സ്വന്തം ലേഖകന്‍: പാകിസ്താനില്‍ കൊടുംചൂടിലും ചൂടുകാറ്റിലും മരിച്ചവരുടെ എണ്ണം 400 ആയി. കഴിഞ്ഞ നാലു ദിവസത്തിനിടെ മരിച്ചവരുടെ മാത്രം കണക്കാണിത്. തുറമുഖ നഗരമായ കറാച്ചിയിലാണ് കൂടുതല്‍ പേരെ ചൂടും ചൂടുകാറ്റും ബാധിച്ചത്. നാലുദിവസമായി സിന്ധ് പ്രവിശ്യയില്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. തിങ്കളാഴ്ച അബ്ബാസി ഷഹീദ് ആസ്പത്രിയില്‍ മാത്രം ഏഴുപേര്‍ മരിച്ചതായി …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ വംശീയമായി അധിക്ഷേപിക്കുന്ന ഇസ്രയേല്‍ ആഭ്യന്തര മന്ത്രിയുടെ ഭാര്യയുടെ ട്വീറ്റ് വിവാദത്തിലേക്ക്. ഒബാമ, കാപ്പി എന്താണെന്നറിയാമോ? കറുത്തതും ദുര്‍ബലവുമാണത് എന്നായിരുന്നു ഇസ്രായേല്‍ ആഭ്യന്തര മന്ത്രി സില്‍വന്‍ ഷാലോമിന്റെ ഭാര്യ ജൂഡി നിര്‍ മോസസ് ഷാലോം ട്വിറ്ററില്‍ കുറിച്ചത്. പോസ്റ്റ് ഇട്ട് അല്പ സമയത്തിനകം തന്നെ വംശീയമായ പരാമര്‍ശമാണതെന്ന ആക്ഷേപം …
സ്വന്തം ലേഖകന്‍: ഗാസ പ്രശ്‌നത്തില്‍ ഇസ്രയേലും ഫലസ്തീല്‍ ഗ്രൂപ്പുകളും യുദ്ധക്കുറ്റവാളികളെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. അമ്പത് ദിവസം നീണ്ടുനിന്ന ഇസ്രയേല്‍ ആക്രമണം ഗാസയില്‍ സമാനതകളില്ലാത്ത നാശനഷ്ടവും ദുരിതവുമാണ് ഉണ്ടാക്കിയതെന്നും ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. യുദ്ധക്കെടുതികള്‍ക്ക് ഇരയായവര്‍ക്ക് നീതി നല്‍കാനും തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും ഉത്തരവാദികളെ ശിക്ഷിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. …
സ്വന്തം ലേഖകന്‍: യുക്രൈന്‍ പ്രശ്‌നത്തില്‍ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം തുടരാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. ജനുവരി 31 വരെ ഉപരോധം നീട്ടാന്‍ കഴിഞ്ഞയാഴ്ച എടുത്ത തീരുമാനം മന്ത്രിമാരുടെ യോഗം ശരിവച്ചു. കിഴക്കന്‍ യുക്രൈനിലെ അസ്ഥിരത റഷ്യയുടെ ഇടപെടല്‍ മൂലമാണെന്നാന്നാരോപിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ വിദേശമന്ത്രിമാരുടെ യോഗം ഉപരോധം ആറുമാസം കൂടി നീട്ടിയത്. പാശ്ചാത്യ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കു നിരോധനം …
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ പാര്‍ലമെന്റിനു നേരെ ചാവേര്‍ ബോംബാക്രമണം. തുടര്‍ച്ചയായ ആറു സ്‌ഫോടനങ്ങള്‍ ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമികളും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് സൂചന. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. അക്രമികളില്‍ ആറു പേരെ സൈന്യം വധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെവെയാണ് ആക്രമണമുണ്ടായത്. ആറ് തവണ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പുതിയ കുടിയേറ്റ നിയമങ്ങളില്‍ പ്രതിഷേധിച്ച് ബര്‍ലിനില്‍ പ്രതീകാത്മക ശവസംസ്‌ക്കാരം നടത്തി. ജര്‍മനിയില്‍ നിന്നുള്ള സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ബ്യൂട്ടി എന്ന സംഘടനയാണ് പ്രതീകാത്മക ശവസംസ്‌കാരമെന്ന പ്രതിഷേധ പരിപാടിയുമായി രംഗത്തെത്തിയത്. ബെര്‍ലിന്‍ ചാന്‍സലറുടെ ഓഫീസിന് പുറത്ത് നടന്ന പ്രതിഷേധത്തില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. സെന്റര്‍ ഫോര്‍ …
സ്വന്തം ലേഖകന്‍: സ്വിസ് ബാങ്കുകളില്‍ നല്ലൊരു ശതമാനവും കള്ളപ്പെണമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട്. കള്ളപ്പണ നിക്ഷേപം സ്വിസ് ബാങ്കുകളില്‍ ഒളിപ്പിക്കുനതു തടയാനുള്ള ശക്തമായ നടപടികള്‍ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍നിന്നും കടുത്ത സമ്മര്‍ദം നേടുന്ന സാഹചര്യത്തിലാണ് സമിതിയുടെ റിപ്പോര്‍ട്ട്. …
സ്വന്തം ലേഖകന്‍: ഇന്നു നടക്കാനിരിക്കുന്ന ചൈനയിലെ പട്ടിയിറച്ചി തീറ്റ ആഘോഷത്തിനെതിരെ ലോകം മുഴുവന്‍ പ്രതിഷേധം ഇരമ്പുന്നു. ചൈനയിലെ ഗുവാങ്‌സ് സുവാങ് പ്രദേശത്തെ യൂളിനില്‍ ഇന്നു നടക്കുന്ന പട്ടിയിറച്ചി തീറ്റ ആഘോഷത്തില്‍ 10,000ത്തോളം പട്ടികളാണ് കൊലചെയ്യപ്പെടുക. മുമ്പും എല്ലാം വര്‍ഷവും സംഘടിപിക്കുന്ന ഈ ആഘോഷത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും സോഷ്യല്‍ മീഡിയ വഴി ആഗോളതലത്തില്‍ ഇത്രയേറെ പ്രതിഷേധം ഉയരുന്നത് …
സ്വന്തം ലേഖകന്‍: എല്‍ടിടിഇ ഇപ്പോഴും പുലിയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ശ്രീലങ്കന്‍ സേനയുമായുള്ള യുദ്ധത്തില്‍ 2009 ല്‍ തുടച്ചു നീക്കപ്പെട്ടെങ്കിലും എല്‍ടിടിഇയുടെ രാജ്യാന്തര ശൃംഖലയും സാമ്പത്തികസഹായ കേന്ദ്രങ്ങളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 ലെ സൈനിക പരാജയത്തിനുശേഷം എല്‍ടിടിഇയുടേതായി ഒരു ആക്രമണവും ശ്രീലങ്കയില്‍ നടന്നിട്ടില്ലെങ്കിലും ഇന്ത്യയിലെ യുഎസ്, ഇസ്രയേല്‍ നയതന്ത്രകേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണത്തിനു പദ്ധതിയിട്ട 13 …
സ്വന്തം ലേഖകന്‍: 13,000 കിലോ മീറ്റര്‍ വിമാന ചക്രത്തില്‍ ഒളിച്ചിരുന്നു പറന്ന വിരുതന്‍ പിടിയില്‍. ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗില്‍ നിന്നും ലണ്ടനിലേക്കാണ് യുവാവ് ഈ അന്തംവിട്ട യാത്ര നടത്തിയത്. യുവാവിന്റെ ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ ലണ്ടനിലെത്തും മുമ്പ് നിലത്ത് വീണ് മരിച്ചു. ജീവനോടെ ലണ്ടനിലെത്തിയ യുവാവിനെ അബോധാവസ്ഥയില്‍ വിമാനത്താവള ജോലിക്കാര്‍ കണ്ടെത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബര്‍ഗില്‍ നിന്ന് …