സ്വന്തം ലേഖകന്‍: തുര്‍ക്കിയെ പ്രസിഡന്‍ഷ്യല്‍ റിപ്പബ്ലിക്ക് ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ഡോഗന്‍സിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ട് ഞായറാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) ക്ക് ഭൂരിപക്ഷം നഷ്ടമായി. അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷി സ്ഥാനം ?എകെപി നിലനിര്‍ത്തുകയും ചെയ്തു. 550 അംഗ സഭയില്‍ 259 …
സ്വന്തം ലേഖകന്‍: പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റെസിഡന്‍സ് പെര്‍മിറ്റ് (ആര്‍.പി.) പതിക്കുന്നത് ഒഴിവാക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഇനിമുതല്‍ പ്രവാസികള്‍ക്ക് പുതിയ രീതിയിലുള്ള റെസിഡന്‍സി കാര്‍ഡായിരിക്കും ലഭിക്കുക. പ്രവാസികള്‍ക്കായി സ്റ്റിക്കര്‍ ഫ്രീ റെസിഡന്‍സി പെര്‍മിറ്റ് സംവിധാനം നടപ്പാക്കും. ആര്‍.പി. പുതുക്കുമ്പോഴും പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യില്ല. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയകരമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ റെസിഡന്‍സി കാര്‍ഡ് പ്രാബല്യത്തില്‍ …
സ്വന്തം ലേഖകന്‍: പലസ്തീനിലെ ഹമാസ് ഭീകര സംഘടന അല്ലെന്ന് ഈജിപ്ഷ്യന്‍ കോടതി വിധി. പലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസ് ഭീകര സംഘടനയാണെന്ന് പ്രഖ്യാപിച്ച ഈജിപ്തിലെ കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി റദ്ദാക്കുകയും ചെയ്തു. ഈജിപ്തിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ഹമാസ് തുരങ്കങ്ങള്‍ നിര്‍മിച്ചുവെന്നാരോപിച്ച് ഒരു അഭിഭാഷകന്‍ കീഴ്‌കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഫിബ്രവരിയില്‍ സംഘടനയെ ഭീകരസംഘമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് വിധിക്കെതിരെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇറാഖ് സൈന്യത്തിന് നിര്‍ണായക മുന്നേറ്റം നേടാനായതായി സൂചന. ഇസ്ലാമിക് സ്റ്റേറ്റ് കൈവശം വച്ചിരുന്ന സുപ്രധാന കേന്ദ്രങ്ങള്‍ ഇറാഖ് സൈന്യം തിരിച്ച് പിടിച്ചതായാണ് സൂചന. ബെയ്ജി എണ്ണ ശുദ്ധീകരണശാലയും സമീപ പ്രദേശങ്ങളുമാണ് സൈന്യം തിരിച്ച് പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ തലസ്ഥാനമായ ബാഗ്ദാദ് പിടിച്ചെടുക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടിയെന്ന് യുഎഇ തൊഴില്‍മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് സഈദ് ഗോബാഷ് വ്യക്തമാക്കി. ജനീവയില്‍ നടക്കുന്ന രാജ്യാന്തര തൊഴില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതു ഗുരുതര നിയമലംഘനമായാണ് യുഎഇ കാണുന്നതെന്നു തൊഴില്‍ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദിമാസ് …
സ്വന്തം ലേഖകന്‍: തുര്‍ക്കി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാജ്യത്തെ പാര്‍ലമെന്ററി ഭരണ സംവിധാനത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക് മാറ്റാന്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (എകെ) നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള ജനപിന്തുണ പരിശോധിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഭരണ കക്ഷിക്ക് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ തുര്‍ക്കി ജനത ഇന്ന് വിധിയെഴുതും. എന്നാല്‍ ഇതിന്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ അതിര്‍ത്തി നിര്‍ണയ കരാറില്‍ പരസ്പര ധാരണായിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശേഖ് ഹസീനയുടെയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ അതിര്‍ത്തി പുനര്‍നിര്‍ണയ കരാറില്‍ ഒപ്പുവെച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചരിത്ര പ്രധാനമായ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. 41 വര്‍ഷമായി തീര്‍പ്പാകാതെ …
സ്വന്തം ലേഖകന്‍: പലസ്തീന്‍ സംഘര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷം 540 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സഭ രേഖ. ഇതില്‍ 371 പേര്‍ 12 വയസ്സോ അതില്‍ താഴെയോ പ്രായമുള്ളവരാണ്. ഇസ്രയേലിലെയും പലസ്തീന്‍ പ്രവിശ്യയിലെയും യുഎന്‍ ഏജന്‍സികള്‍ തയാറാക്കിയ റിപ്പോര്‍ട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനു കൈമാറി. യുദ്ധത്തില്‍ മരിച്ച 2,100 പലസ്തീന്‍കാരില്‍ ഉള്‍പ്പെട്ടതാണ് 540 …
സ്വന്തം ലേഖകന്‍: യുദ്ധത്തിനെതിരെ സമാധാനമെന്ന പ്രഖ്യാപനവുമായി മാര്‍പാപ്പയുടെ ബോസ്‌നിയന്‍ സന്ദര്‍ശനം തുടങ്ങി. തൊണ്ണൂറുകളിലെ ആഭ്യന്തര യുദ്ധത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും നീറി നില്‍ക്കുന്ന ബോസ്‌നിയന്‍ സമൂഹത്തില്‍ വംശീയ, മത സൗഹാര്‍ദം നിലനിര്‍ത്തണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ കൊസവോ സ്റ്റേഡിയത്തില്‍ നടന്ന കുര്‍ബാനയില്‍ അറുപത്തയ്യായിരത്തോളം ആളുകളാണ് പങ്കെടുക്കാനെത്തിയത്. തന്റെ പ്രസംഗത്തില്‍ ബോസ്‌നിയന്‍ ജനത 20 വര്‍ഷത്തോളം …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചകളും അഭ്യൂഹങ്ങളും കത്തി നില്‍ക്കെ, ബ്രിട്ടനു വേണ്ടി യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പ്രസ്താവിച്ചു. ബ്രിട്ടന്‍ ആവശ്യപ്പെടുന്നതു പ്രകാരം യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിന് അംഗരാജ്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകണമെന്നാണ് മെര്‍ക്കലിന്റെ പ്രസ്താവനയുടെ …