സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ, അമേരിക്കയില്‍ 17 കാരന് 11 വര്‍ഷം തടവ്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ അനുകൂലിക്കുകയും അവര്‍ പിന്തുണ നല്‍കുകയും ചെയ്ത യുഎസിലെ വെര്‍ജീനിയയില്‍നിന്നുള്ള പതിനേഴുകാരന് അലി അമിന്‍ എന്ന യുവാവിനാണ് 11 വര്‍ഷം തടവുശിക്ഷ ലഭിച്ചത്. ഓണ്‍ലൈനിലൂടെയാണ് അലി ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ പ്രഖ്യാപിച്ചത്. ആദ്യമായാണ് ഇത്തരമൊരു കേസിന് …
സ്വന്തം ലേഖകന്‍: ലോകമെങ്ങും മലയാളികള്‍ ഓണം ആഘോഷിക്കുന്നു. പൂക്കളമൊരുക്കിയും ഓണക്കോടിയുടുത്തും മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ മലയാളികളുടെ ദേശീയോത്സവത്തെ ജാതിമത ഭേദമന്യേയാണ് എല്ലാവരും ആഘോഷിക്കുന്നത്. മലയാളിയായി പിറന്നവരെല്ലാം ലോകത്തിന്റെ ഏതു കോണിലായാലും ഇന്നേ ദിവസം സദ്യയൊരുക്കുകയും പ്രിയപ്പെട്ടറെല്ലാം ഒത്തു ചേരുകയും ചെയ്യുന്നു. ഓണക്കോടിയുടുത്ത് സദ്യയൊരുക്കുന്ന തിരക്കിലാണ് മുതിര്‍ന്നവര്‍. തൂശനിലയില്‍ തുമ്പപ്പൂ …
സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ അമ്പതോളം കുടിയേറ്റക്കാരെ കണ്ടെയ്നര്‍ ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ നിരയായി ഇരിക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍. എത്ര പേര് മരണപ്പെട്ടുവെന്ന് കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ലെന്നും മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണെന്നും ഓസ്ട്രിയന്‍ പൊലീസ് അറിയിച്ചു. വര്‍ധിച്ചുവരുന്ന കുടിയേറ്റക്കാര്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഓസ്ട്രിയ അടക്കമുളള ബാള്‍ക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടി …
സ്വന്തം ലേഖകന്‍: ഗംഗാ നദി വൃത്തിയാക്കാന്‍ ജര്‍മ്മനി, ഒപ്പം ജര്‍മ്മന്‍ കോളേജുകളില്‍ സംസ്കൃത പഠനവും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ജര്‍മ്മന്‍ സന്ദര്‍ശന വേളയിലാണ് ജര്‍മ്മനിയുടെ സഹായ വാഗ്ദാനം. ഗംഗാനദിയുടെ ഉത്തരാഖണ്ഡ് ഭാഗം ശുചിയാക്കുന്നതിനാണു ജര്‍മനി സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജര്‍മനിയിലെ റൈന്‍ നദി ശുചിയാക്കുന്നതിന് ഉപയോഗിച്ച സാങ്കേതികവിദ്യ ഇവിടെയും ഉപയോഗിക്കും. ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഡെന്‍വര്‍ സിനിമാ തിയറ്റര്‍ വെടിവപ്പ്, പ്രതിക്ക് 3318 വര്‍ഷം തടവ്. യുഎസിലെ കൊളറാഡോ സംസ്ഥാനത്തുള്ള ഡെന്‍വറിലെ സിനിമാ തിയറ്ററില്‍ അതിക്രമിച്ചു കയറി 12 പേരെ വെടിവച്ചുകൊല്ലുകയും 77 പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അപൂര്‍വ വിധി. കൊലപാതകി ഇരുപത്തിയേഴുകാരനായ ജയിംസ് ഹോംസിനു 12 ജീവപര്യന്തം തടവുശിക്ഷയും പരോളില്ലാതെ 3318 വര്‍ഷം തടവുമാണ് …
സ്വന്തം ലേഖകന്‍: ഫോര്‍ട്ട് കൊച്ചി ബോട്ടപകടം, മരണം ഏഴായി, മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം. ഫോര്‍ട്ട് കൊച്ചി ജെട്ടിയില്‍ മീന്‍പിടിത്ത ബോട്ടിടിച്ച് തകര്‍ന്ന യാത്രാബോട്ടിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ ചെല്ലാനത്ത് നിന്ന് കണ്ടെടുത്തു. കണ്ണമാലി കണ്ടക്കടവ് പുത്തന്‍തോട് ആപത്തുശേരി വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ സുജിഷ (17)യുടെ മൃതദേഹമാണ് ഇന്ന് കിട്ടിയത്. മഹാരാജാസ് …
സ്വന്തം ലേഖകന്‍: ഓഹരി വിപണിയില്‍ ഉണര്‍വ്, തകര്‍ച്ചയില്‍ നിന്ന് കര കയറുമെന്ന് സൂചന. നാളുകള്‍ നീണ്ട തകര്‍ച്ചക്കു ശേഷം ഓഹരി വിപണി വ്യാഴാഴ്ച നേട്ടത്തോടെ വ്യാപരം തുടങ്ങി. സെന്‍സെക്സ് രാവിലെ 4505 പോയിന്റ് ഉയര്‍ന്ന് 26,170 ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 7,930 ലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലുണ്ടായ മുന്നേറ്റം തന്നെയാണ് ഏഷ്യന്‍ …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് മടങ്ങി വരവിന്റെ പാതയില്‍, തന്ത്രപ്രധാന നഗരം പിടിച്ചു. അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയിലെ തന്ത്രപ്രധാന നഗരമായ മൂസാ ഖലയാണ് താലിബാന് തീവ്രവാദികള്‍ പിടിച്ചെടുത്തത്. നാറ്റോ സൈന്യവുമായുള്ള ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് വടക്കന്‍ ഹെല്‍മന്ദിലെ മൂസാ ഖല എന്ന നഗരം താലിബാന് വരുതിയിലാക്കിയത്. നേരത്തെ ഇതേപ്രവിശ്യയിലെ നവസാദ് നഗരം താലിബാന് നിയന്ത്രണത്തിലാക്കിയിരുന്നു. 2001 ലെ …
സ്വന്തം ലേഖകന്‍: ബാഗ്ദാദിനു തൊട്ടടുത്ത് ഇസ്ലാമിക് സ്റ്റേറ്റും ഇറാഖ് സൈന്യവും മരണപ്പോരാട്ടം. ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള മേഖലയില്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി തീവ്രവാദികളും സൈനികരും മരിച്ചു. ഇറാഖില്‍ ബാഗ്ദാദിനടുത്തുള്ള അന്‍ബാര്‍ പ്രവിശ്യയില്‍ ഐഎസും സൈന്യവും തമ്മിലുള്ള പോരാട്ടം ശക്തമായിതിന് പിന്നാലെയാണ് മറ്റ് മേഖലകളിലേക്കും പോരാട്ടം വ്യാപിച്ചിരിക്കുന്നത്. റമദിക്കടുത്ത് നടന്ന കാര്‍ബോബ് സ്ഫോടനത്തില്‍ 18 …
സ്വന്തം ലേഖകന്‍: പാക് ഭീകരന് അബ്ദുള്‍ അസീസ് ഹഖാനി അമേരിക്കയുടെ ലോക ഭീകരപ്പട്ടികയില്‍. ഹഖാനി ഭീകര ഗ്രൂപ്പിന്റെ ആത്മീയ നേതാവാണ് അബ്ദുല്‍ അസീസ് ഹഖാനി. അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരേയും സാധാരണക്കാര്‍ക്കെതിരേയും അടുത്തിടെ നടന്ന നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് ഹഖാനിയാണ്. യുഎസ് ലോകഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഹഖാനിക്ക് യുഎസ് ഉപരോധങ്ങള്‍ ബാധകമാകും. പാക്കിസ്ഥാന് താവളമാക്കിയ ഭീകര ഗ്രൂപ്പാണ് …