സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസ്സാം കുറ്റക്കാരന്‍, ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ കൊലപാതകം അടക്കമുള്ള ഒമ്പത് കുറ്റങ്ങളും തെളിഞ്ഞുവെന്ന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ക്രൂരനായ കൊലയാളിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ സി.പി ഉദയഭാനു വാദിച്ചു. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കേസിന്റെ പരിധിയില്‍ …
സ്വന്തം ലേഖകന്‍: കര്‍ണനായി മലയാളത്തിന്റെ ബാഹുബലി ഒരുക്കാന്‍ പ്രത്വിരാജ്, ഒപ്പം സംവിധായകന്‍ ആര്‍എസ് വിമലും. അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കര്‍ണന്‍ എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്. ആയിരക്കണക്കിന് വരുന്ന സൈനികര്‍ക്കൊപ്പം സൈനിക വേഷത്തില്‍ അശ്വാരൂഢനായ …
സ്വന്തം ലേഖകന്‍: ലോക മുത്തച്ഛന്‍ 112 മത്തെ വയസില്‍ ജപ്പാനില്‍ അന്തരിച്ചു. ലോകത്തെ ഏറ്റവും പ്രായംകൂടിയ മനുഷ്യനായ ജാപ്പനീസ് മുത്തച്ഛന്‍ യസുതാരോ കോയിദേയാണ് 112 മത്തെ വയസില്‍ യാത്രയായത്. ഏറെക്കാലമായി കോയിദേയെ അലട്ടിയിരുന്ന ഹൃദ്രോഗമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 1903 മാര്‍ച്ച് 13നായിരുന്നു കോയിദേയുടെ ജനനം. റൈറ്റ് സഹോദരന്മാര്‍ തങ്ങളുടെ ആദ്യ പറക്കല്‍ നടത്തിയ …
സ്വന്തം ലേഖകന്‍: സ്വകാര്യ കമ്പനിയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി, ഫാള്‍ക്കണ്‍ റോക്കറ്റ് തകര്‍ന്നു വീണു. സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കന്‍ 9 റോക്കറ്റ് സമുദ്രത്തില്‍ ഒരുക്കിയ പ്രത്യേക പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് തകര്‍ന്നു വീണത്. ഇതു മൂന്നാം തവണയാണു ഫാല്‍ക്കണ്‍ 9 റോക്കറ്റ് തകരുന്നത്. 230 അടി ഉയരമാണ് റോക്കറ്റിനുള്ളത്. ചെലവ് കുറഞ്ഞ ബഹിരാകാശ സാങ്കേതിക വിദ്യയുടെ പേരിലാണു …
സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥിയുടെ കണ്ണുനനയിക്കുന്ന ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടു, വ്യാപകമായ പ്രതിഷേധം. ഗവേഷക വിദ്യര്‍ഥിയായ രോഹിത് വെമുല ഞായറാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. ഡിസംബറില്‍ രോഹിതിനെ സര്‍വകലാശാല അധികൃതര്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരുന്നു. രോഹിതിന്റെ മരണത്തിനു ശേഷം സര്‍വകലാശാലയില്‍ നിന്നാരംഭിച്ച പ്രതിഷേധം അതിവേഗം പടരുകയാണ്. സര്‍വകലാശാലയുടെ ഭാഗത്ത് …
സ്വന്തം ലേഖകന്‍: ഗുഡ്ഗാവില്‍ പാര്‍ക്കില്‍ വച്ച് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് വെട്ടിമാറ്റിയത് 40 വന്‍ മരങ്ങള്‍. ഫിറോസ്ഗാന്ധി കോളനി പാര്‍ക്കില്‍ കഴിഞ്ഞ ദിവസം രാവിലെ നടക്കാനായി എത്തിയവരാണ് വര്‍ഷങ്ങളായി വെള്ളവും വളവും നല്‍കി പരിപാലിച്ചുപോന്ന 40 മരങ്ങള്‍ വെട്ടിനിരത്തിയത് കണ്ടത്. സെക്ടര്‍ 9 റസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ പരിധിയില്‍ വരുന്നതായിരുന്നു പാര്‍ക്ക്. സംഭവത്തെക്കുറിച്ച് പ്രദേശവാസി പറയുന്നത് മദ്യപാനികള്‍ …
സ്വന്തം ലേഖകന്‍: അതിവേഗ റെയില്‍പാത യാഥാര്‍ത്ഥമായാല്‍ കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലേറെ ജീവനുകള്‍ രക്ഷിക്കാം, എ ശ്രീധരന്‍. സംസ്ഥാന സര്‍ക്കാര്‍ 15,000 കോടിയും കേന്ദ്ര സര്‍ക്കാര്‍ 7,500 കോടിയും മുടക്കാന്‍ തയ്യാറായാല്‍ അതിവേഗ റെയില്‍പാത നിര്‍മിക്കാന്‍ കഴിയുമെന്നും ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ പറഞ്ഞു. കേരളത്തിലെ റോഡപകടത്തില്‍ 30 ശതമാനം കുറയ്ക്കാന്‍ അതിവോഗ റെയില്‍ പാതക്ക് …
സ്വന്തം ലേഖകന്‍: ബോളിവുഡിലെ ഒരു പ്രമുഖന്‍ 17 മത്തെ വയസില്‍ തന്നെ പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കങ്കണ റണൗട്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്തിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്. കൗമാരപ്രയത്തില്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സിനിമയില്‍ നിന്നുമുള്ള ആളു തന്നെയാണ് അതിനു പിന്നിലെന്നുമായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍. അതും …
സ്വന്തം ലേഖകന്‍: ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അന്തിമ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവിട്ടു, ദ റെവനന്റുമായി ഡികാപ്രിയോ മുന്നില്‍. 88 മത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അന്തിമ നാമനിര്‍ദേശ പട്ടികയാണ് അക്കാദമി പ്രസിദ്ധീകരിച്ചത്. അന്തിമ നാമനിര്‍ദേശപട്ടികയില്‍ വിഖ്യാത സ്പാനിഷ് സംവിധായകന്‍ അലക്‌സാന്ദ്രോ ഗോണ്‍സാലസ് ഇനാരതുവിന്റെ ‘ദ റെവെനന്റ്’ മുന്നില്‍. 12 നാമനിര്‍ദേശമാണ് ചിത്രത്തിനുള്ളത്. 10 നാമനിര്‍ദേശങ്ങളുമായി ‘മാഡ് മാക്‌സ്: ഫ്യൂറി …
സ്വന്തം ലേഖകന്‍: അതിരുകളില്ലാത്ത സംഗീതവുമായി പാട്ടുകാരന്‍ ഗുലാം അലിയെത്തി, ഫാസിസത്തിനെതിരെ വെല്ലുവിളിച്ച് കേരളം. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ആദരസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഗുലാം അലിയുടെ സാന്നിധ്യത്തിലൂടെ വിജയിച്ചിരിക്കുന്നത് കേരളത്തിന്റെ മതേതരമനസ്സാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എക്കാലവും വിശാലമായി ചിന്തിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തെയാണ് ഈ ചടങ്ങ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുലാം അലിക്ക് കേരളത്തിന്റെ …