സ്വന്തം ലേഖകന്‍: . ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രിക്‌സ് കൂട്ടായ്മയില്‍ ആരംഭിക്കുന്ന ബ്രിക്‌സ് ബാങ്കില്‍ ഇന്ത്യ 1800 കോടി രൂപ നിക്ഷേപിക്കും. 10,000 കോടി രൂപയുടെ മൂലധനവുമായി ആരംഭിക്കുന്ന ബ്രിക്‌സ് ബാങ്കില്‍ ഇന്ത്യയുടെ വിഹിതമാണിത്. ബ്രിക്‌സ് ബാങ്കില്‍ 4100 കോടി രൂപ നിക്ഷേപിച്ച ചൈനയാണ് ഒന്നാമത്. എട്ട് …
സ്വന്തം ലേഖകന്‍: വിയറ്റ്‌നാമും അമേരിക്കയും അടുക്കുന്നു, വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഒബാമയെ കണ്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച. വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നുയെന്‍ ഫു ട്രോങ് ആണ് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തിയത്. വൈറ്റ് ഹൌസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇതാദ്യമായാണ് …
സ്വന്തം ലേഖകന്‍: ബിബിസി ടിവി ചാനല്‍ പൂട്ടി ഓണ്‍ലൈനിലേക്ക് ചുവടുമാറ്റാന്‍ ഒരുങ്ങുന്നു. ടിവി പ്രേക്ഷകരുടെ എണ്ണത്തിലുണ്ടായ കുറവും ഓണ്‍ലൈന്‍ പ്രേക്ഷകരിലുണ്ടായ ഭീമമായ വര്‍ധനവുമാണ് ബിബിസിയുടെ പുതിയ തീരുമാനത്തിനു കാരണം. ബിബിസി 3 ചാനല്‍ ടിവി സംപ്രേക്ഷണം അവസാനിപ്പിക്കുന്ന വിവരം ജൂണ്‍ അവസാനത്തില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രിട്ടീഷ് മാധ്യമ ഭീമന്റെ പുതിയ നീക്കം. ടിവി സംപ്രേക്ഷണം പൂര്‍ണ്ണമായി …
സ്വന്തം ലേഖകന്‍: പ്രവാസി വോട്ടിന്റെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയതായി കേന്ദ്രം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശധീകരണത്തിലാണ് ധാരണയെക്കുറിച്ച് പരാമര്‍ശമുള്ളത്. ഇതിന്റെ ഭേദഗതികളോടു കൂടിയ കുറിപ്പ് മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വിട്ടതായി കേന്ദ്രം അറിയിച്ചു. സൈനികര്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്തുതന്നെ വോട്ട് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. …
സ്വന്തം ലേഖകന്‍: തുണീഷ്യയില്‍ അടിയന്തിരാവസ്ഥ, 80 മുസ്ലീം പള്ളികള്‍ അടച്ചു പൂട്ടി. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്ത് സുരക്ഷയുടെ പേരില്‍ നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമായാണ് പള്ളികള്‍ അടപ്പിച്ചത്. വിദേശികളടക്കം 38 പേരെ വെടിവെച്ചു കൊന്ന തീവ്രവാദി ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് സലഫി ആശയക്കാര്‍ നടത്തുന്ന പള്ളികള്‍ പ്രവര്‍ത്തിക്കുന്നതിന് നേരത്തേതന്നെ വിലക്കുണ്ട്. സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴ്ടടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ ശരത് പവാര്‍ അനുവദിച്ചില്ലെന്ന് ശിവസേന മുഖപത്രം. എന്‍.സി.പി നേതാവായ ശരത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരിക്കേയാണ് ദാവൂദ് കീഴടങ്ങാന്‍ താത്പര്യം അറിയിച്ചത്. എന്നാല്‍ ചില ഉപാധികളും ദാവൂദ് മുന്നോട്ടു വച്ചു. പൊലീസ് കസ്റ്റഡിയിലെ പീഡനങ്ങള്‍ ഒഴിവാക്കുന്നത് അടക്കമുള്ള നിബന്ധനകളായിരുന്നു ദാവൂദിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിന്റെ …
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ ചര്‍ച്ച വീണ്ടും പെരുവഴിയില്‍, രാഷ്ട്രങ്ങള്‍ പ്രതീക്ഷ കൈവിടുന്നു. ഇറാനും ആറു വന്‍ശക്തി രാഷ്ട്രങ്ങളുമായി നടക്കുന്ന ചര്‍ച്ചയുടെ സമയപരിധി ഇന്നലെ അവസാനിച്ചെങ്കിലും നിര്‍ണായക വിഷയങ്ങളില്‍ ധാരണയിലെത്താനായില്ല. ചര്‍ച്ച പരാജയപ്പെട്ടിട്ടില്ലെന്നും കൂടുതല്‍ മെച്ചപ്പെട്ട ഒത്തുതീര്‍പ്പിനായി സമയപരിധി വെള്ളിയാഴ്ചവരെ ദീര്‍ഘിപ്പിച്ചതാണെന്നും യൂറോപ്യന്‍ യൂണിയന്റെ വിദേശ നയരൂപീകരണ സമിതിയുടെ മേധാവി ഫെഡറിക മൊഗേറിനി വ്യക്തമാക്കി. ഇറാനുപുറമെ …
സ്വന്തം ലേഖകന്‍: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ടര്‍ക്കിഷ് യാത്രാ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി. എന്നാല്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വിമാനത്തിനു ടേക്ക് ഓഫ് അനുമതി ലഭിച്ചു. ഇന്നലെ ബാങ്കോക്കില്‍ നിന്ന് ഇസ്താംബുളിലേക്ക് പോകുകയായിരുന്ന യാത്രാവിമാനമാണ് ബോംബുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. 148 യാത്രക്കാരുണ്ടായിരുന്ന വിമാനം പ്രത്യേക സുരക്ഷാമേഖലയിലേക്ക് മാറ്റിയാണ് പരിശോധന …
സ്വന്തം ലേഖകന്‍: ഫോണ്‍ ചോര്‍ത്തല്‍ കുടുക്കി, ന്യൂസ് ഓഫ് ദി വേള്‍ഡ് മുന്‍ എഡിറ്റര്‍ക്ക് ജയിലിതര തടവും പിഴയും. ന്യൂസ് ഓഫ് ദി വേള്‍ഡ് മുന്‍ എഡിറ്റര്‍ ജൂള്‍സ് സ്‌റ്റെന്‍സണാണ് ലണ്ടന്‍ കോടതി ശിക്ഷ വിധച്ചത്. ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രത്തിന്റെ മറ്റൊരു മുന്‍ എഡിറ്റര്‍ ആന്‍ഡി കള്‍സന് 18 …
സ്വന്തം ലേഖകന്‍: ഗ്രീക്ക് പ്രതിസന്ധി സംബന്ധിച്ച് ഇന്ന് നിര്‍ണായക ചര്‍ച്ച. ബ്രസല്‍സില്‍ നടക്കുന്ന ചര്‍ച്ചക്കായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ എത്തിച്ചേര്‍ന്നു. ഗ്രീസിനെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള അന്തിമ നിര്‍ദേശങ്ങള്‍ ചര്‍ച്ചക്കൊടുവില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷ. ഗ്രീസിനോട് അന്തിമ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ജര്‍മനിയും ഫ്രാന്‍സും ആവശ്യപ്പെട്ടിരുന്നു. അതിനിടെ യൂറോ സോണിലെ ചില രാജ്യങ്ങളുടെ …