1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രമുഖ കന്നഡ പുരോഗമന സാഹിത്യകാരന്‍ കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു
പ്രമുഖ കന്നഡ പുരോഗമന സാഹിത്യകാരന്‍ കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു
സ്വന്തം ലേഖകന്‍: പ്രമുഖ കന്നഡ പുരോഗമന സാഹിത്യകാരന്‍ കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു. പ്രമുഖ കന്നഡ സാഹിത്യകാരനും യുക്തിവാദിയും ഹംപിയിലെ കന്നഡ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായിരുന്ന എം.എം. കല്‍ബുര്‍ഗി അന്ധവിശ്വാസം, ദുര്‍മന്ത്രവാദം എന്നിവകെതിരെ രൂക്ഷമായ നിലപാടെടുത്ത് പലപ്പോഴും വിവാദ നായകനായിരുന്നു. ഇന്നലെ രാവിലെ ധാര്‍വാഡ് കല്യാണ്‍നഗറിലെ വസതിയില്‍ ബൈക്കിലെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയത്. പ്രഭാതഭക്ഷണത്തിനിടെയാണ് സംഭവം. …
അമേരിക്കയിലേക്ക് കുടിയേറാന്‍ മുന്നില്‍ ഇന്ത്യക്കാരും ചൈനക്കാരുമെന്ന് യുഎസ് സെന്‍സസ് ബ്യൂറോ
അമേരിക്കയിലേക്ക് കുടിയേറാന്‍ മുന്നില്‍ ഇന്ത്യക്കാരും ചൈനക്കാരുമെന്ന് യുഎസ് സെന്‍സസ് ബ്യൂറോ
സ്വന്തം ലേഖകന്‍: അമേരിക്കയിലേക്ക് കുടിയേറാന്‍ മുന്നില്‍ ഇന്ത്യക്കാരും ചൈനക്കാരുമെന്ന് യുഎസ് സെന്‍സസ് ബ്യൂറോ. യുഎസ് കുടിയേറ്റത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മെക്‌സിക്കോയെ പിന്തള്ളിയാണ് ഇന്ത്യയും ചൈനയും മുന്നിലെത്തിയതെന്ന് യുഎസ് സെന്‍!സസ് ബ്യൂറോ നടത്തിയ പഠനത്തില്‍ പറയുന്നു. അനധികൃത കുടിയേറ്റ നിയന്ത്രണ നിയമം ശക്തമാക്കിയതോടെ മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റം വന്‍തോതില്‍ കുറഞ്ഞു. പഠനം, ജോലി എന്നിവയ്ക്ക് എത്തി യുഎസില്‍ …
ഹരിയാനയിലെ ഗുര്‍ഗാവില്‍ 16 കാരിയെ സഹപാഠികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
ഹരിയാനയിലെ ഗുര്‍ഗാവില്‍ 16 കാരിയെ സഹപാഠികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
സ്വന്തം ലേഖകന്‍: ഹരിയാനയിലെ ഗുര്‍ഗാവില്‍ 16 കാരിയെ സഹപാഠികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സ്‌കൂള്‍ബസ് കാത്തുനിന്ന 16 വയസുകാരിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് വാനില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. ആറ് മണിക്കൂര്‍നേരം ആണ്‍കുട്ടികള്‍ തന്നെ തടഞ്ഞുവച്ചുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. രാവിലെ എട്ടിന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ വൈകീട്ട് മൂന്നോടെയാണ് മനേസര്‍ ബസ് സ്റ്റാന്‍ഡിന് …
അഞ്ചു കുട്ടികളുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേനയുടെ ആഗ്ര ഘടകം
അഞ്ചു കുട്ടികളുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേനയുടെ ആഗ്ര ഘടകം
സ്വന്തം ലേഖകന്‍: അഞ്ചു കുട്ടികളുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേനയുടെ ആഗ്ര ഘടകം. അഞ്ചു കുട്ടികളുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപവരെ പാരിതോഷികം കൊടുക്കുമെന്നാണ് സേനയുടെ ആഗ്ര ഘടകം പ്രഖ്യാപിച്ചത്. ഹിന്ദു ജനസംഖ്യാ വളര്‍ച്ച കുറയുന്നുവെന്ന സെന്‍സസിലെ വിവരത്തെത്തുടര്‍ന്നാണ് സമ്മാനമേര്‍പ്പെടുത്തുന്നതെന്ന് സേനയുടെ ജില്ലാ അധ്യക്ഷന്‍ വീണു ലാവണ്യ പറഞ്ഞു. …
വിവാദങ്ങള്‍ക്ക് അവസാനം, സാനിയ മിര്‍സക്ക് ഖേല്‍രത്‌ന സമ്മാനിച്ചു
വിവാദങ്ങള്‍ക്ക് അവസാനം, സാനിയ മിര്‍സക്ക് ഖേല്‍രത്‌ന സമ്മാനിച്ചു
സ്വന്തം ലേഖകന്‍: വിവാദങ്ങള്‍ക്ക് അവസാനം, സാനിയ മിര്‍സക്ക് ഖേല്‍രത്‌ന സമ്മാനിച്ചു. രാജ്യത്തെ ഉയര്‍ന്ന കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം രാഷ്ട്രപതി ഭവനില്‍ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് സാനിയക്ക് സമ്മാനിച്ചത്. സാനിയയ്‌ക്കൊപ്പം അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാക്കള്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മലയാളികളായ അര്‍ജുന അവാര്‍ഡ് ജേതാവ് പി.ആര്‍. ശ്രീജേഷും വോളിബോള്‍ രംഗത്തെ …
ഇസ്ലാമിക് സ്റ്റേറ്റിന് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി, നടപടി വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം
ഇസ്ലാമിക് സ്റ്റേറ്റിന് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി, നടപടി വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി, നടപടി വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പാക്കിസ്ഥാനില്‍ സജീവമാണെന്ന അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പാക്ക് സര്‍ക്കാര്‍ തുടര്‍ച്ചയായി നിഷേധിച്ചു വരുന്നതിനിടയിലാണ് നിരോധനം. പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരമാണ് നിരോധനമെന്നാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടന നിരോധനമേര്‍പ്പെടുത്തുന്ന ഭീകരവാദ …
യുഎഇയില്‍ കഠിനമായ ചൂട്, ഇന്നും നാളെയും കനത്ത മൂടല്‍മഞ്ഞിന് സാധ്യത
യുഎഇയില്‍ കഠിനമായ ചൂട്, ഇന്നും നാളെയും കനത്ത മൂടല്‍മഞ്ഞിന് സാധ്യത
സ്വന്തം ലേഖകന്‍: യുഎഇയില്‍ കഠിനമായ ചൂട്, ഇന്നും നാളെയും കനത്ത മൂടല്‍മഞ്ഞിന് സാധ്യത. അന്തരീക്ഷത്തില്‍ കനത്ത ഈര്‍പ്പം തങ്ങിനില്‍ക്കുന്നതിനാല്‍ മലയാളികളുടെ ഓണാഘോഷം വിയര്‍പ്പില്‍ കുളിച്ചു. 44 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു രാജ്യത്ത് ഇന്നലെ അനുഭവപ്പെട്ട താപനില. മിക്കയിടത്തും കനത്ത മൂടല്‍മഞ്ഞും അനുഭവപ്പെട്ടു. ഇതുമൂലം ദൂരക്കാഴ്ച 50 മുതല്‍ നൂറ് ശതമാനം വരെ കുറവായിരുന്നു. …
ഇന്ത്യയുടെ ആയുധബലം നേരിടാന്‍ പാകിസ്താന്‍ ആണുവായുധ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യയുടെ ആയുധബലം നേരിടാന്‍ പാകിസ്താന്‍ ആണുവായുധ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആയുധബലം നേരിടാന്‍ പാകിസ്താന്‍ ആണുവായുധ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ആണവായുധ ശേഖരം സ്വന്തമാക്കാന്‍ പദ്ധതിയിടുന്നതായി ഒരു രാജ്യാന്തര വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഓരോ വര്‍ഷം ഇരുപതോളം ആയുധങ്ങളാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ശേഖരത്തിലേക്ക് മുതല്‍ കൂട്ടുന്നത്. ഇത്തരത്തിലുള്ള ആയുധ നിര്‍മാണം …
ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 200 പേര്‍ മരിച്ചു
ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 200 പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 200 പേര്‍ മരിച്ചു. വടക്കന്‍ ലിബിയയിലെ സുവാരയില്‍ നിന്ന് അഭയാര്‍ഥികളുമായി ഇറ്റലിയിലേക്ക് പോയ ബോട്ടാണു മുങ്ങിയത്. മൃതദേഹങ്ങള്‍ കണ്ടെടുത്ത സുവാര തീരം ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അനധികൃത അഭയാര്‍ത്ഥികളുടെ പ്രധാന കേന്ദ്രമാണ്. മുങ്ങിയ ബോട്ടില്‍നിന്ന് 201 പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. കണ്ടെടുത്ത 200 മൃതദേഹങ്ങളില്‍ …
ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ നീക്കം, ബിജെപിക്ക് തലവേദന
ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ നീക്കം, ബിജെപിക്ക് തലവേദന
സ്വന്തം ലേഖകന്‍: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ നീക്കം, ബിജെപിക്ക് തലവേദന. ഇതിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍വച്ച് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള പട്ടേല്‍ വിഭാഗത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഗുജറാത്ത് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ഇരുപത്തിരണ്ടുകാരനായ ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. ദേശീയതലത്തിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് …