സ്വന്തം ലേഖകന്‍: ആഭ്യന്തര വ്യോമഗതാഗത രംഗത്ത് ഇന്ത്യ ചൈനയേയും അമേരിക്കയേയും കടത്തിവെട്ടി. ആഗോളതലത്തില്‍ ആഭ്യന്തര വ്യോമഗതാഗത വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (അയാട്ട) ചീഫ് എക്സിക്യുട്ടീവും ഡയറക്ടര്‍ ജനറലുമായ ടോണി ടൈലര്‍ അറിയിച്ചു. ആഭ്യന്തര വ്യോമഗതാഗത മേഖലയില്‍ 16.3 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിച്ചതായി അയാട്ട വ്യക്തമാക്കിയിട്ടുണ്ട്. കുതിപ്പില്‍ …
സ്വന്തം ലേഖകന്‍: കേരളത്തിലെ കാമ്പസുകളില്‍ ചെകുത്താന്മാരും പിശാചുക്കളും, ആഘോഷ പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു. തിരുവനന്തപുരം സിഇടി കോളേജ് കാമ്പസില്‍ ഓണാഘോഷം എന്നപേരില്‍ നടത്തിയ പേക്കൂത്തില്‍ വിദ്യാര്‍ഥിനി മരിച്ച സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. കോളജ് യൂണിയന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയുണ്ടെങ്കില്‍ പ്രിന്‍സിപ്പലിന്റെ അനുമതിയില്ലാതെ പൊലീസിന് ക്യാമ്പസിനുള്ളില്‍ പരിശോധന നടത്താമെന്ന് …
സ്വന്തം ലേഖകന്‍: ഒരേ റാങ്കിന് ഒരേ പെന്ഷന് പദ്ധതി, സര്‍ക്കാര്‍ വഴങ്ങുന്നു, പ്രഖ്യാപനം ഈ ആഴ്ച. അതേസമയം വിമുക്തഭടന്മാര് സമരം കൂടുതല്‍ ശക്തമാക്കി. ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തിവന്ന ഒരു വിമുക്തഭടനെക്കൂടി ചൊവ്വാഴ്ച ആസ്പത്രിയിലാക്കി. രണ്ടുപേര്‍ കൂടി നിരാഹാര സമരം തുടങ്ങുകയും ചെയ്തു. ഇന്ത്യപാക് യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികദിനമായ ആഗസ്ത് 28 ന് വിമുക്തഭടന്മാര്ക്കുള്ള പദ്ധതി …
സ്വന്തം ലേഖകന്‍: കൊറിയകള്‍ കൈ കോര്‍ത്തു, സംഘര്‍ഷത്തിന് അയവ്. ഉത്തര, ദക്ഷിണ കൊറിയകള്‍ തമ്മില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ധാരണയായതോടെയാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷാന്തരീക്ഷത്തിന് അയവു വന്നത്. രണ്ടുദിവസം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് പ്രശ്നപരിഹാരമായത്. കുഴിബോംബുകള്‍ പൊട്ടി രണ്ടു ദക്ഷിണ കൊറിയന്‍ സൈനികര്‍ക്കു പരുക്കേറ്റ സംഭവത്തില്‍ ഉത്തര കൊറിയ ഖേദം പ്രകടിപ്പിച്ചതോടെ ഉത്തര കൊറിയയ്ക്ക് എതിരെ മൈക്കിലൂടെ …
സ്വന്തം ലേഖകന്‍: ഹര്ത്താന് നിയന്ത്രണ ബില്‍ ഓര്‍ഡിനന്‍സ് ആയി ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. നിയമസഭാ സമ്മേളനം ചേരാത്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഓര്‍ഡിനന്‍സ് ആയി ഇറക്കാന്‍ അധികൃതര്‍ ആലോചിക്കുന്നന്നത്. രാഷ്ട്രീയകക്ഷികളെ കൂടി ബാധിക്കുന്നതായതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ എന്നാണ് സൂചന. നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് പ്രത്യേക താല്പര്യം …
സ്വന്തം ലേഖകന്‍: ഇന്ത്യയും പാകിസ്താനും ചര്‍ച്ച ഉപേക്ഷിച്ചത് നിര്‍ഭാഗ്യകരമായെന്ന് യുഎസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിച്ചത് നിര്‍ഭാഗ്യകരമായെന്നും ഇന്ത്യയും പാകിസ്താനും ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നുമാണ് അമേരിക്കന്‍ ആവശ്യപ്പെട്ടത്. ഈ വര്‍ഷാദ്യം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഏറെ പ്രതീക്ഷാഭരമായിരുന്നുവെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി റഷ്യയില്‍ പറഞ്ഞു. ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരം കാണണെന്നാണ് …
സ്വന്തം ലേഖകന്‍: മനുഷ്യ വിസര്‍ജം ഭക്ഷണമാക്കാന്‍ ഒരുങ്ങി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ദീര്‍ഘദൂര ബഹിരാകാശ സഞ്ചാരികള്‍ക്കായാണ് ഈ സാങ്കേതികവിദ്യ നാസ വികസിപ്പിക്കുന്നത്. മാസങ്ങളോളം ബഹിരാകാശത്ത് താമസിക്കേണ്ടിവരുന്ന സഞ്ചാരികള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് ഏറ്റവും പ്രായോഗികമായ വഴി ഇതാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. രണ്ടുലക്ഷം ഡോളറിലേറെ ചെലവഴിച്ചാണ് നാസ ഒരുവര്‍ഷംകൊണ്ട് ഈ പദ്ധതി തയ്യാറാക്കുന്നത്. വരുംകാലങ്ങളില്‍ ബഹിരാകാശ യാത്രികരുടെ …
സ്വന്തം ലേഖകന്‍: ഓഹരി വിപണികള്‍ തകര്‍ന്ന് തരിപ്പണമായി, നിക്ഷേപകര്‍ക്ക് നഷ്ടമായത് ഏഴ് ലക്ഷം കോടി രൂപ. ആഗോള വിപണികളിലെ തകര്‍ച്ച നേരിടാനാവാതെയാണ് ഇന്ത്യന്‍ ഓഹരി വിപണിയും മുട്ടുകുത്തിയത്. ബോംബെ സൂചിക സെന്‍സെക്സ് 1624 പോയിന്റ് ഇടിഞ്ഞ് 25,741 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2009 നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ദേശീയ ഓഹരി …
സ്വന്തം ലേഖകന്‍: ഇറ്റാലിയന്‍ നാവികരുടെ കടല്‍ക്കൊല കേസ്, ഇന്ത്യക്ക് തിരിച്ചടിയായി രാജ്യാന്തര ട്രിബ്യൂണല്‍ ഇടപെടല്‍, മലയാളികളായ രണ്ടു മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെയുള്ള ഇന്ത്യയിലെയും ഇറ്റലിയിലെയും കോടതിനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര ട്രൈബ്യൂണല്‍ ഉത്തരവിട്ടു. എന്നാല്‍ ഇറ്റാലിയന്‍ സൈനികരെ ഇന്ത്യ വിട്ടയയ്ക്കാന് ഉത്തരവിടണമെന്ന ഇറ്റലിയുടെ ആവശ്യവും ട്രൈബ്യൂണല്‍ തള്ളി. ഇവരെ …
സ്വന്തം ലേഖകന്‍: ചൈനീസ് കറന്‍സി യുവാന്റെ വില കൂപ്പുകുത്തി, ലോകമെങ്ങും ഓഹരി വിപണികള്‍ തകര്‍ന്നിടിടിഞ്ഞു. ചൈനയുടെ ജി.ഡി.പി.താഴുന്നതും ക്രൂഡ് ഓയില്‍ വിലയിലെ ഇടിവുമാണ് യുവാന്റെ മൂല്യം കൂപ്പുകുത്താന്‍ കാരണം. ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ചയാണ് വിലയിടവുമൂലം സംഭവിക്കുന്നത്. മുംബൈ സൂചിക 826 പോയിന്റ് താഴ്ന്നു. ദേശീയ സൂചികയില്‍ 253 പോയിന്റിന്റെ ഇടിവാണുണ്ടായത്. ചൈനീസ് യുവാന്റെ ലോകവിപണികളിലുള്ള …