സ്വന്തം ലേഖകന്‍: പ്രതിഷേധം വ്യാപകം, ഇസ്രയേല്‍ അഭിപ്രായ സ്വാതന്ത്ര്യ നിയമം തിരുത്തുന്നു. പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ സ്വതന്ത്രാഭിപ്രായം അറിയിക്കുന്നതിനെതിരെ ഇസ്രയേലില്‍ പുതുതായി കൊണ്ടുവന്ന നിയമമാണ് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തുയത്. ജനാഭിപ്രായം മാനിച്ചു നിയമം പുനഃപരിശോധിക്കുമെന്നു പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു അറിയിച്ചിരുന്നു. ഇസ്രയേല്‍ പാര്‍ലമെന്റില്‍ ഈ നിയമത്തിനുള്ള ഭേദഗതി ഇന്നുതന്നെ കൊണ്ടുവരുമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയുടെ …
സ്വന്തം ലേഖകന്‍: അതിര്‍ത്തി തുറന്നതോടെ ഒറ്റ ദിവസം കൊണ്ട് ജര്‍മ്മനിയിലെ ബവേറിയയില്‍ എത്തിയത് 8000 കുടിയേറ്റക്കാര്‍. ജര്‍മനിയുടെ തെക്കന്‍സംസ്ഥാനമായ ബാവറിയയില്‍ ഇന്നലെ മാത്രം എത്തിയത് 8000 കുടിയേറ്റക്കാരാണ്. ഇതാദ്യമായാണ് ഇത്രയേറെപ്പേര്‍ ഒരുമിച്ച് എത്തുന്നത്. ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റില്‍ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാരെ യാത്ര തുടരാന്‍ അനുവദിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന രാജ്യങ്ങള്‍ തമ്മില്‍ ധാര!ണയായിരുന്നു. ഇതേത്തുടര്‍ന്നാണ് …
സ്വന്തം ലേഖകന്‍: മായം കലര്‍ത്തി, നിറപറയുടെ മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവക്ക് സംസ്ഥാനത്ത് നിരോധനം . കാലടി കെ.കെ.ആര്. ഫുഡ് പ്രോഡക്ട്സിന്റെ നിറപറ ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ശുദ്ധമാണെന്ന് അവകാശപ്പെട്ട് മായം കലര്‍ത്തി വിറ്റതിനാണ് നടപടി. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. വിപണിയിലുള്ള നിരോധിത ഉത്പന്നങ്ങള്‍ എത്രയും പെട്ടന്ന് തിരികെ …
സ്വന്തം ലേഖകന്‍: പതിനൊന്ന് ദിവസത്തിനിടെ പത്തു ഭീകരരെ വധിച്ച ഇന്ത്യന്‍ കമാന്‍ഡോക്ക് വീരചരമം. തുടര്‍ച്ചയായ മൂന്ന് ഓപ്പറേഷനുകളിലായി 10 ഭീകരര്‍ കൊല്ലപ്പെടുകയും ഒരു ഭീകരന് പിടിയിലാകുകയും ചെയ്തു. തുടര്‍ന്ന് അവസാനത്തെ ഏറ്റുമുട്ടലിലാണ് കരസേനയുടെ സ്പെഷല്‍ ഫോഴ്സ് കമാന്‍ഡോ ലാന്‍സ് നായിക് മോഹന്‍ നാഥ് ഗോസ്വാമി വീരചരമം പ്രാപിച്ചത്. കശ്മീര്‍ താഴ്!വരയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവരുന്ന …
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാര്‍ക്കായി സഹായഹസ്തങ്ങള്‍ നീളുന്നു, ജര്‍മ്മനിയും ഓസ്ട്രിയയും അതിര്‍ത്തി തുറന്നു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ കുടുങ്ങിയ നൂറുകണക്കിന് കുടിയേറ്റക്കാര്‍ക്ക് ഓസ്ട്രിയ വഴി ജര്‍മനിയിലെത്താന്‍ ഇതു വഴിയൊരുക്കും. രാഷ്ട്രീയ അഭയാര്‍ഥികള്‍ എന്ന നിര്‍വചനത്തിനു കീഴില്‍ വരുന്ന എല്ലാവരെയും പുനരധിവസിപ്പിക്കാന്‍ തയാറാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പ്രഖ്യാപിച്ചു. അഭയാര്‍ഥികള്‍ക്കുള്ള താമസസൗകര്യമൊരുക്കാന്‍ സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും സര്‍ക്കാര്‍ അധികച്ചെലവ് സ്വന്തം …
സ്വന്തം ലേഖകന്‍: വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി പ്രഖ്യാപിച്ചു, യാഥാര്ഥ്യകായത് വിമുക്ത ഭടന്മാരുടെ ഏറെ നാളത്തെ ആവശ്യം. കേന്ദ്ര പ്രതിരോധമന്ത്രി മനോജ് പരീക്കര്‍ ആണ് ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയത്. സൈനിക പ്രതിനിധികള്‍ പ്രതിരോധമന്ത്രി മനോജ് പരീക്കറുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്. 2013 നെ അടിസ്ഥാന വര്‍ഷമായി കണക്കാക്കിയാകും പെന്ഷന് നിര്‍ണയിക്കുക. 2014 ജൂലായ് …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ മിസൈല്‍ പരീക്ഷണ ശാലയായ വീലര്‍ ദ്വീപിന് ഇനിമുതല്‍ കലാമിന്റെ പേര്. ബംഗാള്‍ ഉള്‍ക്കടലിലെ തന്ത്രപ്രധാന ദ്വാപായ വീലര്‍ ദ്വീപിന് ഇനിഅന്തരിച്ച രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിടാന്‍ ഒഡീഷാ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ പിതാവായ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി മിസൈല്‍ വിക്ഷേപണ കേന്ദ്രമായ …
സ്വന്തം ലേഖകന്‍: കേരളത്തിലേക്ക് വിഷ പച്ചക്കറി അയക്കുന്നില്ലെന്ന് തമിഴ്നാട് കൃഷി മന്ത്രി. കേരളത്തിലേക്ക് അയയ്ക്കുന്ന പച്ചക്കറികളില്‍ കീടനാശിനിയില്ലെന്ന് തമിഴ്നാട് കൃഷിമന്ത്രി ആര്. വൈത്തിലിംഗം നിയമസഭയില്‍ അവകാശപ്പെട്ടു.തമിഴ്നാട്ടില്‍നിന്ന് കൊണ്ടുപോകുന്ന പച്ചക്കറികള്‍ക്ക് കേരളം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ അഞ്ചുജില്ലകളിലെ കൃഷിയിടങ്ങളില്‍ മാത്രമാണ് കീടനാശിനികള്‍ …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ 32 വര്‍ഷത്തിനു ശേഷം തമിഴ് വംശജന് പ്രതിപക്ഷ നേതാവ്. തമിഴ് നാഷനല്‍ അലയന്‍സ് (ടിഎന്‍എ) നേതാവ് രാജവരോത്തിയം സമ്പന്തനാണ് ശ്രീലങ്കന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ് പുലികളുമായുള്ള ആഭ്യന്തര യുദ്ധം അവസാനിച്ചതിനു ശേഷം ശ്രീലങ്ക സര്‍ക്കാര്‍ തമിഴ് വംശജരില്‍ ആത്മവിശ്വാസം പകരുന്ന നടപടികളുമായി മുന്നോട്ടുപോവുകയാണ്. സമ്പന്തനെ പ്രതിപക്ഷ നേതാവായി സ്പീക്കര്‍ …
സ്വന്തം ലേഖകന്‍: തീരത്തടിഞ്ഞ അഭയാര്‍ഥി കുരുന്നിന്റെ ശവശരീരം കണ്ണുതുറപ്പിച്ചു, അഭയാര്‍ഥികള്‍ക്ക് ഒരു ദ്വീപ് വാങ്ങി നല്‍കുമെന്ന് കോടീശ്വരന്. ആരു ഏറ്റെടുക്കാനില്ലാതെ അലയുന്ന അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനായി ഒരു ദ്വീപ് വാങ്ങാന്‍ ഒരുങ്ങുകയാണ് ഈജിപ്ഷ്യന്‍ കോടീശ്വരനായ നഗ്യൂബ് സാവിരിസ്. ഇറ്റാലിയന്‍ തീരത്തോടോ ഗ്രീക്ക് തീരത്തോടോ ചേര്‍ന്ന് കിടക്കുന്ന ദ്വീപുകളിലൊരെണ്ണം വിലയ്ക്കെടുത്ത് അഭയാര്‍ഥികള്‍ക്ക് സ്വന്തമായി നല്‍കാമെന്നാണ് ഈജിപ്തിലെ മാധ്യമ രാജാവായ …