മധ്യപ്രദേശിലെ ജബുവ ജില്ലയില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി. കെട്ടിടം തകര്‍ന്ന് വീണും മറ്റുമാണ് കൂടുതല്‍ ആളുകളും മരിച്ചത്.
സ്വന്തം ലേഖകന്‍: പ്രാവാചകനെ ജീവിതം സിനിമയാക്കി, എ ആര് റഹ്മാനും മാജിദ് മജീദിക്കും എതിരെ ഫത്വ. മുംബൈ ആസ്ഥാനമായുള്ള സുന്നി മുസ്ലിം സംഘടന റാസാ അക്കാദമിയാണ് ഇരുവര്‍ക്കുമെതിരെ ഫത്വ പുറപ്പെടുവിച്ചത്. ഓസ്കര് പുരസ്കാര ജേതാവായ ഇന്ത്യന്‍ സംഗീതജ്ഞന് എ.ആര്. റഹ്മാനും ഇറാനിയന്‍ ചലച്ചിത്ര സംവിധായകനായ മജീദി മജീദിയ്ക്കുമെതിരെ ഫത്വ ചലച്ചിത്രലോകത്തിന് ഞെട്ടലായി. . പ്രവാചകന് മുഹമ്മദ് …
സ്വന്തം ലേഖകന്‍: മൂന്നാറില്‍ കണ്ണന് ദേവന് തോട്ടം തൊഴിലാളി സമരം എട്ടാം ദിവസത്തിലേക്ക്, രാഷ്ട്രീയക്കാരെ തുരത്തിയോടിച്ച് സമരക്കാര്‍. ബോണസ്, ശമ്പള പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് കണ്ണന് ദേവന് ഹില്‍ പ്ലൂന്റേഷന്‍ കമ്പനി (കെ.ഡി.എച്ച്.പി.) തൊഴിലാളികള്‍ സമരം നടത്തുന്നത്. സമരത്തിനു എത്തിയ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ സമരക്കാര്‍ വിരട്ടി ഓടിച്ചു.രാഷ്ട്രീയക്കാരെ സമരത്തിലേക്ക് കടത്തില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.അതേസമയം …
സ്വന്തം ലേഖകന്‍: മക്ക ഹറം പള്ളി അപകടം, മരണം 107 ആയി, മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും. ശക്തമായ കാറ്റിലും മഴയിലും മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാലക്കാട് കല്‍മണ്ഡപം മീനാനഗര്‍ പത്താംനമ്പര്‍ വീട്ടില്‍ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ തത്തമംഗലം സ്വദേശിനി മൂമിനയാണ് മരിച്ചത്. മുഹമ്മദ് ഇസ്മയിലിനൊപ്പം …
സ്വന്തം ലേഖകന്‍: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രഹസ്യ ഫയലുകള്‍ പുറത്തുവിടുമെന്ന് മമതാ ബാനര്‍ജി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ കൈവശമുള്ള 64 നേതാജി ഫയലുകള്‍ സെപ്റ്റംബര്‍ 18 ന് പുറത്തുവിടുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നേതാജിയുമായി ബന്ധപ്പെട്ടുള്ള നിഗൂഢത ഇപ്പോഴും അതേപടി തുടരുകയാണ്. അതുകൊണ്ടുതന്നെ ഈ നിഗൂഢത നീക്കുന്നതിന് …
സ്വന്തം ലേഖകന്‍: 2006 മുംബൈ സ്ഫോടനക്കേസില്‍ 12 പേര് കുറ്റക്കാരെന്ന് കണ്ടെത്തി, പ്രതികള്‍ ‘സിമി’ പ്രവര്‍ത്തകരെന്ന് ആരോപണം. പ്രതികളില്‍ അഞ്ചുപേര്‍ക്കെതിരെ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള വാദം കേള്‍ക്കല്‍ തിങ്കളാഴ്ച തുടങ്ങും. ഇന്ത്യന്‍ ശിക്ഷാനിയമം, സ്ഫോടകവസ്തു നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം, പൊതുമുതല്‍ നശിപ്പിക്കല്‍ വിരുദ്ധ നിയമം, ഇന്ത്യന്‍ റയില്‍വേ …
സ്വന്തം ലേഖകന്‍: ‘എന്നെ കുരിശിലേറ്റി ഗുരുവിനെ വെറുതെ വിടൂ’, സിപിഎമ്മിനോട് വികാരാധീനനായി വെള്ളാപ്പള്ളി നടേശന്. പാര്‍ട്ടിക്കാര്‍ക്കു കലി തീരുന്നില്ലെങ്കില്‍ തന്നെ കുരിശിലേറ്റിക്കൊള്ളൂ എന്നും വിശ്വഗുരുവായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുദേവനെ വെറുതെ വിടൂ എന്നുമായിരുന്നു വൈക്കം ഉല്ലലയില്‍ ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ഓങ്കാരേശ്വര ക്ഷേത്രത്തിലെ പ്രാര്‍ഥന പന്തല്‍ ഉദ്ഘാടനം ചെയ്ത് എസ്!എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ …
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ വഴിയോര കച്ചവടക്കാരെ തുരത്താന്‍ നഗരസഭയുടെ വലവീശല്‍, വില്‍പ്പന സാധനങ്ങള്‍ പിടിച്ചെടുത്തു. ഉപയോഗിച്ച വസ്തുക്കളും വിവിധതരം ഭക്ഷണ സാധനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും കൂട്ടിയിട്ടു വില്പ്പന് നടത്തുന്ന വഴിയോര കച്ചവടക്കാരാണ് പിടിയിലായത്. 30 നഗരസഭാ ഉദ്യോഗസ്ഥരും 20 തൊഴിലാളികളുമടങ്ങുന്ന സംഘം പരിശോധന നടത്തി സാധനങ്ങള്‍ പിടിച്ചെടുത്തു. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ബാഗുകള്‍, വാച്ചുകള്‍, പഴംപച്ചക്കറികള്‍, സൗന്ദര്യ …
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെ ചവിട്ടിമെതിക്കുന്ന ചിത്രം വൈറലായി, ഹംഗറിക്കാരിയായ മാധ്യമ പ്രവര്‍ത്തകയുടെ ജോലി പോയി. പൊലീസിനെ ഭയന്നു കുട്ടിയുമായി ഓടുകയായിരുന്ന കുടിയേറ്റക്കാരനെയാണ് ടിവി ക്യാമറയുമായെത്തിയ യുവതി ചവിട്ടി വീഴ്ത്തിയത്. ഒരു പെണ്‍കുട്ടിയെയും തട്ടിവീഴ്ത്തി. ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ യുവതി ജോലി ചെയ്തിരുന്ന സ്വകാര്യ ചാനല്‍ അവരെ പിരിച്ചു വിടുകയായിരുന്നു. അതേസമയം അഭയാര്‍ഥികളെ വിവിധ …
സ്വന്തം ലേഖകന്‍: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, മോദിക്കും നിതീഷ് കുമാറിനും നിര്‍ണായക പോരാട്ടം. അഞ്ചു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഒക്ടോബര്‍ 12, ഒക്ടോബര്‍ 16, ഒക്ടോബര്‍ 28, നവംബര്‍ ഒന്ന്, നവംബര്‍ അഞ്ച് എന്നിങ്ങനെയാണ് അഞ്ച് ഘട്ടങ്ങള്‍. വോട്ടെണ്ണല്‍ നവംബര്‍ എട്ടിന് നടക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. …