സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ പ്രതിപക്ഷ നേതാവ് സാന്‍ സൂ ചി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തി. മ്യാന്‍മറിലെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസിയുടെ നേതാവായ സൂ ചിയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ചൈന സന്ദര്‍ശിക്കാനായി ക്ഷണിച്ചത്. 21 വര്‍ഷം മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിന്റെ തടവിലായിരുന്ന സൂ ചി 2010 ല്‍ മോചിതയായശേഷം നടത്തുന്ന ആദ്യ ചൈനാ …
സ്വന്തം ലേഖകന്‍: ബാങ്കിംഗ് രംഗത്തെ വമ്പന്‍മാരായ എച്ച്എസ്ബിസി വമ്പന്‍ അഴിച്ചു പണികള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നിലവിലുള്ള 25,000 ജീവനക്കരെ പിരിച്ചു വിടും. ബ്രസീല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ ജീവനക്കാരെയാണ് ആദ്യ ഘട്ടത്തില്‍ പിരിച്ചു വിടുക. കൂടാതെ ബാങ്കിന്റെ ലണ്ടനിലെ ആസ്ഥാനം ഉപേക്ഷിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അഴിച്ചു പണിയിലൂടെ രണ്ട് വര്‍ഷം കൊണ്ട് വാര്‍ഷിക ചെലവിനത്തില്‍ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സൈന്യത്തിലേക്ക് സ്വവര്‍ഗ പ്രണയികളുടെ പ്രവേശനത്തിന് വഴി തെളിയുന്നു. സ്വവര്‍ഗ പ്രണയികള്‍ക്ക് സൈന്യത്തിലുള്ള വിലക്ക് എടുത്തു കളയാന്‍ ഒബാമ സര്‍ക്കാര്‍ തയ്യാറാകുന്നതായാണ് സൂചന. ചൊവ്വാഴ്ച! സ്വവര്‍ഗ പ്രണയികള്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറാണ് ഇതു സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പെന്റഗണ്‍ അതിന്റെ ഈക്വല്‍ ഓപര്‍ച്യൂണിറ്റി …
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ ഏറ്റുമുട്ടലിലും കലാപത്തിലും 73 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഈജിത്പിലെ കോടതി 11 പേര്‍ക്ക് വധശിക്ഷ വിധിച്ചു. 2012 ന്‍ പോര്‍ട്ട് സൈദ് ഫുട്‌ബോള്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരത്തെ തുടര്‍ന്ന് സംഘര്‍ഷവും കലാപവുമുണ്ടായത്. 71 പേരെയാണ് ഫുട്‌ബോള്‍ കലാപവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയത്. ഇതിന്റെ വിചാരണക്കൊടുവില്‍ 11 പേര്‍ക്കാണ് വധ ശിക്ഷ പ്രഖ്യാപിച്ചത്. …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ 102 വയസ്സുള്ള മുത്തശ്ശിക്ക് ഡോക്ടറേറ്റ്. എന്‍ബോര്‍ഗ് റാപ്പോര്‍ട്ട് എന്ന മുത്തശ്ശിക്കാണ് 1938 ല്‍ സമര്‍പ്പിച്ച ഗവേഷണത്തിനാണ് ഇപ്പോള്‍ ഡോക്ടറേറ്റ് ലഭിച്ചത്. ഇതോടെ ജര്‍മനിയില്‍ ഡോക്ടറേറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ബഹുമതിയും എന്‍ബോര്‍ഗ് മുത്തശ്ശി സ്വന്തമാക്കി. തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സിലാണ് ഡിഫ്ത്തീരിയയെപ്പറ്റിയുള്ള ഗവേഷണപ്രബന്ധം എന്‍ബോര്‍ഗ് സര്‍വകലാശാലക്ക് സമര്‍പ്പിച്ചത്. പക്ഷേ, …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ റമദാന്‍ വ്രതം ജൂണ്‍ 18 ന് ആരംഭിക്കാന്‍ സാധ്യത്. ഇത്തവണ മുസ്ലിം രാജ്യങ്ങളിലും ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളിലും റമദാന്‍ ആരംഭം ഒന്നിച്ചാവാന്‍ സാധ്യതയുണ്ടെന്നും ഗോളശാസ്ത്ര പ്രവചനത്തില്‍ പറയുന്നു. അറബ് ലോകത്ത് ശഅ്ബാന്‍ 30 പൂര്‍ത്തീകരിച്ച് ജൂണ്‍ 18 ന് വ്യാഴാഴ്ചയാണ് റമദാന്‍ ആരംഭിക്കുക എന്ന് അന്താരാഷ്ട്ര ഗോളശാസ്ത്ര കേന്ദ്രത്തിലെ …
സ്വന്തം ലേഖകന്‍: തുര്‍ക്കി തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍.ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതായതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഭരണ കക്ഷിയുമായി സഖ്യസര്‍ക്കാരുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വ്യക്തമാക്കിക്കഴിഞ്ഞു. 13 വര്‍ഷം തുര്‍ക്കി ഒറ്റക്ക് ഭരിച്ച അക് പാര്‍ട്ടിക്ക് …
സ്വന്തം ലേഖകന്‍: രാജ്യാന്തര ബഹിരാകാശ നിലയത്തിനു പകരം ചന്ദ്രനെ ബഹിരാകാശ നിലയമായി ഉപയോഗ്ഗിക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ.) പദ്ധതിയിടുന്നു. ഫ്യൂച്ചര്‍ ഹെഡ്ഡായ പ്രഫ ജാന്‍ വോയ്‌നെറാണു പുതിയ പദ്ധതിയുടെ ഉപജ്ഞാതാവ്. 2024 ല്‍ ചന്ദ്രനില്‍ ബഹിരാകാശ നിലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കാനാണു നീക്കം. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സാങ്കേതിക തകരാറുകള്‍ പതിവായതാണു മാറ്റത്തിനു ഇ.എസ്.എ. പ്രേരിപ്പിക്കുന്നത്. …
സ്വന്തം ലേഖകന്‍: യുഎഇ, എമിറേറ്റുകളില്‍ രൂക്ഷമായ പൊടിപടലം മൂടിയതിനെ തുടര്‍ന്ന് ഗതാഗതവും മറ്റു പ്രവൃത്തികളും തടസപ്പെട്ടു. കുറച്ചു ദിവസങ്ങളായി പൊടി നിറഞ്ഞ കാലാവസ്ഥ തുടരുകയണ്. ദൂരക്കാഴ്ചക്ക് തടസമുണ്ടാക്കും വിധമാണ് പൊടിപടലങ്ങള്‍ ഉയരുന്നത്. ശക്തമായ ചൂട് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് പൊടിപടലം പരക്കുന്നതെന്നാണ് സൂചന. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് പൊടിപടലമെന്നും ചക്രവാളത്തിനു തിരശ്ചീനമായ നിലയിലാണു ദൂരക്കാഴ്ച തടസ്സപ്പെടുന്നതെന്നും കാലാവസ്ഥാ …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ ബവേറിയയില്‍ രണ്ട് ദിവസമായി നടക്കുന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടി സമാപിച്ചു. യുക്രൈന്‍ പ്രശ്‌നത്തില്‍ സമാധാനം പുനഃസ്ഥാപിക്കും വരെ റഷ്യയുടെ മേലുള്ള ഉപരോധം തുടരാന്‍ ഉച്ചകോടി തീരുമാനിച്ചു. യുക്രൈനില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ റഷ്യക്ക് ശക്തമായ താക്കീത് എന്ന നിലയില്‍ ഉപരോധം തുടരാന്‍ തീരുമാനമെടുത്താണ് രണ്ട് ദിവസം നീണ്ട ജി …