1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്ഗാന്‍ താലിബാന് പുതിയ മേധാവി മുല്ല അഖ്തര്‍ മന്‍സൂര്‍
അഫ്ഗാന്‍ താലിബാന് പുതിയ മേധാവി മുല്ല അഖ്തര്‍ മന്‍സൂര്‍
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ താലിബാന് പുതിയ മേധാവി മുല്ല അഖ്തര്‍ മന്‍സൂര്‍. പാകിസ്താനിലെ ക്വറ്റയില്‍ വ്യാഴാഴ്ച നടന്ന യോഗത്തില്‍ സംഘടനയുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ പങ്കെടുത്തതായും രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. പുതിയനേതാവിനെ തിരഞ്ഞെടുത്ത കാര്യം താലിബാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, താലിബാനും അഫ്ഗാന്‍ സര്‍ക്കാറും തമ്മില്‍ പാകിസ്താന്റെ മധ്യസ്ഥതയില്‍ ആരംഭിച്ച സമാധാന ചര്‍ച്ചയുടെ …
പഞ്ചാബ് ഭീകരാക്രമണം, ഭീകരര്‍ എത്തിയത് പാകിസ്താനില്‍ നിന്നല്ലെന്ന് പാക് വിദേശകാര്യ വക്താവ്
പഞ്ചാബ് ഭീകരാക്രമണം, ഭീകരര്‍ എത്തിയത് പാകിസ്താനില്‍ നിന്നല്ലെന്ന് പാക് വിദേശകാര്യ വക്താവ്
സ്വന്തം ലേഖകന്‍: പഞ്ചാബ് ഭീകരാക്രമണം, ഭീകരര്‍ എത്തിയത് പാകിസ്താനില്‍ നിന്നല്ലെന്ന് പാക് വിദേശകാര്യ വക്താവ്. തിങ്കളാഴ്ച പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ഉണ്ടായ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ മൂന്നു ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നാണ് വന്നതെന്ന ഇന്ത്യയുടെ ആരോപണം പാക്കിസ്ഥാന്‍ തള്ളിക്കളയുകയും ചെയ്തു. കൃത്യമായ അന്വേഷണം നടത്താതെ പാക്കിസ്ഥാനു നേരെ വിരല്‍ചൂണ്ടുന്നത് ആരോഗ്യകരമായ കാര്യമല്ലെന്ന് പാക്ക് വിദേശകാര്യ വക്താവ് വ്യക്തമാക്കി. …
രഹസ്യരേഖകള്‍ ചോര്‍ത്തല്‍, സ്‌നോഡന് മാപ്പു നല്‍കില്ലെന്ന് വൈറ്റ് ഹൗസ്
രഹസ്യരേഖകള്‍ ചോര്‍ത്തല്‍, സ്‌നോഡന് മാപ്പു നല്‍കില്ലെന്ന് വൈറ്റ് ഹൗസ്
സ്വന്തം ലേഖകന്‍: രഹസ്യരേഖകല്‍ ചോര്‍ത്തല്‍, സ്‌നോഡന് മാപ്പു നല്‍കില്ലെന്ന് വൈറ്റ് ഹൗസ്. സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയ മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന് മാപ്പു നല്‍കണമെന്ന അപേക്ഷ വൈറ്റ് ഹൗസ് തള്ളി. സഹപ്രവര്‍ത്തകരടങ്ങിയ ജൂറി സ്‌നോഡനെ വിചാരണ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. സ്‌നോഡനെതിരെയുള്ള അമേരിക്കയുടെ കടുത്ത നിലപാട് ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് വൈറ്റ് ഹൗസിന്റെ പുതിയ പ്രതികരണം. …
രാമേശ്വരം കണ്ണീര്‍ക്കടലാകും, കലാമിന് രാഷ്ട്രം ഇന്ന് വിട പറയും
രാമേശ്വരം കണ്ണീര്‍ക്കടലാകും, കലാമിന് രാഷ്ട്രം ഇന്ന് വിട പറയും
സ്വന്തം ലേഖകന്‍: കണ്ണീര്‍ക്കടലായ രാമേശ്വരത്ത് എ.പി.ജെ. അബ്ദുല്‍ കലാമിന് രാഷ്ട്രം ഇന്ന് വിടനല്‍കും. രാമേശ്വരത്തിനടുത്ത് പേയ്ക്കരിമ്പില്‍ രാവിലെ 11 നാണ് ശവസംസ്‌കാരം. ശവസംസ്‌ക്കാര ചടങ്ങില്‍ സംബന്ധിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കള്‍ എത്തും. രാമേശ്വരം ബുധനാഴ്ചയോടെ കണ്ണീര്‍ക്കടലായി മാറി. പതിനായിരങ്ങളാണ് എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഭൗതികദേഹം ഏറ്റുവാങ്ങാന്‍ എത്തിയത്. തിങ്കളാഴ്ച …
കേരളത്തില്‍ അബ്ദുള്‍ കലാമിന്റെ പേരില്‍ പുതിയ സാങ്കേതിക സര്‍വകലാശാല വരുന്നു
കേരളത്തില്‍ അബ്ദുള്‍ കലാമിന്റെ പേരില്‍ പുതിയ സാങ്കേതിക സര്‍വകലാശാല വരുന്നു
സ്വന്തം ലേഖകന്‍: കേരളത്തില്‍ അബ്ദുള്‍ കലാമിന്റെ പേരില്‍ പുതിയ സാങ്കേതിക സര്‍വകലാശാല വരുന്നു. അന്തരിച്ച മുന്‍ പ്രസിഡന്റിനോടുള്ള ആദരമായാണ് പുതിയ സര്‍വകലാശാലക്ക് കലാമിന്റെ പേരിടുക. കേരള സാങ്കേതിക സര്‍വകലാശാല 2015 ബില്ലിലൂടെയാണു നിയമസഭ തീരുമാനമെടുത്തത്. എ.പി.ജെ. അബ്ദുല്‍ കലാം കേരള സാങ്കേതിക സര്‍വകലാശാല എന്നാകും സര്‍വകലാശാല അറിയപ്പെടുക. സാധാരണജീവിതത്തില്‍ നിന്നു സ്വപ്രയത്‌നത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയ കലാമിന്റെ …
താലിബാന്‍ തലവന്‍ മുല്ല ഒമര്‍ മരിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍
താലിബാന്‍ തലവന്‍ മുല്ല ഒമര്‍ മരിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: താലിബാന്‍ തലവന്‍ മുല്ല ഒമര്‍ മരിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍. രണ്ടു വര്‍ഷം മുമ്പ് മുല്ല ഒമര്‍ ഗുരുതര രോഗം ബാധിച്ച് മരിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക നിലപാട്. മുല്ല ഒമര്‍ മരിച്ചതായി ബിബിസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1996 മുതല്‍ 2001വരെ താലിബാനും അഫ്ഗാനിസ്താനും നിയന്ത്രിച്ച മുല്ല ഒമര്‍ ണ്ടു വര്‍ഷം മുന്‍പ് മരിച്ചതായി …
കലാശ പോരാട്ടത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയെ ഉന്നംവക്കുന്നതായി റിപ്പോര്‍ട്ട്
കലാശ പോരാട്ടത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയെ ഉന്നംവക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: കലാശപ്പോരാട്ടത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയെ ഉന്നംവക്കുന്നതായി റിപ്പോര്‍ട്ട്. ലോകം മുഴുവന്‍ ഇസ്ലാമിക രാജ്യം സ്ഥാപിക്കുന്നതിന്റെ കലാശപ്പോരാട്ടത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയെ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി അമേരിക്കന്‍ മാധ്യമമായ യു എസ് എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാനിലെ തീവ്രവാദ നിയന്ത്രണ മേഖലയില്‍ നിന്നും ലഭിച്ച രഹസ്യ രേഖകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലേയും പാകിസ്ഥാനിലേയും ഭീകരവാദ …
ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ മകനും തൂക്കുകയര്‍, ശിക്ഷ ജനകീയ മുന്നേറ്റത്തെ അടിച്ചമര്‍ത്തിയതിന്
ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ മകനും തൂക്കുകയര്‍, ശിക്ഷ ജനകീയ മുന്നേറ്റത്തെ അടിച്ചമര്‍ത്തിയതിന്
സ്വന്തം ലേഖകന്‍: ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ മകനും തൂക്കുകയര്‍, ശിക്ഷ ജനകീയ മുന്നേറ്റത്തെ അടിച്ചമര്‍ത്തിയതിന്. കൊല്ലപ്പെട്ട മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാം, ഗദ്ദാഫിയുടെ ഭരണകാലത്തെ അവസാന പ്രധാനമന്ത്രി അല്‍ ബഗ്ദാദി അല്‍ മഹ്മൂദി, മുന്‍ ഇന്റലിജന്‍സ് മേധാവി അബ്ദുല്ല സെന്‍സൂയി എന്നിവരടക്കം ഒന്‍പതു പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. 2011 ല്‍ ഗദ്ദാഫി …
ആഫ്രിക്കന്‍ നേതാക്കള്‍ ഭരണഘടന മാനിക്കണമെന്ന് ഒബാമ, ജനാധിപത്യത്തിന് ആഹ്വാനം
ആഫ്രിക്കന്‍ നേതാക്കള്‍ ഭരണഘടന മാനിക്കണമെന്ന് ഒബാമ, ജനാധിപത്യത്തിന് ആഹ്വാനം
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ നേതാക്കള്‍ ഭരണഘടന മാനിക്കണമെന്ന് ഒബാമ, ജനാധിപത്യത്തിന് ആഹ്വാനം. കാലാവധി പൂര്‍ത്തിയാക്കുന്ന നേതാക്കള്‍ സ്ഥാനമൊഴിയാന്‍ തയ്യാറാവാതെ ആഫ്രിക്കയ്ക്ക് പുരോഗതിയുടെ പാതയിലെത്താനാവില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ പുഴുക്കുത്തായിമാറിയ അഴിമതി കര്‍ശനനടപടികളിലൂടെ തടയണമെന്നും 54 ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ യൂണിയന്റെ ആസ്ഥാനമായ എത്യോപ്യയിലെ അഡിസ് അബാബയില്‍ നടന്ന യോഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തെ …
ക്രിസ്തുവാണെന്ന് അവകാശ വാദവുമായി ഓസ്‌ട്രേലിയക്കാരന്‍, ഒപ്പം അനുയായികളും
ക്രിസ്തുവാണെന്ന് അവകാശ വാദവുമായി ഓസ്‌ട്രേലിയക്കാരന്‍, ഒപ്പം അനുയായികളും
സ്വന്തം ലേഖകന്‍: ക്രിസ്തുവാണെന്ന് അവകാശ വാദവുമായി ഓസ്‌ട്രേലിയക്കാരന്‍, ഒപ്പം അനുയായികളും. ക്വൂന്‍സ്‌ലന്‍ഡിലുള്ള ടൂഗൂമിലെ ബ്രിയാന്‍ ലിയോണാര്‍ഡ് ഗോലിഗ്ലി മാര്‍ഷല്‍ ആണു ക്രിസ്തുവിന്റെ അവതാരമാണേന്നെന്ന അവകാശ വാദവുമായി രംഗത്തെത്തിയിട്ടുള്ളത്. ടൂറിനിലെ തിരുക്കച്ചയെയാണു തന്റെ വാദം തെളിയിക്കാന്‍ ഇദ്ദേഹം ആശ്രയിക്കുന്നത്. തന്നെ വത്തിക്കാന്‍ അംഗീകരിച്ചിട്ടുണ്ടെന്നും എഴുപത്തൊന്നുകാരനായ ബ്രിയാന്‍ അവകാശപ്പെടുന്നു. ടൂറിനെ തിരുക്കച്ചയില്‍ പതിഞ്ഞ രൂപത്തെ അടിസ്ഥാനമാക്കിയാണു ബ്രിയാന്റെ പ്രചാരണം. …