സ്വന്തം ലേഖകന്‍: 2,000 വര്‍ഷം പഴക്കമുള്ള ബുദ്ധ വിഗ്രഹം ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. ഓസ്ട്രേലിയയിലെ നാഷണല്‍ കാന്‍ബേര ആര്‍ട്ട് ഗ്യാലറിയില്‍ സൂക്ഷിച്ചിരിക്കുന്ന ബുദ്ധ വിഗ്രഹം ഇന്ത്യക്കു തിരിച്ചുനല്‍കാന്‍ ധാരണയായതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുര്‍ഗയുടെ പുരാതന വിഗ്രഹം ജര്‍മനി തിരിച്ചു നല്കാന് ധാരണയായതിന് തൊട്ടുപിന്നാലെയാണ് ബുദ്ധ വിഗ്രഹം ഇന്ത്യക്ക് …
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, മുംബൈക്കു മുന്നില്‍ മുട്ടിടിച്ച് കേരളം, സമനില പിടിച്ച് രക്ഷപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ രണ്ടാം ഹോം മത്സരം സമനിലയില്‍. അറുപതിനായിരത്തിലധികം വരുന്ന ആരാധകര്‍ക്ക് മുന്നില്‍ കേരളം ഗോള്‍ രഹിത സമനിലകൊണ്ട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മുംബൈ സിറ്റി എഫ്സിയുടെ മുന്നേറ്റ നിര തുടര്‍ച്ചയായി കേരളത്തിന്റെ പ്രതിരോധം തകര്‍ത്ത് ഗോള്‍ വലയ്ക്ക് മുന്നിലെത്തി. …
സ്വന്തം ലേഖകന്‍: അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, ഏതുതരം ആക്രമണത്തിനും സൈന്യം സജ്ജമാണെന്ന് പ്രഖ്യാപനം. തുടര്‍ച്ചയായി പ്രകോപനപരമായ പ്രസ്താവനളാല് അമേരിക്കയെ ഇളക്കുക്കത് തുടരുകയാണ് കിം. ഉത്തര കൊറിയയുടെ ഭരണം നിയന്ത്രിക്കുന്ന വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ കൂറ്റന്‍ സൈനിക പരേഡിലാണ് യുഎസ് സാമ്രാജ്യത്വത്തിന്റെ ഏതു പ്രകോപനത്തിനും …
സ്വന്തം ലേഖകന്‍: കേരള തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ 182 ഭിന്നലിംഗക്കാര്‍, സ്വന്തം വിലാസത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം. ഇതുവരെ ആണെന്നോ പെണ്ണെന്നോ രേഖപ്പെടുത്തിയാണ് ഇവര്‍ വോട്ടു ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ഭിന്നലിംഗക്കാര്‍ക്ക് സ്വന്തം വിലാസത്തില്‍ വോട്ട് ചെയ്യാം. ഭിന്നലിംഗക്കാര്‍ എന്ന തരംതിരിവ് വന്നതിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭിന്നലിംഗക്കാരായി 182 സമ്മതിദായര്‍ വോട്ടര്‍പട്ടികയില്‍ …
സ്വന്തം ലേഖകന്‍: ഐഎസ്എല്‍ ആവേശ പോരാട്ടത്തില്‍ ചെന്നൈയിന് എഫ്.സിക്കെതിരെ ദല്‍ഹി ഡൈനാമോസിന് ജയം. ഹോം ഗ്രൗണ്ടായ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ദല്‍ഹിയുടെ ജയം. എട്ടാം മിനിറ്റില്‍ ആന്ഡേഴ്സന് ചിക്കാവോ ആണ് ദല്ഗിയുടെ വിജയ ഗോള്‍ നേടിയത്. മികച്ച കളിയാണ് ചെന്നയിന് എഫ്.സി പുറത്തെടുത്തെങ്കിലും ആദ്യ പകുതിയില്‍ ദല്‍ഹി …
സ്വന്തം ലേഖകന്‍: വെസ്റ്റ് ബാങ്കില്‍ ഫലസ്തീനും ഇസ്രായേലും തമ്മില്‍ സംഘര്‍ഷം രൂക്ഷം, 350 ഓളം ഫലസ്തീനികള്‍ ഇസ്രായേല്‍ സേനയുമായി ഏറ്റുമുട്ടി. ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരാള്‍ മരിക്കുകയും വനിത ഉള്‍പ്പെടെ മൂന്ന് ഫലസ്തീനികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ പരിക്കേറ്റവരുടെ എണ്ണം 600 കവിഞ്ഞു. കിഴക്കന്‍ ജറൂസലമിലാണ് ഫലസ്തീനി വനിതക്ക് നേരെ ഇസ്രായേല്‍ യുവാവ് വെടിയുതിര്‍ത്തത്. …
സ്വന്തം ലേഖകന്‍: റിയാലിറ്റി ഷോ തട്ടിപ്പ്, രണ്ടു വര്‍ഷമായിട്ടും ഒന്നാം സമ്മാനമായ ഫ്ലാറ്റ് ലഭിച്ചില്ലെന്ന പരാതിയുമായി വിജയി രംഗത്ത്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പ്രശസ്ത റിയാലിറ്റി ഷോ വനിതാരത്നം 2013 സീസണില്‍ ഒന്നാം സമ്മാനം നേടിയ വിജയി റ്റിനോ റ്റീനയാണ് തന്നെ ചാനലും ഫ്ലാറ്റ് നിര്‍മ്മാതാക്കളും പറ്റിക്കുകയായിരുന്നെന്ന് തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. …
സ്വന്തം ലേഖകന്‍: സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് സുപ്രീംകോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആധാര്‍ കാര്‍ഡിനെതിരെയുള്ള വാദങ്ങള്‍ കേട്ടതിനുശേഷം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ വിധി ബാധകമാകും. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. പൊതുവിതരണ സംവിധാനം വഴി ലഭിക്കുന്ന സേവനങ്ങള്‍ക്കും പാചകവാതകത്തിനും പുറമെ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും …
സ്വന്തം ലേഖകന്‍: എയര്‍ലൈന്‍ കാര്‍ഗോയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ കടകളില്‍ വില്‍ക്കുന്ന സംഘം പിടിയില്‍. ഇറക്കുമതി ചെയ്യുന്ന മൊബൈലുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വിറ്റഴിക്കുന്നയാണ് സംഘത്തിന്റെ രീതി. 40 ലക്ഷംരൂപ വിലവരുന്ന 209 ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. 22 ഓളംഫോണുകള് ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്ന് വാങ്ങിയവരില്‍ നിന്നാണ് കണ്ടെടുത്തത്. മൈസൂര്‍, ബംഗലൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യ തോറ്റുതൊപ്പിയിട്ടു, കാണികള്‍ മൈതാനം കൈയ്യേറി, ദക്ഷിണാഫ്രിക്കക്ക് പരമ്പര. ദക്ഷിണാഫ്രിക്കക്കെതിരായ ഗാന്ധിമണ്ടേല പരമ്പരയിലെ രണ്ടാം ട്വന്റി20 മത്സരത്തില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കക്ക് ജയവും പരമ്പരയും. ആറു വിക്കറ്റിനാണ് അവര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇന്ത്യയുടെ ഉഴപ്പന് കളിയില്‍ ക്ഷമ നശിച്ച കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞതിനെത്തുടര്‍ന്ന് …