സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത വീണ്ടും, കുട്ടിയെ കൊണ്ട് ബന്ദിയുടെ തലയറുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിറിയയില്‍ ബന്ദിയാക്കിയ ഒരു സൈനികനെ കുട്ടിയെക്കൊണ്ട് കഴുത്തറക്കുന്ന ദൃശ്യങ്ങളാണ് ഐഎസ്‌ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. ഐസിസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ആദ്യമായാണ് ഒരു കുട്ടി ബന്ദിയുടെ കഴുത്തറത്ത് വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഐസിസ് പുറത്തുവിടുന്നത്. പത്ത് വയസോളം പ്രായമുള്ള …
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ റംസാന്‍ പ്രാര്‍ഥനക്കിടെ ചാവേര്‍ സ്‌ഫോടനത്തില്‍ 50 പേര്‍ മരിച്ചു. പ്രാര്‍ഥനാസ്ഥലത്താണ് ഇരട്ട സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ദമാതുരു നഗരത്തിലെ പ്രമുഖ ചത്വരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്താണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. രണ്ട് വനിതാ ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മധ്യ ദമാതുരുവിലെ മൈതാനത്ത് വെള്ളിയാഴ്ച രാവിലെ 7.40 ഓടെ പ്രാര്‍ഥനക്കെത്തിയ വിശ്വാസികള്‍ക്കിടയിലേക്ക് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റും ഇറാക്ക് സൈന്യവും തമ്മില്‍ അന്‍ബാറില്‍ പൊരിഞ്ഞ പോരാട്ടം. സേന നടത്തിയ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധീനതയിലുള്ള അന്‍ബാര്‍ പ്രവിശ്യ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇറാഖി സേന. തീവ്രവാദികള്‍ക്കു നേരെ ഇറാഖ് വ്യോമാക്രമണം തുടങ്ങി. ആക്രമണത്തില്‍ നിരവധി ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇറാഖി പ്രതിരോധ …
സ്വന്തം ലേഖകന്‍: യെമനിലെ ഏദന്‍ പട്ടണം ഹൗതികളില്‍ നിന്ന് തിരിച്ചു പിടിച്ചതായി സ്ഥിരീകരണം.യെമനില്‍ നാടുകടത്തപ്പെട്ട് സൗദി അറേബ്യയില്‍ കഴിയുന്ന വൈസ് പ്രസിഡന്റ് ഖാലിദ് ബഹാണ് ഏദന്‍ മോചിപ്പിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഏദനിലും മോചിപ്പിക്കപ്പെട്ട മറ്റ് പ്രവിശ്യകളിലും ജനജീവിതം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയ ഖാലിദ് ബഹ വെള്ളം, വൈദ്യുതി എന്നിവയടങ്ങുന്ന അടിസ്ഥാന സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമമാരംഭിക്കുമെന്ന് …
സ്വന്തം ലേഖകന്‍: റോക്ക് എന്‍ റോള്‍ താരം ഡേവിഡ് ട്രോയ് സോമര്‍വില്‍ ഓര്‍മ്മയായി. 81 വയസായിരുന്നു. ഏറെ കാലമായി ചികിത്സയിലായിരുന്നു അര്‍ബുദ ബാധിതനായിരുന്ന സോമര്‍വില്‍. കലിഫോണിയയിലെ സാന്റ ബാര്‍ബറയില്‍ വച്ചാണ് സോമര്‍വില്ലിന്റെ മരണം. ദ് ഡയമണ്ട്‌സ് എന്ന റോക്ക് എന്‍ റോള്‍ സംഗീതസംഘത്തിന്റെ സ്ഥാപകരിലൊരാളായിരുന്നു കാനഡ സ്വദേശിയായ സോമര്‍വില്‍. 1953 ല്‍ രൂപമെടുത്ത ഈ സംഘത്തിലെ …
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാര്‍, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഉറപ്പ്. കരാര്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ഇസ്രായേലിനും സുരക്ഷാ ഭീഷണി സൃഷ്ടിക്കില്ലെന്നും പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കരാര്‍ സഹായകമാകുമെന്നും അമേരിക്ക വ്യക്തമാക്കി. ഇറാനും വന്‍ശക്തി രാഷ്ട്രങ്ങളുമായുള്ള ആണവകരാര്‍ ഇസ്രായേലിനും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനക്ക് തൊട്ടു പിന്നാലെയാണ് …
സ്വന്തം ലേഖകന്‍: യുഎസിലെ ടെന്നിസി നേവി റിക്രൂട്ടിങ് സെന്ററില്‍ വെടിവെപ്പ്. സംഭവത്തില്‍ വെടിവപ്പു നടത്തിയയാള്‍ ഉള്‍പ്പെടെ 6 പെര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയയാളെ 2 മണിക്കൂറിനുശേഷം സൈന്യം ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു. അമേരിക്കന്‍ നേവി റിക്രൂട്ടിങ് സെന്ററിലും നേവി റിസര്‍വിലുമാണ് ആക്രമണം ഉണ്ടായത്. ഇന്നലെ 11 മണിയോടെ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുഹമ്മദ് യൂസഫ് …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ സൈന്യം പിടിമുറുക്കുന്നു, കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെയാണ് സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന സുരക്ഷ ബില്‍ ജപ്പാന്‍ പാര്‍ലമെന്റ് പാസാക്കിയത്. പ്രധാനമന്ത്രി ഷിന്‍സോഅബേയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ഹൌസ് ഓഫ് റെപ്രസന്‍ന്റേറ്റീവ്‌സിലാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷപാര്‍ട്ടി അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി ചെയര്‍മാനെ വളഞ്ഞു നടത്തിയ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം ഖത്തറാണെന്ന് ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍. ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് പ്രതിശീര്‍ഷ വരുമാനം 1,05,091.42 ഡോളറുള്ള ഖത്തര്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായത്. ലക്‌സംബര്‍ഗ്, സിംഗപ്പൂര്‍ എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കോംഗോ ആണു 184 രാജ്യങ്ങളില്‍ ഏറ്റവും ദരിദ്രം. പ്രതിശീര്‍ഷ വരുമാനം വെറും …
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയാന്‍ സാധ്യത തെളിയുന്നു. ഇക്കാര്യത്തില്‍ ഇറാന്‍ പരമോന്നത നേതൃത്വത്തിന്റെയും അമേരിക്കന്‍ കോണ്‍ഗ്രസിന്റേയും നിലപാടുകള്‍ നിര്‍ണായകമാകും. ഡെമോക്രാറ്റുകള്‍ ന്യൂനപക്ഷമായ കോണ്‍ഗ്രസ് കരാറിനെതിരെ ശക്തമായി നിലനിന്നാല്‍ കരാര്‍ നടപ്പാക്കാനാകാതെ വന്നേക്കാം. എണ്ണ വിപണിയെയാണ് കരാര്‍ നേരിട്ട് ആദ്യം ബാധിക്കുക. ഇറാന്റെ എണ്ണ സമ്പത്ത് കൂടുതല്‍ ഫലപ്രദമായി …