സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് സിറിയന്‍ കുട്ടികളെ കൂട്ടത്തോടെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ചാവേര്‍ ആക്രമണങ്ങള്‍ നടത്താനായി കുട്ടിപ്പോരാളികളെ ഉപയോഗിക്കാനാണ് ഇതെന്നാണ് സൂചന. ഈ വര്‍ഷം മാത്രം ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈന്യത്തിലേക്ക് ചേര്‍ത്തത് ആയിരത്തിലധികം സിറിയന്‍ കുട്ടികളെയാണ്. ഇതില്‍ ഭൂരിഭാഗം കുട്ടികളും കൊല്ലപ്പെട്ടതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു. സിറിയയില്‍ 16 വയസില്‍ …
സ്വന്തം ലേഖകന്‍: 2030 ല്‍ ലോകം എയ്ഡ്‌സ് മുക്തമാകുമെന്ന് ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്. ലോകമൊട്ടാകെ എയ്ഡ്‌സ് രോഗത്തിനെതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണിത്. 2000, 2014 കാലത്ത് ലോകത്ത് എച്ച്‌ഐവി ബാധിക്കുന്നവരുടെ എണ്ണം 35% കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം മൂലമുള്ള മരണം 41 ശതമാനവും കുറഞ്ഞു. ഇന്ത്യയും ഈ രംഗത്തു നിര്‍ണായക മുന്നേറ്റം നടത്തി. പുതിയ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്റെ കടാശ്വാസ പദ്ധതിക്ക് ഗ്രീക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. തൊഴിലാളി സംഘടനകളുടേയും പൊതുജനങ്ങളുടേയും കടുത്ത പ്രതിഷേധം മറികടന്നാണ് പാര്‍ലമെന്റിന്റെ തീരുമാനം. വോട്ടെടുപ്പിലൂടെയാണ് പാക്കേജിന് അംഗീകാരം ലഭിച്ചത്. 229 പേര്‍ പാക്കേജിനെ അംഗീകരിച്ചപ്പോള്‍ 64 പേര്‍ എതിര്‍ത്തു. ഇതോടെ ഗ്രീസില്‍ നികുതി വര്‍ധനവും വിരമിക്കല്‍ പ്രായം ഉയര്‍ത്തലും നടപ്പില്‍ വരുമെന്ന് ഉറപ്പായി. പാക്കേജ് …
സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ മയക്കുമരുന്നു രാജാവ് ഗുസ്മാന്‍ തടവു ചാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ജൊവാക്വിന്‍ ഗുസ്മാന്‍ ജയില്‍ ചാടുന്നതിന് തൊട്ടുമുമ്പ് തടവറയിലെ അവസാന നിമിഷങ്ങളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നത്. മെക്‌സിക്കന്‍ സര്‍ക്കാരാണ് വീഡിയോ പുറത്തുവിട്ടത്. തടവറയിലെ ഷവറിനടുത്തേക്ക് നീങ്ങുന്ന ഗുസ്മാന്‍ ഒരു ചെറുമതിലിനു സമീപം കുനിയുന്നതാണ് വീഡിയോവിലെ അവസാന ദൃശ്യം. കുളിമുറിക്കും …
സ്വന്തം ലേഖകന്‍: ഓണലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഐ.ഡി. നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ജനനത്തീയതി എന്നീ വിവരങ്ങള്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കേണ്ടതില്ല. സൈബര്‍ കുറ്റവാളികള്‍ ആ വിവരങ്ങള്‍ ഉപയോഗിച്ച് പണം തട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയത്തിന് കീഴിലെ സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു. …
സ്വന്തം ലേഖകന്‍: ഗ്രീസ് കടക്കെണി സംബന്ധിച്ച രക്ഷാപാക്കേജിനെ ചൊല്ലി തൊഴിലാളി സംഘടനകള്‍ തെരുവിലിറങ്ങുന്നു. വിവിധ സംഘടനകളുടെ കൂട്ടായ്മ ഇന്ന് രാജ്യത്ത് പൊതു പണിമുടക്ക് പ്രഖ്യാപിച്ചു. വിവാദമായ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച രക്ഷാപാക്കേജ് തള്ളിക്കളയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അലക്‌സി സിപ്രസിന്റെ നേതൃത്വത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷമുള്ള ആദ്യ പൊതുപണിമുടക്കിനാണ് ഗ്രീസ് വേദിയാകാന്‍ പോകുന്നത്. പണം കടം …
സ്വന്തം ലേഖകന്‍: ഇറാനും ആണവശക്തികളും തമ്മില്‍ ആണവ കരാറിന്റെ കാര്യത്തില്‍ ധാരണയില്‍ എത്തിയതോടെ സൗദി അറേബ്യയിലും ഇസ്രയേലിലും പ്രതിഷേധം ശക്തമാകുന്നു. അണ്വായുധം ഉണ്ടാക്കുകയാണ് ഇറാന്റെ ആത്യന്തിക ലക്ഷ്യമെന്നും ഹ്രസ്വകാല ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും ഉപരോധത്തില്‍ അയവു കിട്ടാനും തല്‍ക്കാലം വഴങ്ങിയതാണെന്നും ഇരുരാഷ്ട്രങ്ങളും വിമര്‍ശിക്കുന്നു. ഷിയ രാജ്യമായ ഇറാന് ആണവശേഷിയുണ്ടെങ്കില്‍ സുന്നികളുടെ പ്രതിരോധത്തിന് സൗദി അറേബ്യക്കും ആണവശേഷി വേണമെന്നതാണ് …
സ്വന്തം ലേഖകന്‍: 17 ദിവസത്തെ ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ശേഷം ഇറാനും യുഎസ്, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ ആണവ ശക്തികളുടെ വിദേശകാര്യ മന്ത്രിമാരും ചേര്‍ന്ന് ആണവക്കരാറിന്റെ അവസാന ധാരണയില്‍ എത്തി. യൂറോപ്യന്‍ യൂണിയന്റെ വിദേശനയ മേധാവിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഈ മാസം യുഎന്‍ രക്ഷാസമിതി പ്രമേയത്തിനു ശേഷമായിരിക്കും കരാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുക. കരാര്‍ …
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി. കശ്മീര്‍ വിഷയം അജണ്ടയില്‍ ഉള്‍പെടുത്താതെ ഇന്ത്യ, പാക് സംഭാഷണം മുന്നോട്ടു പോകില്ലെന്നും പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവായ അസീസ് പറഞ്ഞു. റഷ്യയില്‍ കഴിഞ്ഞയാഴ്ച നടന്ന ഇന്ത്യ, പാക് പ്രധാനമന്ത്രിമാരുടെ കുടിക്കാഴ്ചക്ക് ശേഷം ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് …
സ്വന്തം ലേഖകന്‍: വ്യാപം അഴിമതി, സിബിഐ സംഘം അന്വേഷണത്തിനായി ഭോപ്പാലില്‍. വ്യാഴാഴ്ച സുപ്രീംകോടതിയാണ് കേസ് സി.ബി.ഐ.യെ ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളും സി.ബി.ഐ. അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ദൗത്യസംഘം, അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം എന്നിവരില്‍ നിന്നാണ് സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കുന്നത്. …