സ്വന്തം ലേഖകൻ: ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. അർദ്ധ സ്വയംഭരണാധികാരമുള്ള ദ്വീപിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ വിവരങ്ങൾ ട്രംപിന്റെ നീക്കത്തിനോട് ജനങ്ങൾക്കുള്ള എതിർപ്പ് തെളിയിക്കുന്നതാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ഭാഗമാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നതാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡാനിഷ് ദിനപത്രമായ ബെർലിങ്സ്‌കെയും ഗ്രീൻലാൻഡിലെ ദിനപത്രമായ സെർമിറ്റ്‌സിയാഖും ചേർന്നാണ് …
സ്വന്തം ലേഖകൻ: നിരോധിത ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് മണിപ്പൂരില്‍ വിഘടനവാദത്തിന് ശ്രമിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ തിരയുന്ന ഗുര്‍പത്‌വന്ത് സിങ് പന്നുവാണ് സിഖ് ഫോര്‍ ജസ്റ്റിസിന്റെ തലവന്‍. മുസ്ലീങ്ങള്‍, തമിഴര്‍, മണിപ്പൂരിലെ ക്രിസ്ത്യാനികള്‍ എന്നിവരെ വിഘടനവാദത്തിന് പ്രേരിപ്പിക്കാന്‍ സിഖ് ഫോര്‍ ജസ്റ്റിസ് ശ്രമിച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. സിഖ് ഫോര്‍ ജസ്റ്റിസിന് 2020 …
സ്വന്തം ലേഖകൻ: ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പന്‍ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവര്‍ഗ കുടുംബങ്ങളിലെ നികുതിദായകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുതി …
സ്വന്തം ലേഖകൻ: കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ പ്രാദേശിക യാത്രസൗകര്യവികസനവും അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യമാക്കി വ്യോമയാന മേഖലയ്ക്ക് മികച്ച പ്രഖ്യാപനങ്ങള്‍. ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതി നവീകരിച്ച് നടപ്പിലാക്കും.120 പ്രാദേശിക വിമാനത്താവളങ്ങളെയും ഹെലിപാഡുകളെയും ബന്ധിപ്പിച്ചുകൊണ്ട് പരിഷ്‌കരിച്ച പദ്ധതിയാണിത്. ഇത് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നാല് കോടി അധിക യാത്രക്കാരെ സഹായിക്കുമെന്ന് …
സ്വന്തം ലേഖകൻ: ജോലിസമയം സംബന്ധിച്ച് രാജ്യത്തെ പ്രമുഖ സംരംഭകര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ചൂടേറിയ ചര്‍ച്ചയായതിന് പിന്നാലെ വിഷയത്തില്‍ വിദഗ്ധ പഠനങ്ങളടക്കം ചൂണ്ടിക്കാട്ടി കേന്ദ്ര ബജറ്റിന് മുന്നോടിയായി പുറത്തിറങ്ങിയ സാമ്പത്തിക സര്‍വേ. ആഴ്ചയില്‍ 60 മണിക്കൂറിലധികം ജോലിചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങളുദ്ധരിച്ച് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നത്. ജോലി സമയം സംബന്ധിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ …
സ്വന്തം ലേഖകൻ: ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ വധത്തില്‍ ‘വിദേശരാജ്യ’ത്തെ ആധികാരികമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന തെളിവു ലഭിച്ചിട്ടില്ലെന്ന് കനേഡിയന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിലും ജനാധിപത്യസ്ഥാപനങ്ങളിലും വിദേശരാജ്യങ്ങളുടെ ഇടപെടലുണ്ടായോ എന്നന്വേഷിക്കാനായി നിയമിച്ച കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. എന്നാല്‍, നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണത്തെക്കുറിച്ച് ഇന്ത്യ തെറ്റായ വിവരങ്ങള്‍ പരത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. …
സ്വന്തം ലേഖകൻ: ബഹിരാകാശത്ത് വീണ്ടും ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡാണ് സുനിത ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിനുണ്ടായ സാങ്കേതികത്തകരാര്‍ കാരണം എട്ടുമാസത്തോളമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്ന നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഒരുമിച്ച് …
സ്വന്തം ലേഖകൻ: വാഷിങ്ടണിനു സമീപം റൊണാള്‍ഡ് റീഗന്‍ ദേശീയ വിമാനത്താവളത്തിനടുത്ത് യു.എസ്. യാത്രാവിമാനം സേനാ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയില്‍ വീണുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 64 പേരുടേയും മരണം സ്ഥിരീകരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരുടേയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40 പേരുടെ മൃതദേഹം കരയിലെത്തിച്ചു. 27 മൃതദേഹങ്ങള്‍ വിമാനത്തിനുള്ളില്‍നിന്നാണ് കണ്ടെടുത്തത്. നദിയില്‍ കൊടുംതണുപ്പായതിനാല്‍ ശേഷിക്കുന്നവരെ ജീവനോടെ കണ്ടെത്താന്‍ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര പണമിടപാടുകൾക്ക് ഡോളറിനുപകരം മറ്റേതെങ്കിലും കറൻസി ഉപയോഗിക്കുന്നതിനെതിരേ ബ്രിക്സ് രാജ്യങ്ങൾക്കു വീണ്ടും മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറ്റേതെങ്കിലും കറൻസി ഉപയോഗിച്ചാൽ 100 ശതമാനം ഇറക്കുമതിച്ചുങ്കം നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ ഭീഷണി. സ്വന്തം സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം കുറിച്ചത്. ഡോളറിന് പകരം മറ്റ് ഏതെങ്കിലും കറൻസി ഉപയോഗിക്കില്ലെന്ന ഉറപ്പ് …
സ്വന്തം ലേഖകൻ: 2047-ൽ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കൾ വികസിത രാജ്യത്തിന്റെ ഗുണഭോക്താക്കളാകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും മഹാലക്ഷ്മി തുടർന്നു അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ 75 …