സ്വന്തം ലേഖകന്‍: ഞെട്ടി വിറപ്പിക്കുന്ന ദൃശ്യങ്ങളുമായി ദി ഗ്രീന്‍ ഇന്‍ഫെര്‍ണോ ട്രെയിലറെത്തി. എലി റോത്ത് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ഹൊറര്‍ ചിത്രം ദി ഗ്രീന്‍ ഇന്‍ഫെര്‍നോയുടെ ട്രയിലര്‍ പ്രേക്ഷകരെ ബോധം കെടുത്താന്‍ പോന്ന ചിത്രങ്ങളാല്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ഗോര്‍, വിറ്റിലൈന്‍സ്, ബേബ്‌സ്, ഓള്‍ എറൗണ്ട് തുടങ്ങിയ ഹൊറര്‍ ചിത്രങ്ങള്‍ സ്വന്തം പേരിലുള്ള എലി റോത്ത് …
സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് 180 മരണം, ദുരന്തം മറിഞ്ഞ ടാങ്കറില്‍ നിന്ന് നാട്ടുകാര്‍ എണ്ണ ചോര്‍ത്തുന്നതിനിടെ. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ ഇക്വറ്റോറിയ സംസ്ഥാനത്തെ മരീദിയ്ക്ക് സമീപമാണ് സംഭവം. റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ എണ്ണടാങ്കറില്‍ നിന്നും നാട്ടുകാര്‍ ചോര്‍ത്തുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ജൂബായില്‍ നിന്നും നിറയെ എണ്ണയുമായി പോയ …
സ്വന്തം ലേഖകന്‍: സൗദി നയതന്ത്രജ്ഞന്റെ ക്രൂരതയുടെ ഞെട്ടിക്കുന്ന കഥകളുമായി മുന്‍ വീട്ടു ജോലിക്കാരി രംഗത്ത്, ഒരു ദിവസം നല്‍കിയിരുന്നത് ഒരു റൊട്ടിയും കട്ടന്‍ ചായയും. നേപ്പാള്‍ സ്വദേശിനികളെ നാലും മാസത്തൊളം ലൈംഗിക അടിമകളായി ഉപയോഗിച്ചെന്ന പരാതിക്ക് തൊട്ടുപിന്നാലെയാണ് മുന്‍ വീട്ടുജോലിക്കാരി നീതു ഉദ്യോഗസ്ഥനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തുവന്നത്. നേപ്പാള്‍ സ്വദേശിനികളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന വിവരം ആദ്യമായി …
സ്വന്തം ലേഖകന്‍: കണ്ണന്‍ ദേവനുപുറമേ ഹാരിസന്‍ തോട്ടത്തിലെ തൊഴിലാളികളും സമരത്തില്‍, ഭൂമി പിടിച്ചെടുക്കുമെന്ന് സമരക്കാര്‍. ഹാരിസണ്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ നടത്തുന്ന സമരം രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാപ്പകല്‍ സത്യാഗ്രഹത്തിനു പുറമേ ഭൂമി പിടിച്ചെടുക്കല്‍ സമരത്തിന് തയ്യാറാകാന്‍ സമരക്കാര്‍ ആഹ്വാനം ചെയ്തു. ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കമ്പനി മാനേജ്‌മെന്റ് അറിയിച്ചതോടെയാണ് തൊഴിലാളികള്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. സൂര്യനെല്ലിയിലെ ഹാരിസണ്‍ പ്ലാന്റേഷനിലെ …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ നടന്നത് ക്രൂരതയുടെ തേര്‍വാഴ്ചയെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ സേനയും എല്‍.ടി.ടി.ഇ.യും തമ്മില്‍ നടന്ന രണ്ടര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന യുദ്ധത്തില്‍ ഇരുപക്ഷവും പരസ്പരം കൊടുംക്രൂരതകള്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റകൃത്യങ്ങളുടെ വിചാരണക്ക് പ്രത്യേക കോടതി രൂപവത്കരിക്കാന്‍ സമിതി നിര്‍ദ്ദേശം നല്‍കി. യുദ്ധം കഴിഞ്ഞിട്ടും വിമര്‍ശകരെയും എതിരാളികളെയും സര്‍ക്കാര്‍ നിര്‍ദയം അടിച്ചമര്‍ത്തി. …
സ്വന്തം ലേഖകന്‍: നേപ്പാള്‍ വനിതകളെ ലൈംഗിക അടിമകളാക്കിയ സൗദി നയതന്ത്രജ്ഞന്‍ ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ട്. രണ്ട് നേപ്പാള്‍ സ്വദേശിനികളെ ലൈംഗിക അടിമകളാക്കിയ സൗദി നയതന്ത്രജ്ഞന്‍ രാജ്യം വിട്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നയതന്ത്ര പ്രതിനിധിയായ ഒന്നാം സെക്രട്ടറി മാജിദ് ഹസന്‍ അഷൂര്‍ രാജ്യം വിട്ടതായാണ് വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചത്. വിയന്ന കണ്‍വെന്‍ഷനിലെ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പയെ വധിക്കാനുള്ള രഹസ്യ പദ്ധതി തകര്‍ത്തതായി റിപ്പോര്‍ട്ട്. അടുത്തയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമേരിക്കന്‍ പര്യടനത്തിനിടയില്‍ അദ്ദേഹത്തെ വധിക്കുവാനുള്ള രഹസ്യപദ്ധതി യുഎസ് രഹസ്യപൊലീസ് തകര്‍ത്തതായി ജര്‍മന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎസിലെ ടെക്‌സസില്‍ നിന്നുള്ള ജനപ്രതിനിധിയെ ഉദ്ധരിച്ചാണ് ജര്‍മന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പര്യടനത്തിനിടയില്‍ മാര്‍പാപ്പ ജനമധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന …
ലിബറല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബട്ടിന് സ്ഥാനം നഷ്ടമായി. തെരഞ്ഞെടുപ്പില്‍ ക്യാബിനറ്റ് മന്ത്രി മാല്‍കം ടേണ്‍ബുള്ളാണ് അബട്ടിനെ പരാജയപ്പെടുത്തിയത്.
മൂന്നാറിലെ ഐതിഹാസികമായ തൊഴിലാളി സമരം ഒത്തുതീര്‍ന്നു. 20 ശതമാനം ബോണസ് എന്ന തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ കമ്പനി അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പായത്. കഴിഞ്ഞ ഒന്‍പത് ദിവസമായി തൊഴിലാളി സ്ത്രീകള്‍ മൂന്നാര്‍ ടൗണ്‍ ഉപരോധിച്ച് സമരം നടത്തുകയായിരുന്നു.
ബോണസ് ഏകപക്ഷീയമായാണ് വെട്ടിക്കുറച്ചത്. ഇതിന് ന്യായീകരണമില്ല. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന പത്ത് ശതമാനം വര്‍ദ്ധനയെന്നത് മൂവായിരം രൂപ മാത്രമാണ്.