സ്വന്തം ലേഖകന്‍: ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് ഇനി മുതല്‍ മലയാളത്തില്‍ എഴുതാം. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ക്ലാസുകളും പരീക്ഷയും മലയാളത്തില്‍കൂടി ലഭ്യമാക്കാന്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) തീരുമാനിച്ചു. സെപ്റ്റംബര്‍ മുതലാണ് മലയാളം ലഭ്യമാവുക. മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളാണ് ആര്‍ടിഎ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഇംഗ്ലീഷ്, അറബിക്, ഉറുദു ഭാഷകളും പത്താന്‍ ഭാഷയായ പഷ്‌തോയിലും …
1971 ലെ തലശ്ശേരി കലാപം അടിച്ചമര്‍ത്താന്‍ കെ കരുണാകരന്‍ ഏറെ വിശ്വസിച്ച് അയച്ച എ എസ്പി ഇന്ന്ഇന്ത്യയുടെദേശീയസുരക്ഷഉപദേഷ്ട്ടാവാണ്.നരേന്ദ്ര മോഡിയുടെ ഏറ്റവും നല്ല കണ്ടു പിടുത്തങ്ങളില്‍ ഒന്നായി വിദേശ മാധ്യമങ്ങള്‍ അടക്കം അന്ഗീകരിക്കുന്ന ഈ പോലിസ് ഓഫീസറുടെ …
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് തക്ക തിരിച്ചടി നല്‍കുമെന്ന് പാക് സൈനിക മേധാവി റഹീല്‍ ഷരീഫ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ പേരെടുത്തു പറയാതെ നടത്തിയ താക്കീതില്‍ ഷരീഫ് ഉന്നം വച്ചത് അയല്‍ക്കാരെ തന്നെയാണ്. മറ്റു രാജ്യങ്ങളുമായി സഹകരിക്കാന്‍ പാക്കിസ്ഥാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അത് പക്ഷേ തങ്ങളുടെ ദേശീയതയേയും രാജ്യതാത്പര്യത്തെയും പരമാധികാരത്തേയും അടിയറവ് വെച്ചുകൊണ്ടാകില്ലെന്നും സൈനിക മേധാവി …
സ്വന്തം ലേഖകന്‍: ചിറകു വിരിച്ച് കൂടുതല്‍ ഉയരത്തില്‍ പറക്കാന്‍ ഒരുങ്ങുകയാണ് സൗദി എയര്‍ലൈന്‍സ്. യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് പരിഗണിച്ച് കൂടുതല്‍ ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് വിമാന കമ്പനി. വ്യോമയാന മേഖലയില്‍ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സൗദി എയര്‍ലൈന്‍സ് നിലവില്‍ പ്രതിദിനം 500 പറക്കലുകളാണ് നടത്തുന്നത്. പടിപടിയായി ഇത് …
സ്വന്തം ലേഖകന്‍: ഇന്ത്യയും പാക്കിസ്ഥാനും ഒരു പോലെ വേണ്ടപ്പെട്ടവരെന്ന് അമേരിക്ക. മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് സുദൃഢമായ ഇന്ത്യ, പാക്ക് ബന്ധം അനിവാര്യമാണെന്നും അമേരിക്ക വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങളും അവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായ രീതിയില്‍ പരിഹരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തേണ്ടതുണ്ടെന്നും യുഎസ് അഭിപ്രായപ്പെട്ടു. മ്യാന്‍മറില്‍ ഇന്ത്യ അതിര്‍ത്തികടന്നു നടത്തിയ സൈനിക നടപടിയും തുടര്‍ന്നുണ്ടായ …
സ്വന്തം ലേഖകന്‍: കശ്മീരില്‍ ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കള്‍ വീട്ടുതടങ്കലില്‍. ഹുറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയ്യിദ് അലി ഷാ ഗീലാനി അടക്കമുള്ള കശ്മീര്‍ വിഘടനവാദി നേതാക്കളെയാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നാളെ നടക്കാനിരിക്കുന്ന ഇന്ത്യ വിരുദ്ധ സെമിനാറിന് തടയിടുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് പ്രധാന നേതാക്കള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഗിലാനിയുടെ വീടിനു കാവലായി ഒരു പൊലീസുകാരനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ക്കെങ്കിലും വീടിന്റെ …
സ്വന്തം ലേഖകന്‍: സിംബാബ്‌വെയുടെ ഔദ്യോഗിക കറന്‍സിയായ സിംബാബ്‌വെ ഡോളറിന് മരണ മണി. അത്യധികമായ പണപ്പെരുപ്പത്തില്‍ (ഹൈപര്‍ ഇന്‍ഫ്‌ളേഷന്‍) തകര്‍ന്ന സിംബാബ്‌വെ ഡോളര്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി പഴയ കറന്‍സി അമേരിക്കന്‍ ഡോളറാക്കി മാറ്റാന്‍ അവസരം നല്‍കിയിരിക്കുകയാണ് റോബര്‍ട്ട് മുഗാബെ സര്‍ക്കാര്‍. അടുത്ത ആഴ്ച മുതല്‍ സിംബാബ്‌വെക്കാര്‍ക്ക് തങ്ങളുടെ കൈയിലും ബാങ്ക് അക്കൗണ്ടിലുമായി അവശേഷിക്കുന്ന പഴയ സിംബാബ്‌വെ …
സ്വന്തം ലേഖകന്‍: വെടിനിര്‍ത്തല്‍ കരാര്‍ കാറ്റില്‍ പറത്തി കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ വിമതരും യുക്രൈന്‍ സൈന്യവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. ഡൊണ്‍ടെസ്‌ക് വിമാനത്താവളത്തില്‍ റഷ്യന്‍ വിമതരും യുക്രൈന്‍ സൈന്യവും മുഖമുഖം ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മാസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി അവസാനിക്കും മുമ്പാണ് ഏറ്റുമുട്ടല്‍ രൂക്ഷമായത്. എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നിന്നും നൂറ് മീറ്റര്‍ അകലെ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയും സഖ്യ സേനയും യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പുരാതനമായ പള്ളി തകര്‍ന്നു. ലോക പൈതൃക കേന്ദ്രമായി യുനെസ്‌കോ പ്രഖ്യാപിച്ചിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണ് തകര്‍ന്നത്. ആക്രണത്തില്‍ കൊല്ലപ്പെട്ട 5 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇത് രണ്ടാം തവണയാണ് ഇസ്ലാമിക പൈതൃക കേന്ദ്രം സൗദി സഖ്യ സേനയുടെ ആക്രമണത്തിന് ഇരയാകുന്നത്. മാര്‍ച്ച് മാസം …
സ്വന്തം ലേഖകന്‍: സൂര്യനു കീഴിലുള്ള എന്തും ഗൂഗിള്‍ ചെയ്തു കണ്ടുപിടിക്കാവുന്ന കാലമാണല്ലോ. എന്നാല്‍ എന്തും തെരഞ്ഞുപിടിക്കാമെന്ന് ഗൂഗിളിന്റെ ആത്മവിശ്വാസം തന്നെ തിരിഞ്ഞുകടിക്കുന്ന ലക്ഷണമാണ് യൂറോപ്പില്‍. ഒരാളുടെ പേരില്‍ സെര്‍ച്ച ചെയ്യുമ്പോള്‍ അയാള്‍ മറക്കാനാഗ്രഹിക്കുന്നതും ഇഷ്ടമില്ലാത്തതുമായ വിവരങ്ങളാണ് സെര്‍ച്ച് ഫലങ്ങളില്‍ വരുന്നതെങ്കില്‍ ഗൂഗിള്‍ അതിന് സമാധാനം പറയണമെന്നാണ് ഫ്രഞ്ച് വിവര സംരക്ഷണ സമിതിയായ സിഎന്‍ഐഎല്‍ ഉത്തരവിറക്കി. കഴിഞ്ഞ …