സ്വന്തം ലേഖകന്‍: ആര്‍. കെ നഗറില്‍ കൊടുങ്കാറ്റാവുകയാണ് ജയില്‍വാസം അവസാനിപ്പിച്ച് കുറ്റവിമുക്തയായി പുറത്തിറങ്ങിയ തലൈവി. മിക്കവാറും നൂറു ശതമാനം വിജയത്തിലേക്കാണ് ജയലളിത കുതിക്കുന്നതെന്നാണ് പതിനാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കണക്കുകള്‍ നല്‍കുന്ന സൂചന. തൊട്ടടുത്ത സ്ഥാനാര്‍ഥിയായ സിപിഐയുടെ സി. മഹേന്ദ്രന് ആകെ നേടാന്‍ കഴിഞ്ഞത് വെറും 8,079 വോട്ടുകളാണ്. എതിരാളികള്‍ അശക്തരായിരുന്നിട്ടും എ.ഐ.എ.ഡി.എം.കെ. നടത്തിയ ശക്തമായ …
സ്വന്തം ലേഖകന്‍: ഖത്തര്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഭേദഗതിക്ക് സാധ്യത തെളിയുന്നു. നിയമത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ശൂറാ കൗണ്‍സിലിന്റെ ആഭ്യന്തര വിദേശകാര്യ സമിതി ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തൊഴില്‍ മന്ത്രിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ഖത്തറില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളും …
സ്വന്തം ലേഖകന്‍: ശാന്ത സമുദ്രം മുറിച്ചു കടക്കാനുള്ള ദൗത്യവുമായി ആദ്യ സൗര വിമാനം പറന്നുയര്‍ന്നു. ശാന്ത സമുദ്രത്തിന്റെ പരപ്പിനെ മുറിച്ചു കടക്കുകയെന്ന അങ്ങേയറ്റം സാഹസികമായ ദൗത്യവുമായാണ് ലോകത്തിലെ ആദ്യ സൗര വിമാനമായ സോളാര്‍ ഇംപള്‍സ് യാത്ര പുറപ്പെട്ടത്. മധ്യ ജപ്പാനീസ് നഗരമായ നഗോയയില്‍ നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 3 മണിക്കാണ് ചരിത്ര ദൗത്യത്തിന് തുടക്കമിട്ട് …
സ്വന്തം ലേഖകന്‍: ഡല്‍ഹി തിഹാര്‍ ജയിലില്‍ തുരങ്കം, വിചാരണ തടവുകാരന്‍ ജയില്‍ ചാടി. ത്രിതല സുരക്ഷാ സംവിധാനമുള്ള തിഹാര്‍ ജയിലിന്റെ മതിലിനടിയില്‍ നിര്‍മ്മിച്ച തുരങ്കത്തിലൂടെയാണ് വിചാരണ തടവുകാരനായ ജാവേദ് രക്ഷപ്പെട്ടത്. പിടിച്ചുപറിക്കേസില്‍ പ്രതിയാണ് പതിനെട്ട് വയസുകാരനായ ജാവേദ്. ജാവേദിനൊപ്പം ജയില്‍ ചാടാന്‍ ശ്രമിച്ച മറ്റൊരു തടവുകാരന്‍ ഫൈസാനെ ജയില്‍ വളപ്പിനു സമീപം മലിനജല കുഴലിനുള്ളില്‍നിന്നു പൊലീസ് …
സ്വന്തം ലേഖകന്‍: കാത്തിരിപ്പിനൊടുവില്‍ ചെന്നൈയും മെട്രോയുടെ പാതയില്‍. മുഖ്യമന്ത്രി ജയലളിത ഇന്നു രാവിലെ സെക്രട്ടറിയേറ്റില്‍ നിന്നുള്ള വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചെന്നൈ മെട്രോയ്ക്ക് പച്ചക്കൊടി വീശിയതോടെ ചൈന്ന മെട്രോ യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു. മെട്രോയുടെ ആദ്യ യാത്രയില്‍ ട്രെയിന്‍ ഓടിക്കാന്‍ അവസരം ലഭിച്ചത് ഒരു വനിതക്കാണെന്നതും ഉദ്ഘാടനത്തിന്റെ സവിശേഷതയായി. എഞ്ചിനിയറിംഗില്‍ ഡിപ്ലോമധാരിയായ പ്രീതിയാണ് മെട്രോയുടെ ആദ്യ …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റായി ഹിലാരി ക്ലിന്റണ്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രവചനം. ഹിലാരിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു ശേഷം ജൂണ്‍ ആദ്യ വാരം വാള്‍സ്ട്രീറ്റ് എന്‍ബിസി ന്യൂസ് നടത്തിയ തെരഞ്ഞെടുപ്പ് സര്‍വേയാണ് ഹിലാരി അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റാകുമെന്ന് പ്രവചിക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളില്‍ ഏഴുപത്തിയഞ്ച് ശതമാനവും ഹിലാരിയെ പിന്തുണച്ചപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയായ …
സ്വന്തം ലേഖകന്‍: മാലി ദ്വീപില്‍ ചൈന സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്, ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മുപ്പതോളം ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകള്‍ ചൈനീസ് വ്യാപാരികള്‍ എന്നവകാശപ്പെടുന്നവര്‍ വിലക്കു വാങ്ങി രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇന്‍ഡ്യയുടെ സുരക്ഷക്ക് ഭീഷണിയായേക്കാവുന്ന ഈ അധിനിവേശം രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയില്‍ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ഇന്‍ഡ്യയ്ക്ക് അനുകൂലമായ സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: ആണവ പ്രശ്‌നത്തില്‍ ഇറാനും ലോകരാജ്യങ്ങളും തമ്മില്‍ നടക്കുന്ന അവസാനഘട്ട ചര്‍ച്ചകളില്‍ ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു. കരാറില്‍ എത്താനുള്ള അവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് എന്നിവര്‍ നയിക്കുന്ന ചര്‍ച്ചകള്‍ക്ക് ഓസ്ട്രിയയിലെ വിയന്നയില്‍ തുടക്കമായത്. നിലപാടുകളില്‍ ഇരുപക്ഷവും ഉറച്ചുനില്‍ക്കുന്നുവെങ്കിലും വരുംദിവസങ്ങളില്‍ ഏകാഭിപ്രായത്തിലത്തൊനാകുമെന്ന് കെറിയും …
സ്വന്തം ലേഖകന്‍: കടക്കെണിയില്‍ പെട്ടുലയുന്ന ഗ്രീസിനെ കരകയറ്റാന്‍ നടപ്പിലാക്കുന്ന കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളെക്കുറിച്ച് പൊതുജനാഭിപ്രായം അറിയാന്‍ ഹിതപരിശോധന നടത്തുമെന്ന് ഗ്രീക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗ്രീസിനെ കരകയറ്റാനെന്ന പേരില്‍ യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്ര നാണയ നിധിയും ചേര്‍ന്ന് പ്രഖ്യാപിച്ച സാമ്പത്തിക അച്ചടക്ക നടപടികളാണ് ഹിതപരിശോധനക്ക് വക്കുന്നത്. ജൂലൈ 5 നടത്തുന്ന ഹിതപരിശോധനയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള സ്റ്റേഷന്‍ പരിസരങ്ങള്‍ മൂത്രമൊഴിച്ച് മലിനമാക്കിയ 109 പേര്‍ക്ക് റയില്‍വേ പോലീസ് വക ജയില്‍ വാസവും ബോധവല്‍ക്കരണവും. പ്ലാറ്റ്‌ഫോമുകളിലും റയില്‍പാളങ്ങളിലും പാര്‍ക്കിങ് പരിസരങ്ങളിലും പരസ്യമായി മൂത്രമൊഴിച്ചവരാണ് കുടുങ്ങിയത്. പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് ഈ പ്രദേശങ്ങളില്‍ സ്ഥിരം കാഴ്ചയാണെങ്കിലും രണ്ടും കല്‍പ്പിച്ച് റയില്‍വേ പോലീസ് മാതൃകാപരമായ ശിക്ഷയുമായി രംഗത്തിറങ്ങുകയായിരുന്നു. …