1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐക്യരാഷ്ട്ര സഭ സമാധാന സേനക്കെതിരെ ബാലലൈംഗിക പീഡനാരോപണം
ഐക്യരാഷ്ട്ര സഭ സമാധാന സേനക്കെതിരെ ബാലലൈംഗിക പീഡനാരോപണം
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭ സമാധാന സേനക്കെതിരെ ബാലലൈംഗിക പീഡനാരോപണം. ആഫ്രിക്കയിലെ ബാങ്ഗ്വി എന്ന സ്ഥലത്താണ് ഐക്യരാഷ്ട്ര സഭാ സമാധാന സേന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ സമാധാന സേനക്കെതിരെ തുടര്‍ച്ചയായ മൂന്നാം തവണയാണ് ലൈംഗികാരോപണം ഉയരുന്നത്. മധ്യ ആഫ്രിക്കയിലെ ബാങ്ഗ്വി തെരുവിലെ കുട്ടികളാണ് ഇത്തവണ സമാധാന പാലകരുടെ ഇരകളായത്. യുഎന്‍ …
ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തം നാണയം പുറത്തിറക്കി, ലക്ഷ്യം പുതിയ സമ്പദ് വ്യവസ്ഥ
ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തം നാണയം പുറത്തിറക്കി, ലക്ഷ്യം പുതിയ സമ്പദ് വ്യവസ്ഥ
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തം നാണയം പുറത്തിറക്കി. ഇറാഖിലേയും സിറിയയിലേയും സ്വാധീനപ്രദേശങ്ങളിലാണ് പുതിയ നാണയം ഉപയോഗത്തില്‍ വരുത്തുക. സ്വര്‍ണ്ണം, വെള്ളി, ചെമ്പ് നാണയങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. നിലവിലുള്ള സമ്പദ് വ്യവസ്ഥയ്ക്ക് ബദല്‍ ലക്ഷ്യം വെച്ചാണ് കറന്‍സി പുറത്തിറക്കുന്നതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. പലിശയില്‍ അധിഷ്ടിതമായ സാത്താന്റെ ആഗോള സമ്പദ് വ്യവസ്ഥക്ക് ബദലായി ദൈവത്തിന് …
അടിയന്തിരാവസ്ഥക്ക് നാല്‍പ്പതു വയസ്സ്, ഇന്ദിരാ സര്‍ക്കാര്‍ ഓര്‍മ്മിക്കപ്പെടുന്നു
അടിയന്തിരാവസ്ഥക്ക് നാല്‍പ്പതു വയസ്സ്, ഇന്ദിരാ സര്‍ക്കാര്‍ ഓര്‍മ്മിക്കപ്പെടുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഇന്ദിരാ സര്‍ക്കാരിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ഇന്ന് നാല്‍പ്പത് വയസ്സ്. രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിലെ കറുത്ത അധ്യായമായി കരുതപ്പെടുന്ന അടിയന്തിരാവസ്ഥ 1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയാണ് പ്രഖ്യാപിച്ചത്. പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും കൂച്ചുവിലങ്ങിട്ട അടിയന്തരാവസ്ഥ പ്രഖ്യാപനം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുപ്രസിദ്ധയാക്കുകയും ചെയ്തു. പ്രഖ്യാപനത്തില്‍ ഒപ്പിട്ട രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് …
പാകിസ്ഥാനില്‍ വേവുന്ന ഉഷ്ണക്കാറ്റ്, മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു
പാകിസ്ഥാനില്‍ വേവുന്ന ഉഷ്ണക്കാറ്റ്, മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു
സ്വന്തം ലേഖകന്‍: കടുത്ത ഉഷ്ണക്കാറ്റിലും ചൂടിലും വേവുകയാണ് കറാച്ചിയുള്‍പ്പടെയുള്ള പാകിസ്ഥാന്‍ നഗരങ്ങള്‍. ചൂടുകാരണം മരിച്ചവരുടെ എണ്ണം 800 കവിഞ്ഞതായാണ് സൂചന. സൂര്യാഘാതവും നിര്‍ജലീകരണവും മൂലമാണ് കൂടുതല്‍ പേരും മരിച്ചത്. കറാച്ചിയില്‍ മാത്രം 775 പേരാണ് മരിച്ചത്. പ്രായമായവരാണ് മരിച്ചവരിലേറെയും. വെള്ളവും വൈദ്യുതിയുമില്ലാത്ത കറാച്ചി നഗരത്തില്‍ ഉഷ്ണക്കാറ്റ് ശക്തമായി തുടരുകയാണ്. ആയിരങ്ങളാണ് ഓരോ ദിവസവും ചികിത്സ തേടി …
നൈജീരിയയിലെ ചന്തയിലുണ്ടായ ചാവേര്‍ സ്‌ഫോടനം നടത്തിയത് 12 വയസുകാരി പെണ്‍കുട്ടി
നൈജീരിയയിലെ ചന്തയിലുണ്ടായ ചാവേര്‍ സ്‌ഫോടനം നടത്തിയത് 12 വയസുകാരി പെണ്‍കുട്ടി
സ്വന്തം ലേഖകന്‍: നൈജീരിയയിലെ ചന്തയിലുണ്ടായ ചാവേര്‍ സ്‌ഫോടനം നടത്തിയത് 12 വയസുകാരി പെണ്‍കുട്ടി. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവെച്ച പെണ്‍കുട്ടി മാര്‍ക്കറ്റിലെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് ഗുജ്ബ ജില്ലയിലെ ആഴ്ച ചന്തയായ വാജിരില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് കാരണക്കാരിയായ 12 വയസ്സുകാരി മാര്‍ക്കറ്റിലെത്തുകയും …
ഫ്രഞ്ചു പ്രസിഡന്റുമാര്‍ക്കു മേല്‍ അമേരിക്കന്‍ ചാരക്കണ്ണുകളെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍
ഫ്രഞ്ചു പ്രസിഡന്റുമാര്‍ക്കു മേല്‍ അമേരിക്കന്‍ ചാരക്കണ്ണുകളെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഫ്രഞ്ചു പ്രസിഡന്റുമാര്‍ക്കു മേല്‍ അമേരിക്കന്‍ ചാരക്കണ്ണുകളെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ഫ്രഞ്ച് പ്രസിഡന്റുമാരായ ജാക് ചിറാക്, നിക്കോളാസ് സര്‍ക്കോസി, ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് എന്നിവരുടെ മേല്‍ ചാരപ്രവര്‍ത്തി നടത്തിയെന്നാണ് വിക്കിലീക്‌സ് ആരോപണം. രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെയും സാങ്കേതിക രേഖകളുടെയും അടിസ്ഥാനത്തിലാണ് വിക്കിലീക്‌സ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രസിഡന്റുമാര്‍ക്ക് …
പുരാതന റോമാക്കാരുടെ കപ്പല്‍ കടലിനടിയില്‍ കേടുപാടുകളില്ലാതെ കണ്ടെത്തി
പുരാതന റോമാക്കാരുടെ കപ്പല്‍  കടലിനടിയില്‍ കേടുപാടുകളില്ലാതെ കണ്ടെത്തി
സ്വന്തം ലേഖകന്‍: പുരാതന റോമാക്കാരുടെ കപ്പന്‍ കടലിനടിയില്‍ കേടുപാടുകളില്ലാതെ കണ്ടെത്തി. ഇറ്റാലിയന്‍ പോലീസും പുരാവസ്തു വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കപ്പല്‍ കണ്ടെത്തിയത്. എന്നാല്‍ പതിവിനു വിരുദ്ധമായി കാര്യമായ കേടുപാടുകളില്ലാതെ കപ്പല്‍ കണ്ടെത്തിയത് അന്വേഷണ സംഘത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്. ഇറ്റലിയിലെ സര്‍ദീനിയയിലെ തീരത്തു നിന്നും കുറച്ചു മാറിയാണ് കപ്പല്‍ കടലിനടിയില്‍ കണ്ടെത്തിയത്.യാത്രക്കിടെ മുങ്ങിയതെന്ന് കരുതുന്ന കപ്പലിനു പക്ഷേ …
അന്തരീക്ഷ മലിനീകരണം കൈവിട്ടു, ചിലിയില്‍ പാരിസ്ഥിതിക അടിയന്തിരാവസ്ഥ
അന്തരീക്ഷ മലിനീകരണം കൈവിട്ടു, ചിലിയില്‍ പാരിസ്ഥിതിക അടിയന്തിരാവസ്ഥ
സ്വന്തം ലേഖകന്‍: അന്തരീക്ഷ മലിനീകരണം കൈവിട്ടതിനെ തുടര്‍ന്ന് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മലിനീകരണത്തിന് കാരണമാകുന്ന 900 ത്തിലധികം വ്യവസായ ശാലകള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ സര്‍ക്കാര്‍ നിദ്ദേശിച്ചിട്ടുണ്ട്. ഒപ്പം, തലസ്ഥാനത്തെ 1.7 മില്ല്യണ്‍ കാറുകളില്‍ 40 ശതമാനവും നിരത്തില്‍ ഇറക്കുന്നതിന് വിലക്കുണ്ട്. ഇത് രണ്ടാം തവണയാണ് രൂക്ഷമായ അന്തരീക്ഷ മലിനീകരണം ചിലിയില്‍ പാരിസ്ഥിതിക …
ലഖ്‌വി മോചന പ്രശ്‌നം, ഐക്യരാഷ്ട്ര സഭയില്‍ ചൈന ഇന്ത്യയെ കൈവിട്ടു
ലഖ്‌വി മോചന പ്രശ്‌നം, ഐക്യരാഷ്ട്ര സഭയില്‍ ചൈന ഇന്ത്യയെ കൈവിട്ടു
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയുടെ മോചനം സംബന്ധിച്ച പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ചൈന ഇന്ത്യയെ കൈവിട്ടു. ലഖ്‌വിയെ മോചിപ്പിച്ചതിന് പാകിസ്താനെതിരെ ഐക്യരാഷ്ട്ര സഭയെക്കൊണ്ട് നടപടിയെടുപ്പിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനാണ് ചൈന തടയിട്ടത്. ലഷ്‌കര്‍ഇതൊയ്ബ കമാന്‍ഡറായ ലഖ്‌വിയെ മോചിപ്പിച്ചതിന് പാകിസ്താനോടു വിശദീകരണം തേടണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ യു.എന്‍. ഉപരോധ സമിതിയെ സമീപിച്ചത്. തുടര്‍ന്ന് ഇന്ത്യയുടെ …
മറഡോണ വീണ്ടും ഇറങ്ങുന്നു, ഇത്തവണ പോരാട്ടം ഫിഫ പ്രസിഡന്റ് സ്ഥാനത്തിനായി
മറഡോണ വീണ്ടും ഇറങ്ങുന്നു, ഇത്തവണ പോരാട്ടം ഫിഫ പ്രസിഡന്റ് സ്ഥാനത്തിനായി
സ്വന്തം ലേഖകന്‍: അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണ വീണ്ടും ഇറങ്ങുകയാണ്. എന്നല്‍ ഇത്തവണ പോരാട്ടം ഫിഫ പ്രസിഡന്റ് സ്ഥാനത്തിനായാണെന്ന് മാത്രം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ യുറുഗ്വേക്കാരന്‍ വിക്ടര്‍ ഹ്യൂഗോ മൊറാലസാണ് വാര്‍ത്ത പുറത്തുവിട്ടത്. പിതാവിന്റെ രോഗ വിവരമറിയാന്‍ വിളിച്ചപ്പോഴാണു മറഡോണ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള മോഹം വെളിപ്പെടുത്തിയതെന്നു മൊറാലസ് പറഞ്ഞു. ഈ വാര്‍ത്തയുടെ ചൂട് …