1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരാന്‍ നീക്കം, പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് ആഭ്യന്തര മന്ത്രി
സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരാന്‍ നീക്കം, പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് ആഭ്യന്തര മന്ത്രി
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരാന്‍ നീക്കം, പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് ആഭ്യന്തര മന്ത്രി. ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഹര്‍ത്താല്‍ നിയന്ത്രണത്തെ കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. പൊതുജനങ്ങളില്‍ നിന്നും ധാരാളം പരാതികള്‍ …
ഹജ്ജ് ദുരന്തത്തില്‍ മരിച്ച ഇറാന്‍ സ്വദേശികളുടെ മൃതദേഹം എത്രയും വേഗം തിരികെ എത്തിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമെന്ന് സൗദിയോട് ഇറാന്റെ ഭീഷണി
ഹജ്ജ് ദുരന്തത്തില്‍ മരിച്ച ഇറാന്‍ സ്വദേശികളുടെ മൃതദേഹം എത്രയും വേഗം തിരികെ എത്തിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമെന്ന് സൗദിയോട് ഇറാന്റെ ഭീഷണി
സ്വന്തം ലേഖകന്‍: ഹജ്ജ് ദുരന്തത്തില്‍ മരിച്ച ഇറാന്‍ സ്വദേശികളുടെ മൃതദേഹം എത്രയും വേഗം തിരികെ എത്തിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമെന്ന് സൗദിയോട് ഇറാന്റെ ഭീഷണി. രാജ്യത്തിന്രെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമൈനിയുടേതാണ് അന്ത്യശാസനം. സൗദി ഉദ്യോഗസ്ഥര്‍ സ്വന്തം ചുമതല നിര്‍വഹിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചിലരുടെ പ്രവൃത്തിയെങ്കിലും ഇതൊരു തന്ത്രമാണോ എന്ന തോന്നലുണ്ടാക്കുന്നെന്നും നാവിക ഉദ്യോഗസ്ഥരുടെ ബിരുദദാന …
കശ്മീര്‍ പ്രശ്‌നവും ഉയര്‍ത്തിപ്പിടിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍
കശ്മീര്‍ പ്രശ്‌നവും ഉയര്‍ത്തിപ്പിടിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍
സ്വന്തം ലേഖകന്‍: കശ്മീര്‍ പ്രശ്‌നവും ഉയര്‍ത്തിപ്പിടിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍. യു.എന്‍ പൊതുസഭയിലെ തന്റെ പ്രസംഗത്തിലാണ് പാക് പ്രധാനമന്ത്രി കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ചത്. ദീര്‍ഘനാളായി കാശ്മീര്‍ പ്രശ്‌നം ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും ഏറ്റുമുട്ടലല്ല സഹകരണമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വേണ്ടെതെന്നും നവാസ് ഷെരീഫ് പറഞ്ഞു. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ കാശ്മീര്‍ ജനതയുടെ …
സിസ്റ്റര്‍ അമലയെ കൂടാതെ മറ്റൊരു കന്യാസ്ത്രീയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന് പ്രതി സതീഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍
സിസ്റ്റര്‍ അമലയെ കൂടാതെ മറ്റൊരു കന്യാസ്ത്രീയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന് പ്രതി സതീഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: സിസ്റ്റര്‍ അമലയെ കൂടാതെ മറ്റൊരു കന്യാസ്ത്രീയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന് പ്രതി സതീഷ്ബാബുവിന്റെ വെളിപ്പെടുത്തല്‍. പിണ്ണാക്കനാടിനു സമീപം ചേറ്റുതോട് എസ്.എച്ച്. മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയ ഇരുപ്പക്കാട്ടിനെ(81)യാണു കഴിഞ്ഞ ഏപ്രില്‍ 16 നു കൊലപ്പെടുത്തിയതായി സതീഷ് ബാബു പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണു സമ്മതിച്ചത്. ഏപ്രില്‍ 17 നു പുലര്‍ച്ചെയാണു സിസ്റ്റര്‍ ജോസ് മരിയയെ മുറിയിലെ …
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കില്‍ യു.എന്‍. പൊതുസമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സാമ്പത്തിക സഹകരണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ വിഷയങ്ങളിലായിരുന്നു മോദി ഒബാമയുമായി ചര്‍ച്ച നടത്തിയത്. അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ വലിയ പുരോഗതിയുണ്ടായെന്ന് മോദി പറഞ്ഞു. ഇന്ത്യയുമായുള്ള സൗഹൃദത്തിലും സഹകരണത്തിലും തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ബറാക്ക ഒബാമ പറഞ്ഞു. …
സൂപ്പര്‍ മൂണിനു പിന്നാലെ വരുന്നു സൂപ്പര്‍ ടൈഫൂണ്‍, ചൈനക്കും തായ്‌വാനും ഭീഷണി
സൂപ്പര്‍ മൂണിനു പിന്നാലെ വരുന്നു സൂപ്പര്‍ ടൈഫൂണ്‍, ചൈനക്കും തായ്‌വാനും ഭീഷണി
സ്വന്തം ലേഖകന്‍: സൂപ്പര്‍ മൂണിനു പിന്നാലെ വരുന്നു സൂപ്പര്‍ ടൈഫൂണ്‍, ചൈനക്കും തായ്‌വാനും ഭീഷണി. സൂപ്പര്‍ മൂണ്‍ കഴിഞ്ഞ് ലോകം അവസാനിച്ചില്ലല്ലൊ എന്ന് ആശ്വസിക്കാന്‍ വരട്ടെ. സൂപ്പര്‍ മൂണിനേക്കാള്‍ അപകടകാരിയായ സൂപ്പര്‍ ടൈഫൂണ്‍ ചൈനയുടേയും തായ്‌വാന്റേയും തീരത്തേക്ക് ഉടനെത്തും എന്നാണ് സൂചനകള്‍. ദുജുവാന്‍ എന്ന സൂപ്പര്‍ ചുഴലിക്കാറ്റാണ് നാശം വിതയ്ക്കാനൊരുങ്ങി വരുന്നത്. ദുജുവാന്‍ ചുഴലിക്കാറ്റ് തായ് …
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ, പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കുന്ന ആപ്പ് ഫേസ്ബുക്കില്‍ തരംഗമാകുന്നു. സുക്കര്‍ബര്‍ഗും പ്രൈഫൈല്‍ ചിത്രം മാറ്റി
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ, പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കുന്ന ആപ്പ് ഫേസ്ബുക്കില്‍ തരംഗമാകുന്നു. സുക്കര്‍ബര്‍ഗും പ്രൈഫൈല്‍ ചിത്രം മാറ്റി
സ്വന്തം ലേഖകന്‍: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ, പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കുന്ന ആപ്പ് ഫേസ്ബുക്കില്‍ തരംഗമാകുന്നു. സുക്കര്‍ബര്‍ഗും പ്രൈഫൈല്‍ മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ നല്‍കാനാണ് പ്രൈഫൈല്‍ ചിത്രം ത്രിവര്‍ണമാക്കുന്ന ആപ്പ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. തന്റെ ചിത്രം തന്നെ ത്രിവര്‍ണമാക്കി ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ ബെര്‍ഗ് തന്നെ …
സൗദി രാജകുമാരന്‍ മജീദ് അബ്ദുള്‍ അസീസ് അല്‍ സൗദിനെ സ്ത്രീ പീഡനത്തിന് ലോസ് ആഞ്ചലസ് പോലീസ് അറസ്റ്റ് ചെയ്തതു
സൗദി രാജകുമാരന്‍ മജീദ് അബ്ദുള്‍ അസീസ് അല്‍ സൗദിനെ സ്ത്രീ പീഡനത്തിന് ലോസ് ആഞ്ചലസ് പോലീസ് അറസ്റ്റ് ചെയ്തതു
സ്വന്തം ലേഖകന്‍: സൗദി രാജകുമാരന്‍ മജീദ് അബ്ദുള്‍ അസീസ് അല്‍ സൗദിനെ സ്ത്രീ പീഡനത്തിന് ലോസ് ആഞ്ചലസ് പോലീസ് അറസ്റ്റ് ചെയ്തതു. 28 കാരനായ രാജകുമാരനെ സെപ്തംബര്‍ 23 ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്ത്. പിന്നീട് മൂന്ന് ലക്ഷം ഡോളര്‍ (ഏതാണ്ട് രണ്ട് കോടിയോളം രൂപ) കെട്ടിവച്ചതിനെ തുടര്‍ന്ന് അടുത്ത ദിവസം ജാമ്യത്തില്‍ വിട്ടുവെന്നും അന്തര്‍ദേശീയ …
യുഎന്‍ രക്ഷാസമിതി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മോദി ജി4 ഉച്ചകോടിയില്‍, ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം
യുഎന്‍ രക്ഷാസമിതി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മോദി ജി4 ഉച്ചകോടിയില്‍, ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം
സ്വന്തം ലേഖകന്‍: യുഎന്‍ രക്ഷാസമിതി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മോദി ജി4 ഉച്ചകോടിയില്‍, ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ന്യൂയോര്‍ക്കില്‍ ജി4 രാഷ്ട്രതലവന്മാരെയും മറ്റ് നേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം ഇന്ത്യയുടെ രക്ഷാസമിതി അംഗത്വ അവകാശമാണ് പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. എല്ലാ ഭൂഖണ്ഡങ്ങളില്‍നിന്നും പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് ലോകത്തെ വലിയ ജനാധിപത്യരാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുവേണം രക്ഷാസമിതി വികസിപ്പിക്കുവാന്‍. …
സാനിയ മിര്‍സ, മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ഗ്വാങ്ഷു ഓപ്പണ്‍ ഡബിള്‍സ് കിരീടം
സാനിയ മിര്‍സ, മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ഗ്വാങ്ഷു ഓപ്പണ്‍ ഡബിള്‍സ് കിരീടം
സ്വന്തം ലേഖകന്‍: സാനിയ മിര്‍സ, മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ഗ്വാങ്ഷു ഓപ്പണ്‍ ഡബിള്‍സ് കിരീടം. ഇന്ത്യയുടെ സാനിയ മിര്‍സ, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം ഗ്വാങ്ഷു ഓപ്പണ്‍ ടെന്നിസിലെ ഡബിള്‍സ് കിരീടം സ്വന്തമാക്കി. ശനിയാഴ്ച നടന്ന ഫൈനലില്‍ ചൈനയുടെ ഷിലിന്‍ ഷിയാവോദി യു സഖ്യത്തെയാണ് സാനിയ മിര്‍സ, മാര്‍ട്ടിന ഹിംഗിസ് സഖ്യം തറപറ്റിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് …