയാണ് ഇന്ത്യ എന്ന മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെ പരാമര്‍ശം വിവാദമാവുന്നു. ലിങ്ക്ഡിന്‍ സഹസ്ഥാപകന്‍ റെയ്ഡ് ഹോഫ്മാന്റെ പോഡ് കാസ്റ്റിലാണ് അദ്ദേഹം ഈ വിവാദ പരാമര്‍ശം നടത്തിയത്. ബുദ്ധിമുട്ട് നേരിടുന്ന കാര്യങ്ങളുണ്ടാവാമെങ്കിലും ഇന്ത്യ ആരോഗ്യം, പോഷകം, വിദ്യാഭ്യാസം എന്നി രംഗങ്ങളെല്ലാം ഇന്ത്യ പുരോഗമിക്കുകയാണ്. സ്ഥിരതയുണ്ട്, 20 വര്‍ഷം കൊണ്ട് …
സ്വന്തം ലേഖകൻ: രാത്രി പ്രഖ്യാപിച്ച പട്ടാളനിയമം നേരം പുലരും മുൻപേ പിൻവലിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോള്‍. ജനങ്ങളുടെ കനത്ത പ്രതിഷേധത്തെത്തുടർന്നാണ് സുക് യോള്‍ പട്ടാളനിയമം പിൻവലിച്ചത്. പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ജനരോഷമാണ് തലസ്ഥാനത്തും രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറിയത്. സൈന്യം പാർലമെന്റ് വളയുകയും നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ ആരോഗ്യ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താലിബാൻ. നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ നിന്ന് സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് താലിബാൻ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വാർത്താ ഏജൻസികളാണ് വിവരം പുറത്ത് വിട്ടത്. താലിബാൻ പരമോന്നത നേതാവിൻ്റെ ഉത്തരവിനെ തുടർന്നാണ് തീരുമാനമെന്നും റിപ്പോർട്ടുണ്ട്. ഇനിമുതൽ സ്ത്രീകൾ ക്ലാസുകളിലേക്ക് വരേണ്ടതില്ലെന്ന് …
സ്വന്തം ലേഖകൻ: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാന്‍. ബംഗ്ലാദേശില്‍ ഹിന്ദുക്കളെ വംശീയമായി ഉന്മൂലനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുകെ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മതന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള ഇത്തരം പീഡനങ്ങള്‍ ഒരുരീതിയിലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശില്‍ നിന്ന് ഹിന്ദുക്കളെ വംശീയമായി ഉന്മൂലനം …