സ്വന്തം ലേഖകന്‍: പ്രധാന റൂട്ടുകളിലെല്ലാം ബാഗേജ് നിബന്ധനകള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ. ഹാന്‍ഡ് ബാഗേജ് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിഫ്രീയില്‍ നിന്ന് വാങ്ങുന്നത് ഉള്‍പ്പടെ എട്ട് കിലോയില്‍ കൂടുതലുള്ള ഹാന്‍ഡ് ബാഗേജിന് ഇനിമുതല്‍ ഫീസ് നല്‍കേണ്ടി വരും. ജൂലൈ ഒന്ന് മുതലാണ് എയര്‍ ഇന്ത്യ ഹാന്‍ഡ് ബാഗേജ് നിയമം കര്‍ശനമാക്കുന്നത്. ഹാന്‍ഡ് ബാഗേജ് എട്ട് …
സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്റിലും തീക്കാറ്റ്, വെള്ളത്തില്‍ മുങ്ങി രക്ഷനേടാന്‍ സ്വിസ് ജനത. കടുത്ത തീക്കാറ്റ് സ്വിറ്റ്‌സര്‍ലാന്റില്‍ ജീവിതം ദുസഹമാക്കുന്നതായി റിപ്പോര്‍ട്ട്. ജനീവയില്‍ താപനില കുത്തനെ ഉയര്‍ന്ന് 38 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. താപനില വര്‍ധിച്ചതോടെ ജലവിനോദത്തെ ആശ്രയിക്കുകയാണ് സ്വിസ് ജനത. നീന്തലും ബോട്ടിങ്ങുമൊക്കെയായി ചൂടില്‍ നിന്നും രക്ഷനേടാനുള്ള ശ്രമത്തിലാണ് ജനീവക്കാര്‍. കുട്ടികള്‍ അടക്കം നൂറികണക്കിന് പേരാണ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്രം ഇന്ത്യയുടെ സ്വകാര്യ സ്വത്തല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ മഹാസമുദ്രം ഉള്‍പ്പെടുന്ന മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് പ്രത്യേക താത്പര്യമെടുക്കാം. പക്ഷേ, അത് മറ്റുള്ളവര്‍ക്ക് അവിടെ പ്രവേശനം നിഷേധിച്ചുകൊണ്ടാവരുത്. ഇന്ത്യന്‍ മഹാസമുദ്രം ഇന്ത്യയുടെ അടുക്കളത്തോട്ടമല്ല, ചൈനയുടെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ ഷാവോയി വെളിപ്പെടുത്തി. ലോകത്തെ തന്ത്രപ്രധാന മേഖലകളിലെല്ലാം നാവികത്താവള …
സ്വന്തം ലേഖകന്‍: പുകവലി നിരോധനത്തെ തുടര്‍ന്ന് ആസ്‌ട്രേലിയയില്‍ ജയില്‍പ്പുള്ളികളുടെ കലാപം. പുകവലി ജയിലിനകത്ത് നിരോധിച്ചതായുള്ള ഉത്തരവിറങ്ങിയതോടെ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. മെല്‍ബണിനടുത്ത് റാവന്‍ ഹാള്‍ ജയിലിലാണ് നാടകീയ സംഭവങ്ങള്‍. അധികൃതര്‍ ജയിലില്‍ പുകവലി നിരോധിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ചൊവ്വാഴ്ച മുതല്‍ രാജ്യ വ്യാപകമായി ജയിലുകളില്‍ സര്‍ക്കാര്‍ പുകവലി നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് ജയിലില്‍ എത്തിയതു മുതല്‍ സംഘര്‍ഷം …
സ്വന്തം ലേഖകന്‍: ഈജിപ്തിനു മേല്‍ ഇസ്ലാമിക് സ്റ്റേറ്റ് വിവിധ ആക്രമണങ്ങളിലായി 50 പേര്‍ കൊല്ലപ്പെട്ടു ഈജിപ്തിലെ വടക്കന്‍ സിനായ് മേഖലയിലെ ഒട്ടേറെ സൈനിക ചെക് പോസ്റ്റുകളിലാണ് ഇസ!്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ ചാവേര്‍ ആക്രമണം ഉള്‍പ്പടെയുള്ള ആക്രമണങ്ങള്‍ നടത്തിയത്. ആക്രമണങ്ങളില്‍ അമ്പത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഈജിപ്ത് വിഭാഗമായ സിനായ് പ്രോവിന്‍സ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം …
സ്വന്തം ലേഖകന്‍: ഐ.എം.എഫിന് കൊടുക്കാനുള്ള കടത്തിന്റെ അവസാന തിയ്യതിയും കഴിഞ്ഞതോടെ ഗ്രീസിന്റെ കാര്യത്തില്‍ തീരുമാനമായ മട്ടാണ്. ഇതോടെ ഗ്രീസ് പണമടക്കാനുള്ള മുന്നോക്ക രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതായതായി ഐ.എം.എഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. യൂറോ സോണില്‍ നിന്നും പുറത്താകുമെന്നുറപ്പായ ഗ്രീസ് യൂണിയന് അവസാന സഹായത്തിനായി കത്തയച്ചു. കത്തില്‍ യൂറോ സോണ്‍ ഇന്ന് തീരുമാനമെടുക്കുമെന്നാണ് സൂചന. ജൂലായ് ആറുവരെ ബാങ്കുകള്‍ …
സ്വന്തം ലേഖകന്‍: ലഖ്‌വി മോചന പ്രശ്‌നം സംബന്ധിച്ച് യുഎന്‍ രക്ഷാസമിതിയില്‍ ചൈനക്കും പാക്കിസ്ഥാനുമെതിരെ ആഞ്ഞടിച്ച് ഇന്ത്യ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയൂര്‍ റഹ!്മാന്‍ ലഖ്‌വിയെ ജയിലില്‍നിന്നു മോചിപ്പിച്ച പാക്കിസ്ഥാന് എതിരെ ഇന്ത്യ യുഎന്നില്‍ നടത്തിയ നീക്കം ചൈന ഇടപെട്ട് തടഞ്ഞതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ഭീകരത തടയുന്നതില്‍ യുഎന്‍ രക്ഷാസമിതിയിലെ ചില സ്ഥിരാംഗങ്ങള്‍ കാട്ടുന്ന കാപട്യം ഇന്ത്യയുടെ …
സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ സൈന്യത്തിന്റെ തേര്‍വാഴ്ച. സ്ത്രീകളെ മാനഭംഗം ചെയ്ത് തീയിട്ടു കൊന്നതായി റിപ്പോര്‍ട്ട. ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കന്‍ കാര്യങ്ങള്‍ സംബന്ധിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ദക്ഷിണ സുഡാനിലെ സര്‍ക്കാര്‍ സൈന്യം പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയശേഷം ജീവനോടെ കത്തിച്ചതായി പറയുന്നത്. പതിനെട്ടു മാസം നീണ്ട ആഭ്യന്തര കലാപത്തിനിടെ നടന്ന കൊടുംക്രൂരതകളുടെ വിവരം 115 ദൃക്‌സാക്ഷികളില്‍ നിന്ന് ശേഖരിച്ച് …
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് ആഫ്രിക്കയില്‍ ഓഫീസ് തുറന്നു. ഫേസ്ബുക്കിന്റെ ആഫ്രിക്കയിലെ ആദ്യ ഓഫീസ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത പരസ്യ ഏജന്‍സിയായ ഒഗിള്‍വി ആന്‍ഡ് മാത്തര്‍ സൗത്ത് ആഫ്രിക്ക ഘടകത്തിന്റെ മുന്‍ ചെയര്‍പേഴ്‌സണ്‍ നുനു ഷിനഗില ജെക്കേ ആണ് ഫേസ്ബുക്കിന്റെ ആഫ്രിക്കന്‍ മേധാവി. ആഫ്രിക്കയില്‍ 120 മില്യണ്‍ ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: കൃത്രിമ മധുര പാനീയങ്ങള്‍ ഒരു വര്‍ഷം കൊന്നടുക്കുന്നത് ശരാശരി 1,84,000 പേരെയെന്ന് പഠനം. ഇത്തരം പാനീയങ്ങള്‍ ഉണ്ടാക്കുന്ന പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും കാന്‍സറുമാണ് വില്ലനാകുന്നത്. 2010 ല്‍ ഇത്തരത്തിലുള്ള പാനീയങ്ങളുടെ ഉപയോഗം മൂലം പ്രമേഹബാധിതരായി 1,33,000 പേരും ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 45,000 പേരും കാന്‍സര്‍ ബാധിച്ച് 6,450 പേരും മരിച്ചതായി സര്‍ക്കുലേഷന്‍ …