സ്വന്തം ലേഖകന്‍: അമേരിക്കക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് സന്നദ്ധ സംഘടനയെ പാകിസ്ഥാന്‍ പുറത്താക്കി. മൂന്നര പതിറ്റാണ്ടായി പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ചു വരുന്ന സേവ് ദ് ചില്‍ഡ്രന്‍ എന്ന സന്നദ്ധ സംഘടനയുടെ ഓഫിസാണ് സിഐഎയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പൂട്ടി മുദ്രവച്ചത്. സംഘടനാ പ്രവര്‍ത്തകര്‍ക്ക് രാജ്യം വിടാന്‍ 15 ദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്. അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമം നടത്തുന്നതായി സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. ആണവാക്രമണം നടത്താന്‍ പ്രാപ്തിയുള്ള ആയുധങ്ങള്‍ നിര്‍മിക്കാനായി റേഡിയോ ആക്ടിവ് വസ്തുക്കള്‍ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തതായി ആസ്‌ട്രേലിയന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങള്‍ നിര്‍മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് മുഖപത്രമായ ദാബിഖ് പ്രഖ്യാപിച്ചിരുന്നു. ഇതത്തേുടര്‍ന്ന് തീവ്രവാദികള്‍ …
സ്വന്തം ലേഖകന്‍: ചൈനയില്‍ അഴിമതി വീരനായ മുതിര്‍ന്ന നേതാവ് കുടുങ്ങി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന ചൗ യോങ്കാങ്ങിനെ അഴിമതി നടത്തിയതിന് ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അഴിമതി, അധികാര ദുര്‍വിനിയോഗം, രാജ്യരഹസ്യം ചോര്‍ത്തല്‍ എന്നിവയാണ് യോങ്കാങിനു മേല്‍ ചുമത്തിയ കുറ്റങ്ങള്‍. കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായ യോങ്കാങ്ത് മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയുടെ വിശ്വസ്തനും ആഭ്യന്തര …
സ്വന്തം ലേഖകന്‍: ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന് കടിഞ്ഞാണിടാന്‍ ബ്രിട്ടനില്‍ തൊഴില്‍ നിയമ പരിഷ്‌കരണം വരുന്നു. യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാനെന്ന പേരിലാണ് നിലവിലുള്ള തൊഴില്‍ നിയമം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഒപ്പം വിദഗ്ധ തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ വേതനപരിധി ഉയര്‍ത്താനും വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം കുറയ്ക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന. ജനപ്രതിനിധി സഭയില്‍ പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ മൊബൈല്‍ റോമിംഗ് നിരക്ക് കുറക്കാന്‍ ജിസിസി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ദോഹയില്‍ നടക്കുന്ന ജിസിസി വാര്‍ത്താ വിനിമയ മന്ത്രിമാരുടെ യോഗത്തിലാണ് റോമിംഗ് നിരക്ക് കുറക്കാനുള്ള തീരുമാനമെടുത്തത്. ഗള്‍ഫ് മേഖലയില്‍ നിരന്തരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് ഈ തീരുമാനം. ഖത്തര്‍ ടെലി കമ്യൂണിക്കേഷന്‍ മന്ത്രി ഹസ്സ സുല്‍ത്താന്‍ അല്‍ജബറിന്റെ …
സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളുടെ കൂടെ ജോലി ചെയ്യാനില്ല എന്ന ന്യായം പറഞ്ഞ് നോബേല്‍ ജേതാവ് യൂണിവേഴ്‌സിറ്റി പദവി ഉപേക്ഷിച്ചു. ടിം ഹണ്ട് എന്ന ബയോകെമിസ്റ്റാണ് യൂണിവേഴ്‌സിറ്റി കൊളേജ് ഓഫ് ലണ്ടനിലെ സ്ഥാനം രാജിവച്ചത്. ജോലി സ്ഥലത്തെ പെണ്‍കുട്ടികളുടെ സാന്നിധ്യം ശാസ്ത്രജ്ഞരെ കുഴപ്പത്തിലാക്കുമെന്ന ടിമ്മിന്റെ പ്രസ്താവന നേരത്തെ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ജോലിസ്ഥലത്തെ പെണ്‍കുട്ടികളുടെ സാന്നിധ്യം മൂന്ന് …
സ്വന്തം ലേഖകന്‍: ഫിഫ ആസ്ഥാനത്ത് റെയ്ഡ്. സ്വിസ് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രഹസ്യ രേഖകള്‍ പിടിച്ചെടുത്തതായാണ് സൂചന. ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്ററുമായി ബന്ധപ്പെട്ട രേഖകളടക്കം പിടിച്ചെടുത്തവയിലുണ്ട്. ഇതോടെ 2026 ലോകകപ്പിനായുള്ള ലേല നടപടികളും ഫിഫ നിര്‍ത്തിവച്ചു. 2018 ലെയും 2022 ലെയും ലോകകപ്പ് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സ്വിസ് …
സ്വന്തം ലേഖകന്‍: പതിനഞ്ചാം വയസില്‍ ചെയ്ത കുറ്റത്തിന് 23 വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവിനെ തൂക്കിക്കൊന്നു. പാകിസ്താനിലാണ് സംഭവം. ക്രിസ്തു മത വിശ്വാസിയായ യുവാവിന് പുതുതായി വന്ന നിയമ പ്രകാരമുള്ള നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് രാജ്യത്ത് പ്രതിഷേധം പടരുകയാണ്. സംഭവത്തില്‍ മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ ക്രിസ്തു മത …
സ്വന്തം ലേഖകന്‍: നികുതി വെട്ടിപ്പ് കേസില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് വിചാരണ. മെസിയുടെ അപ്പീല്‍ ബാഴ്‌സലോണ ഹൈക്കോടതി തള്ളിയതോടെയാണ് മെസിക്ക് വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ സ്‌പെയിനിലെ നിയമപ്രകാരം മെസിക്ക് ആറുവര്‍ഷം വരെ തടവില്‍ കിടക്കേണ്ടി വരും. കേസില്‍ വിചാരണ നേരിടണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഗാവ കോടതി ഉത്തരവിട്ടിരുന്നു. …
സ്വന്തം ലേഖകന്‍: കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് തടയിടാന്‍ മാര്‍പാപ്പയുടെ നീതിന്യായ കോടതി വരുന്നു. ലൈംഗിക ചൂഷണം വര്‍ദ്ധിക്കുകയും അത് നടത്തുന്ന പുരോഹിതരെ നിയന്ത്രിക്കാന്‍ ബിഷപ്പുമാര്‍ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നീതിന്യായ കോടതി രൂപീകരിക്കുന്നത്. രൂപതകളുടെ കീഴിലുണ്ടാകുന്ന പരാതികളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഇനി ബിഷപ്പുമാര്‍ക്കാവും. ലൈംഗിക ചൂഷണത്തില്‍ പങ്കുണ്ടായാലും ഇല്ലെങ്കിലും തന്റെ ഉത്തരവാദിത്വത്തിലുള്ള …