സ്വന്തം ലേഖകന്‍: നയതന്ത്ര ബന്ധത്തില്‍ നാഴികക്കല്ലായി ലഡാക്കില്‍ ഇന്ത്യാ, ചൈനാ, കൂടിക്കാഴ്ച. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ലഡാക്കില്‍ അതിര്‍ത്തിതല കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യാ, ചൈനാ ബന്ധത്തില്‍ നാഴികക്കല്ലായ കൂടിക്കാഴ്ച നടന്നത് തര്‍ക്കപ്രദേശമായ ദൗലത് ബെഗ് ഓള്‍ഡിയില്‍ വച്ചാണ്. കിഴക്കന്‍ ലഡാക്ക് മേഖലയിലുള്‍പ്പെട്ട ഇവിടെവച്ചാണ് 2013 ല്‍ ഇരു സൈനിക വിഭാഗങ്ങളും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയത്. …
സ്വന്തം ലേഖകന്‍: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ അധ്യാപകരുടെ മോചനം അനിശ്ചിതത്വത്തില്‍. ലിബിയയിലെ സിര്‍തെയില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ രണ്ട് അധ്യാപകരെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചില്ല. ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള മേഖലയില്‍നിന്ന് നാല് അധ്യാപകരെ ബന്ദികളാക്കിയ വാര്‍ത്ത വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ കര്‍ണാടകക്കാരായ രണ്ട് അധ്യാപകരെ അവര്‍ മോചിപ്പിച്ചിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശികളായ …
സ്വന്തം ലേഖകന്‍: ഇന്ത്യയും ബംഗ്ലദേശം തര്‍ക്ക പ്രദേശങ്ങള്‍ പരസ്പരം കൈമാറി. ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും അതിര്‍ത്തിക്കുള്ളില്‍ കയറിക്കിടന്ന ഭൂപ്രദേശങ്ങളും ജനവാസമേഖലകളുമാണ് കൈമാറിയത്. ഇതോടെ 1947 ല്‍ തുടങ്ങിയ അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അവസാനമാകുകയാണ്. ഒപ്പം അമ്പതിനായിരത്തോളം പേരുടെ മാതൃരാജ്യമെന്ന സ്വപ്നവും സഫലാമയി. ആകെ 17,160 ഏക്കറാണ് ഇന്ത്യ ബംഗ്ലദേശിന് കൈമാറിയത്. 7110 ഏക്കര്‍ ബംഗ്ലദേശ് ഇന്ത്യയ്ക്കു വിട്ടുനല്‍കി. …
സ്വന്തം ലേഖകന്‍: യുഎഇ എണ്ണ ഉത്പാദന മേഖലയില്‍ കൂട്ടപിരിച്ചു വിടലെന്ന് റിപ്പോര്‍ട്ട്. എണ്ണ കമ്പനികളുടെ പ്രവര്‍ത്തന ചിലവ് വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത്. ഖത്തറിനു പിന്നാലെ യുഎഇയും എണ്ണ ഉദ്പാദന മേഖലയില്‍ നിന്ന് ജീവനക്കാരെ പിരിച്ചു വിട്ടു തുടങ്ങിയതോടെ ഗള്‍ഫ് മേഖലയിലെ തൊഴിലാളികള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്കും, …
സ്വന്തം ലേഖകന്‍: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ നാല് ഇന്ത്യക്കാരില്‍ രണ്ടു പേരെ വിട്ടയച്ചു. ട്രിപ്പോളി സിര്‍ത്ത് സര്‍വകലാശാലയിലെ ജീവനക്കാരായ കര്‍ണാടക സ്വദേശികളെയാണു വിട്ടയച്ചത്. ലക്ഷ്മികാന്ത്, വിജയകുമാര്‍ എന്നിവരെയാണു മോചിപ്പിച്ചതെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. നാലു പേരെയാണു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. രണ്ടു പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. ഇന്നലെയാണ് നാല് ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് …
സ്വന്തം ലേഖകന്‍: ഖത്തറില്‍ റസ്റ്റോറന്റില്‍ അപകടത്തില്‍ മരിച്ച മൂന്നു മലയാളികള്‍ക്ക് ഒരു ലക്ഷം ഖത്തര്‍ റിയാല്‍ വീതം നഷ്ടപരിഹാരം. മൂന്നു മലയാളികള്‍ ഉള്‍പെടെ അഞ്ച് ഇന്ത്യക്കാര്‍ക്കും ഒരു ലക്ഷം ഖത്തര്‍ റിയാല്‍ വീതം ദയാധനം നല്കാന്‍ കഴിഞ്ഞ ദിവസം ക്രിമിനല്‍ കീഴ്‌കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27 നു ഗറാഫയിലെ ഇസ്താംബൂള്‍ റെസ്‌റ്റോറന്റില്‍ ഗ്യാസ് …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ ചാരക്കണ്ണുകള്‍ ജപ്പനെതിരേയുമെന്ന് വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍. ജപ്പാന്‍ സര്‍ക്കാരിനെയും പ്രമുഖ കമ്പനികളെയും യുഎസ് നിരീക്ഷിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തിരുന്നതായി വ്യക്തമാക്കുന്ന രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ സുഹൃദ് രാജ്യങ്ങള്‍ക്കെതിരെയും ചാരപ്രവര്‍ത്തനം നടത്തിയെന്നതിന്റെ രേഖകള്‍ നേരത്തെ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. ജപ്പാന്‍ സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍, ഓഫിസുകള്‍ …
സ്വന്തം ലേഖകന്‍: പറക്കലിനിടെ നടുവേദന, വിമാനക്കമ്പനിക്ക് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാരന്‍ കോടതിയില്‍. ആകാശയാത്രക്കിടെ നടുവേദനയുണ്ടായെന്ന് ആരോപിച്ച് ആസ്‌ട്രേലിയന്‍ വംശജനായ ബ്രിസ്‌മെയ്ന്‍ മാന്‍ ജെയിംസ് ബാസോസാണ് കോടതിയിലെത്തിയത്. അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എതിഹാദ് എയര്‍വേയ്‌സിന് എതിരെയാണ് 1,65,000 യു.എസ് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ള പരാതി. 2010 ലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. അബുദാബിയില്‍ നിന്നും …
സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന ഗ്രീസിന്റെ രക്ഷാ പാക്കേജിനെച്ചൊല്ലി ഭരണകക്ഷിയായ സിരിസയില്‍ പോര് മുറുകുന്നു. അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തിലും വിമതര്‍ നിലപാടില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി സെപ്തംബറില്‍ അടിയന്തര പാര്‍ട്ടി കോണ്‍ഗ്രസ് ചേരാന്‍ ധാരണയായി. പാര്‍ട്ടിക്ക് അകത്തുനിന്ന് തന്നെ ഉയര്‍ന്ന ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ മൂന്ന് അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകരുടെ കേള്‍ക്കല്‍ കോടതി മാറ്റിവച്ചു. നിരോധിത സംഘടനയായ ബ്രദര്‍ഹുഡിനെ അനുകൂലിച്ച കേസില്‍ പ്രതികളായ മൂന്ന് അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകരുടെ വാദമാണ് ഈജിപ്ത് കോടതി മാറ്റി വെച്ചത്. കോടതിയുടെ അടുത്ത വാദം കേള്‍ക്കല്‍ അവസാനത്തേതായിരിക്കുമെന്ന് അല്‍ജസീറാ ഡയറക്ടര്‍ ജനറല്‍ മുസ്തഫ സുഹാഗ് പറഞ്ഞു. വാദം കേള്‍ക്കല്‍ …