സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി ഉസ്‌ബെക്കിസ്ഥാനില്‍, പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. റഷ്യയില്‍ നടക്കുന്ന ബ്രിക്‌സ്, ഷാങ്ഹായ് സഹകരണ സമിതി (എസ്?സിഒ) എന്നീ ഉച്ചകോടികളിലും നരേന്ദ്ര മോദി പങ്കെടുക്കും. ഒപ്പം അഞ്ചു മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയും ചെയ്യും. ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കെന്റില്‍ ഉസ്‌ബെക്ക് പ്രധാനമന്ത്രി ഷവ്കത് മിറോമോണോവിച് മിര്‍സിയോയെവും മന്ത്രിസഭാംഗങ്ങളും മോദിയെ എതിരേറ്റു. …
സ്വന്തം ലേഖകന്‍: ചൈനയിലെ അന്തരീക്ഷ മലിനീകരണ ബോധവല്‍ക്കരണ ബോര്‍ഡുകളില്‍ ഇന്ത്യക്കിട്ടൊരു കൊട്ട്. ചൈനയിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച മുന്നറിയിപ്പു ബോര്‍ഡുകളിലാണ് മുംബെയും ചെന്നൈയും പോലുള്ള ഇന്ത്യന്‍ നഗരങ്ങളിലെ മലിനീകരണത്തിന്റെ ദൃശ്യങ്ങളുള്ളത്. കാര്‍ബണ്‍ ഏറ്റവും കൂടുതല്‍ പുറന്തള്ളുന്ന ചൈനയിലെ പ്രധാന നഗരങ്ങളിലാണ് മലിനീകരണത്തിനെതിരായ ബോധവല്‍ക്കരണ ബോര്‍ഡുകളില്‍ ഇന്ത്യയിലെ നഗരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നങ്ങളും പൊടിക്കാറ്റും പ്രാധാന്യത്തോടെ ചിത്രീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് …
സ്വന്തം ലേഖകന്‍: ഏഷ്യക്കാരോട് ക്ലോസറ്റില്‍ ഇരിക്കേണ്ടതെങ്ങനെ എന്നു നിര്‍ദ്ദേശിക്കുന്ന സ്വിസ് റയില്‍വേ പരസ്യം വിവാദമാകുന്നു. ടോയ്‌ലറ്റില്‍ ഇരിക്കേണ്ടതിനെ എന്നതിനെക്കുറിച്ച് വിചിത്രമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് സ്വിസ് റെയില്‍വേ നല്‍കുന്നത്. പാശ്ചാത്യ രീതിയിലുള്ള ടോയ്‌ലറ്റുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ വ്യാപകമാക്കിയിരിക്കുകയാണ് സ്വിസ് റെയില്‍വേ. പശ്ചിമേഷ്യയില്‍ നിന്നും തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ചാണ് സ്വിസ് …
സ്വന്തം ലേഖകന്‍: ഗ്രീസ് ഹിതപരിശോധന, ‘ഇല്ല’ എന്ന് ജനങ്ങള്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക. സര്‍ക്കാര്‍ നിലപാടിനെ ജനങ്ങള്‍ പിന്തുണച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക. എഞ്ചിനീയറിംഗ്, ഫാര്‍മ മേഖലകളിലെ കയറ്റുമതിയില്‍ തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണിത്. ഇന്ത്യന്‍ വിപണിയിലും ഹിതപരിശന്ധനാഫലം പ്രതിഫലിച്ചു. സെന്‍സക്‌സ് 250 പോയിന്റും നിഫ്റ്റി 75 പോയിന്റും ഇടിഞ്ഞു. യൂറോയുടെ കെട്ടുറുപ്പിനെ ബാധിക്കുന്ന ഗ്രീസിന്റെ …
സ്വന്തം ലേഖകന്‍: മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസ്, കൊലപാതക പരമ്പര തുടരുന്നു. ജബല്‍പൂര്‍ എന്‍എസ് മെഡിക്കല്‍ കോളജിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മ്മയെയാണ് ദുരൂഹ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്തയാളാണ് ഡോ ശര്‍മ്മ. നിയമന അഴിമതിയുമായി ബന്ധപ്പെട്ട് 200 പേജുള്ള രേഖകള്‍ കൈമാറിയതിന് പിന്നാലെയാണ് ശര്‍മ്മയുടെ …
സ്വന്തം ലേഖകന്‍: മാര്‍പാപ്പ ലാറ്റിന്‍ അമേരിക്കയിലെത്തി, ആദ്യ സന്ദര്‍ശനം ഇക്വഡോറില്‍. തുടര്‍ന്ന് ബൊളീവിയ, പാരഗ്വായ് എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. പ്രധാനമായും മേഖലയിലെ ദരിദ്ര രാജ്യങ്ങളിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം. റോമില്‍നിന്ന് 13 മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്കു ശേഷം മാര്‍പാപ്പ ഇന്നലെ ഇക്വഡോര്‍ തലസ്ഥാനമായ ക്വിറ്റോയിലെത്തി. പരിസ്ഥിതി സംരക്ഷണത്തിന് ആഹ്വാനം ചെയ്യുന്ന ചാക്രിക ലേഖനത്തിനു ശേഷം …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ വീഞ്ഞുഭരണികള്‍ക്ക് നല്ലകാലം തുടങ്ങി. മുന്തിരി തോട്ടങ്ങള്‍ക്ക് യുനെസ്‌കോ പൈതൃക പദവി ലഭിച്ചതോടെയാണിത്. ലോകപ്രശസ്തമായ ഫ്രാന്‍സിലെ ഷാംപെയ്ന്‍, ബേര്‍ഗെന്‍ഡി പ്രദേശങ്ങളിലെ മുന്തിരിത്തോട്ടങ്ങള്‍ക്കാണ് ഐക്യരാഷ്ട്രസംഘടന സാംസ്‌കാരിക വിഭാഗത്തിന്റെ ആദരം ലഭിച്ചത്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫ്രഞ്ച് മുന്തിരിത്തോട്ടങ്ങളില്‍ തുടക്കമിട്ട വീഞ്ഞുനിര്‍മാണ കലയെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുകവഴി ഷാംപെയ്‌നെയും ബേര്‍ഗെന്‍ഡിയെയും ആദരിക്കുകയും അനശ്വരമാക്കുകയുമാണ് യുനെസ്‌കോ. …
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ സൈനികനും സുഹൃത്തുക്കളും യുവതിയെ നടുറോഡില്‍ അപമാനിച്ചതായി ആരോപണം. ജമ്മു കാശ്മീരിലെ ഉഥംപൂരില്‍ സൈനികന്‍ അടങ്ങുന്ന അഞ്ചംഗ സംഘം യുവതിയെ നഗ്‌നയാക്കി അപമാനിച്ചതായാണ് റിപ്പോര്‍ട്ട്. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ തെരുവില്‍ വെച്ച് യുവതിയെ നഗ്‌നയാക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പകര്‍ത്തുകയും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞത്. …
സ്വന്തം ലേഖകന്‍: സ്ഥാനം ഒഴിയുമെന്ന് സൂചന നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. കാലംചെയ്യും വരെ സഭയെ നയിക്കണമെന്ന് ആഗ്രഹമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സഭയില്‍ പരിശുദ്ധാത്മാവിനു മാത്രമാണു പകരംവക്കാനില്ലാത്തതെന്ന് അദ്ദേഹം വത്തിക്കാനില്‍ വിശ്വാസികളോട് പറഞ്ഞു. ‘സഭയിലെ സ്ഥാനങ്ങള്‍ക്കു പരിമിതിയുണ്ട്. സഭാ പ്രവര്‍ത്തനം സേവനമാണ്. എല്ലാ സേവനങ്ങള്‍ക്കും സമയപരിധിയുണ്ട്. ചില രാജ്യങ്ങളിലെ ഏകാധിപതികള്‍ മാത്രമാണ് എല്ലാക്കാലത്തും അധികാരത്തില്‍ ഉറച്ചുനില്‍ക്കാന്‍ മോഹിക്കുന്നത്.’ …
സ്വന്തം ലേഖകന്‍: ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയത്തിന് ഇന്ത്യ വോട്ട് ചെയ്തില്ല. ഗാസയിലും വെസ്റ്റ് ബാങ്കിലും കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റങ്ങളെ അക്കമിട്ടു നിരത്തുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം കൊണ്ടുവന്നത്. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ നിലപാട് മാറ്റുന്നതിന്റെ വ്യക്തമായ സൂചന നല്‍കിയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. 41 രാജ്യങ്ങള്‍ …