സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സ് നിരോധനം ബോംബെ ഹൈക്കോടതി നീക്കി. പുതിയ പരിശോധന നടത്താന്‍ ഉത്തരവ്. രാജ്യ വ്യാപകമായി നിലനിന്ന നിരോധമാണ് പിന്‍വലിച്ചത്. മാഗി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നെസ്!ലെ നല്‍കിയ ഹരജിയിലായിരുന്നു ബോംബെ ഹൈക്കോടതി വിധി. ആറാഴ്ചത്തേക്കാണ് നിരോധം നീക്കിയത്. മാഗി നൂഡില്‍സിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പുതിയ പരിശോധന നടത്താനും കോടതി ഉത്തരവിട്ടു. …
സ്വന്തം ലേഖകന്‍: ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ വന്‍ സ്‌ഫോടനം, ആയിരത്തോളം പേര്‍ ഗുരുതരാവസ്ഥയില്‍. വ്യാവസായിക നഗരമായ ടിയാന്‍ജിനിലാണ് പ്രദേശിക സമയം പതിനൊന്ന് മുപ്പതിന് രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചതായാണ് സൂചന. നാന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. തിരക്കേറിയ വ്യാവസായിക നഗരത്തിലെ ഒരു വെയര്‍ ഹൗസിലുണ്ടായ …
സ്വന്തം ലേഖകന്‍: വഞ്ചനാ കുറ്റം, ഉത്തര കൊറിയയില്‍ ഉപപ്രധാനമന്ത്രിക്ക് തൂക്കുകയര്‍. ഉത്തരകൊറിയന്‍ ഉപപ്രധാനമന്ത്രി ചോ യോങ്‌ഗോനിനെയാണ് ഏകാധിപതി കിം ജോങ് ഉന്‍ വഞ്ചനാക്കുറ്റം ചുമത്തി വധിച്ചത്. രാഷ്ട്രത്തലവനായ കിം ജോങ് ഉന്നിന്റെ തീരുമാനങ്ങളില്‍ വിയോജിച്ചതാണ് ചോ യോങ്ങിനെതിരെയുള്ള കുറ്റം. ദക്ഷിണ കൊറിയന്‍ സര്‍ക്കാറാണ് വാര്‍ത്ത പുറത്തുവിട്ടത്. കിം ജോങ് ഉന്നിന്റെ ഉത്തരവിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് …
സ്വന്തം ലേഖകന്‍: മലേഷ്യന്‍ വിമാനം തകര്‍ന്നത് റഷ്യന്‍ മിസൈല്‍ ഏറ്റാണെന്ന് സൂചന. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്17 തകര്‍ന്നുവീണത് കിഴക്കന്‍ യുക്രെയ്‌നില്‍ നിന്നുള്ള റഷ്യന്‍ മിസൈല്‍ ഏറ്റാണെന്ന് അന്വേഷണസംഘം സൂചന നല്‍കി. വിമാനം തകര്‍ന്നുവീണത് അന്വേഷിക്കുന്ന രാജ്യാന്തര വിദഗ്ധസംഘമാണ് സംഭവസ്ഥലത്തുനിന്നു ലഭിച്ച അവശിഷ്ടങ്ങള്‍ റഷ്യന്‍ മിസൈല്‍ സിസ്റ്റത്തില്‍നിന്നാകാന്‍ സാധ്യതയുണ്ടെന്നു വെളിപ്പെടുത്തിയത്. എന്നാല്‍, മിസൈല്‍ ഭാഗങ്ങളും വിമാനം തകര്‍ന്നതുമായി …
സ്വന്തം ലേഖകന്‍: ടെലിവിഷന്‍ അഭിമുഖത്തിനിടെ ലിബിയന്‍ പ്രധാനമന്ത്രിയുടെ രാജി പ്രഖ്യാപനം, രാജി വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്ല അല്‍ തീനിയാണ് ടെലിവിഷന്‍ അഭിമുഖത്തിനിടെ രാജി പ്രഖ്യാപിച്ച് രാജ്യത്തെ ഞെട്ടിച്ചത്. എന്നാല്‍ രാജി വാര്‍ത്ത ഉടന്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. ടി.വി അഭിമുഖത്തിനിടെ ഭരണത്തിലുണ്ടായ പാളിച്ചകളില്‍ ലിബിയന്‍ ജനത രോഷാകുലരാണെന്ന ചോദ്യത്തിനാണ് …
സ്വന്തം ലേഖകന്‍: ഗ്രീക്ക് കടക്കെണി, ഗ്രീസും യൂറോ സോണും തമ്മില്‍ ധാരണയായി. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും യൂറോപ്യന്‍ കമീഷനും മുന്നോട്ടുവെച്ച കടുത്ത വ്യവസ്ഥകള്‍ക്ക് പൂര്‍ണമായി വഴങ്ങാന്‍ ഗ്രീസ് തയാറായതോടെയാണിത്. 2022 നുള്ളില്‍ വിരമിക്കല്‍ പ്രായം 67 ആയി ഉയര്‍ത്തുക, ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ കാര്യക്ഷമമായ സംവിധാനം സ്വീകരിക്കുക, അടുത്ത ബജറ്റ് …
സ്വന്തം ലേഖകന്‍: പരസ്യച്ചിത്രത്തില്‍ മഹാവിഷ്ണുവായി ധോണി, കര്‍ണാടക ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പരസ്യത്തില്‍ മഹാവിഷ്ണുവായി അഭിനയിച്ചതാണ് ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിക്ക് വിനയായത്. പ്രത്യാഘാതത്തെ കുറിച്ച് ആലോചിക്കാതെ പണത്തിനു വേണ്ടി പരസ്യത്തില്‍ അഭിനയിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ വിമര്‍ശനം. ധോണിയെപ്പോലെ പ്രശസ്തനായ ക്രിക്കറ്റ് താരം മതവികാരം വ്രണപ്പെടുത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കണമായിരുന്നു. …
സ്വന്തം ലേഖകന്‍: ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ഇന്ത്യ. കടല്‍ക്കൊലയെ സംബന്ധിച്ച രണ്ടു ദിവസത്തെ വാദം കേള്‍ക്കുന്ന രാജ്യാന്തര ട്രൈബ്യൂണലിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയ്ക്കു പൂര്‍ണ അധികാരമുള്ള സാമ്പത്തിക മേഖലയിലാണു 2012 ഫെബ്രുവരി 15നു സംഭവം നടന്നത്. രണ്ട് ഇറ്റാലിയന്‍ നാവികരും ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ചു കേരള തീരത്തെ …
സ്വന്തം ലേഖകന്‍: മാഗിയില്‍ മായം, നെസ്‌ലെയില്‍ നിന്ന് 426 കോടി നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഒരുങ്ങി കേന്ദ്രം. മാഗി നൂഡില്‍സിനെ സംബന്ധിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് നഷ്ടപരിഹാരം. ഉപഭോക്തൃകാര്യ മന്ത്രാലയം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്‌സ് റിഡ്രസല്‍ കമ്മീഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ് മന്ത്രാലയം പരാതി …
സ്വന്തം ലേഖകന്‍: പാക് ഭീകരന്‍ മുഹമ്മദ് നാവേദിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു, ശ്രീനഗറിലെ ഒരു ബിസിനസുകാരന്‍ അഞ്ചു ലക്ഷം രൂപ നല്‍കിയെന്ന് മൊഴി. ഉദ്ദംപൂരില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നാവേദിനെ എന്‍ഐഎ 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വക്കുക. നേരത്തെ ശ്രീനഗറിലെ ഒരു ബിസിനസുകാരന്‍ തനിക്കും കൂട്ടാളിക്കും അഞ്ചുലക്ഷം രൂപ നല്‍കിയെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. …