സ്വന്തം ലേഖകൻ: ആരോഗ്യത്തിന് അപകടകരമാം വിധം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൗദി അധികൃതര്‍ നടത്തിയ ലബോറട്ടറി പരിശോധനകളില്‍ ബീഫ് റോസ്റ്റില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെനുകള്‍ അടങ്ങിയതായി കണ്ടെത്തുകയായിരുന്നു. …
സ്വന്തം ലേഖകൻ: ഒമാനി തൊഴിലാളികൾക്ക് മുൻഗണന നൽകുന്ന കമ്പനികൾക്ക് പ്രവാസി വർക്ക് പെർമിറ്റിൽ 30 ശതമാനം കിഴിവ് നൽകുമെന്ന തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒമാനൈസേഷന്‍ മുൻഗണന നൽകുന്ന കമ്പനികളെ പിന്തുണക്കുന്നതിനായി വേഗത്തിലുള്ള ഇടപാട് പ്രോസസ്സിങ്, കാര്യക്ഷമമായ ജോലി നടപടിക്രമങ്ങൾ, തൊഴിൽ ലൈസൻസ് ഫീസിൽ 30 ശതമാനം കിഴിവ് തുടങ്ങിയ ആനുകൂല്യങ്ങൾ ആണ് മന്ത്രാലയം വാഗ്ദാനം ചെയ്തിരിക്കുന്നത്. …
സ്വന്തം ലേഖകൻ: ദേശീയ-വിമോചന ദിനാഘേഷങ്ങള്‍ക്ക് ഫെബ്രുവരി രണ്ടിന് തുടക്കം കുറിക്കും. ഫെബ്രുവരി 25, 26 ആണ് ദേശീയ-വിമോചന ദിനങ്ങള്‍. രാജ്യം ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പിടിയില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെയും ഇറാഖിന്റെ അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്റെ ഓര്‍മദിനങ്ങളാണ്. ആഘോഷത്തിന്റെ ഭാഗമായി ബയാന്‍ പാലസില്‍ അമീര്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടികള്‍ തുടക്കമാകുന്നത്. തുടര്‍ന്ന് എല്ലാ ഗവര്‍ണറ്റേുകളടെ ആസ്ഥാനത്തു ഗവര്‍ണര്‍മാര്‍ …
സ്വന്തം ലേഖകൻ: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഗ്വാണ്ടനാമോയിലെ തടവറകൾ വിപുലീകരിക്കാനും ട്രംപ് ഉത്തരവിട്ടു. 30,000 കുടിയേറ്റക്കാരെ താമസിപ്പിക്കാൻ കഴിയുംവിധം തടവറ വിപുലീകരിക്കാൻ ആണ് ഉത്തരവ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് നല്കുന്ന കണക്ക് അനുസരിച്ച് നിരവധി അനധികൃത കുടിയേറ്റക്കാർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. പിടിയിലാകുന്നവരെ ആദ്യ ദിവസങ്ങളിൽ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. വാഷിങ്ടണ്‍ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. സൈന്യത്തിന്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. കാന്‍സാസില്‍ നിന്ന് വാഷിംങ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തല്‍പ്പെട്ടത്. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. പതിനെട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 64 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് ഫെഡറല്‍ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് സുനിതാ വില്യംസിനേയും ബുച്ച് വിൽമോറിനേയും തിരികെ എത്തിക്കാൻ എലോൺ മസ്കിന്റെ സഹായം തേടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബൈഡൻ ഭരണകൂടം യാത്രികരെ തിരികെയെത്തിക്കാൻ ഒന്നും ചെയ്തില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. സ്പേസ് എക്സ് വേണ്ടത് ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി മസ്കും ട്വീറ്റ് ചെയ്തു. ‘സുനിത വില്യംസിനേയും വിൽമോറിനേയും ബഹിരാകാശത്ത് …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ 200 കമ്പനികള്‍ ആഴ്ചയില്‍ നാല് തൊഴില്‍ദിനങ്ങള്‍ എന്ന രീതിയിലേക്ക് മാറിയതായി 4 ഡേ വീക്ക് ഫൗണ്ടേഷന്‍. ജീവകാരുണ്യം, മാര്‍ക്കറ്റിങ്, ടെക്നോളജി, ഐ.ടി., ബിസിനസ് കണ്‍സള്‍ട്ടിങ്, മാനേജ്‌മെന്റ് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ശമ്പളത്തില്‍ കുറവുവരുത്താതെ ആഴ്ചയില്‍ അഞ്ച് തൊഴില്‍ ദിനങ്ങളെന്നത് നാലായി കുറച്ചത്. ഈ 200 കമ്പനികളിലായി ഏകദേശം 5000 പേര്‍ …
സ്വന്തം ലേഖകൻ: ബെംഗളൂരുവിൽ പഠിക്കാൻ പോകുന്ന മലയാളി വിദ്യാർഥികൾക്കിടയിലെ ആത്മഹത്യ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്ന വിഷയമാണ് പുറത്തുവന്ന വാർത്ത. വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ എന്തുകൊണ്ട് കൂടുന്നു എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ വനിതാ ശിശു വികസന വകുപ്പിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും …
സ്വന്തം ലേഖകൻ: ജസ്റ്റിന്‍ ട്രൂഡോയുടെ പടിയിറക്കത്തിന് പിന്നാലെ കാനഡയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിന് വ്യവസായിയും മോഡലും സമൂഹ്യപ്രവര്‍ത്തകയും ഇന്ത്യന്‍ വംശജയുമായ റൂബി ധല്ല. 14 വയസ്സുമുതല്‍ ലിബറല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റൂബി ധല്ല 2004 മുതല്‍ 2011 വരെ പാർലമെന്റ് അംഗമായി പ്രവര്‍ത്തിച്ചു. കനേഡയിന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ് വനിതകൂടിയാണ് റൂബി ധല്ല. …
സ്വന്തം ലേഖകൻ: ഐഎസ്ആര്‍ഒയുടെ ബഹിരാകാശകവാടമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23നാണ് ശ്രീഹരിക്കോട്ടയുടെ സെഞ്ച്വറി വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്. രാജ്യത്തെ പ്രധാന ബഹിരാകാശ പരീക്ഷണങ്ങള്‍ക്കൊക്കെ കവാടമായി മാറിയത് സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററാണ്. 1971 …