സ്വന്തം ലേഖകന്‍: സൗദി അതിര്‍ത്തിയില്‍ സൗദി സൈന്യവും യെമനിലെ ഹൗതി വിമത പോരാളികളും തമ്മില്‍ നേര്‍ക്കു നേര്‍ പോരാട്ടം ശക്തമായി. ഹൗതികളും സൗദി സൈന്യവും തമ്മില്‍ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ ഇരു പക്ഷത്തും ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നാല് സൗദി സൈനികരും നിരവധി ഹൗതി തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ഥ മരണ സംഖ്യ …
സ്വന്തം ലേഖകന്‍: മരണം കാത്തു കഴിയുന്ന ഫ്രഞ്ച് യുവാവിന് ദയാവധം ആകാമെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി. വാഹനാപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് എഴുവര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന ഫ്രഞ്ച് യുവാവിന് ദയാവധം അനുവദിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച ഫ്രാന്‍സിലെ പരമോന്നത കോടതിയുടെ വിധി മനുഷ്യാവകാശ കോടതി ശരിവെച്ചു. മുപ്പത്തൊമ്പതുകാരനായ വിന്‍സന്റ് ലാംബര്‍ട്ടാണ് ജീവിതം അവസാനിപ്പിക്കാന്‍ കോടതിയുടെ …
സ്വന്തം ലേഖകന്‍: തല മാറട്ടെ എന്നുള്ളത് ഇനി മുതല്‍ ചിത്രകഥയിലെ വെറുമൊരു മന്ത്രം മാത്രമല്ല. തലയോട്ടിയും മാറ്റിവക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കക്കാരായ ഒരു സംഘം ഡോക്ടര്‍മാര്‍. തലയോട്ടിയും അതിനോടു ചേര്‍ന്നുള്ള ചര്‍മവുമാണ് വിജയകരമായി മാറ്റിവച്ചത്. അപൂര്‍വമായ ശസ്ത്രക്രിയക്കു വിധേയനായത് അമേരിക്കയിലെ ഓസ്റ്റിനില്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്പറായ അമ്പത്തഞ്ചുകാരന്‍ ജയിംസ് ബോയ്‌സെനാണ്. കഴിഞ്ഞ മാസം 22 നു ഹൂസ്റ്റണ്‍ മെഥഡിസ്റ്റ് …
സ്വന്തം ലേഖകന്‍: ലോക സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പില്‍ ചൈനയുമായി ഇഞ്ചോടിഞ്ചു പോരാടുന്ന ഇന്ത്യക്ക് കൂടുതല്‍ എണ്ണയും പ്രകൃതിവാതകവും ലഭ്യമാക്കാന്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ. രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യത്തിനുള്ള ഇന്ധനങ്ങള്‍ ലഭിക്കുന്നതിന് നിലവിലുള്ള വിലക്കുകള്‍ നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ അതിവേഗത്തില്‍ വളരുന്ന വ്യവസായ മേഖലക്ക് തടസ്സം കൂടാതെ …
സ്വന്തം ലേഖകന്‍: വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടം മൂലം സൗദിക്ക് 2 ബില്യണ്‍ റിയാല്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. സ്‌പോണ്‍സറെ ഉപേക്ഷിച്ച് ഓടിപ്പോകുന്ന ജോലിക്കാര്‍ മൂലമാണ് സൗദിക്ക് ഇത്രയും ഭീമമായ തുക നഷ്ടമാകുന്നതായി സൗദി മാധ്യമങ്ങള്‍ ആരോപിക്കുന്നത്. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് നിതാഖാത് നടപ്പാക്കാന്‍ സൗദി സര്‍ക്കാര്‍ ഒരുങ്ങുന്ന സന്ദര്‍ഭത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നതെന്ന് ശ്രദ്ധേയമാണ്. മലയാളികള്‍ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ ഫണ്‍ഡമെന്റല്‍ റൈറ്റ്‌സിന്റെ റിപ്പോര്‍ട്ടിലാണ് കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ജര്‍മനിയിലെ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി …
സ്വന്തം ലേഖകന്‍: ഗ്രീസ് യൂറോപ്യന്‍ യൂണിയനോട് വിട പറയാന്‍ ഒരുങ്ങുന്നതായി സൂചന. ഗ്രീസിന്റെ പുറത്തുപോകല്‍ യൂണിയന്റെ സ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ നീക്കത്തിന് തടയിടാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ സജീവമായി. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഗ്രീസ് പുറത്തുപോയാലുണ്ടാകുന്ന ഭവഷ്യത്തുകള്‍ ചര്‍ച്ച ചെയ്യാന്‍ യൂണിയനിലെ പ്രമുഖ നേതാക്കള്‍ ബര്‍ലിനില്‍ യോഗം ചേര്‍ന്നു. ഗ്രീസ് പുറത്തു പോകുന്നതു വഴി പരിഹരിക്കപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങളാണ് …
സ്വന്തം ലേഖകന്‍: ഇന്ന് ലോക പരിസ്ഥിതി ദിനം. 700 കോടി സ്വപ്നങ്ങളും ഒരു ഗ്രഹവും, ഉപഭോഗം കരുതലോടെ എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പരത്തുന്ന വ്യത്യസ്ത പരിപാടികളാണ് ലോകമൊട്ടുക്കും വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്നത്. 700 കോടി മനുഷ്യരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഒരു ഭൂമിയെ ഉള്ളൂ എന്നാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിലെ ഏറ്റവും പ്രായം കൂടിയ ഭീകരന്‍ ചൈനയില്‍ നിന്നുള്ള എണ്‍പതുകാരനെന്ന് വെളിപ്പെടുത്തല്‍. ഇസ്ലാമിക് സ്റ്റേറ്റ് തന്നെ പുറത്തുവിട്ട ഒരു വീഡിയോയിലാണ് ചൈനക്കാരനായ മുഹമ്മദ് അമിനെ ഏറ്റവും പ്രായമേറിയ ഐഎസ് പോരാളി എന്ന് പരിചയപ്പെടുത്തുന്നത്. അമിനൊപ്പം കുടുംബവുമുണ്ടെന്നും വീഡിയോ അവകാശപ്പെടുന്നു. അറുപതു വര്‍ഷമായി ചൈനയില്‍ അടിമത്തത്തിലായിരുന്നു താനും കുടുംബവും എന്ന് എകെ 47 …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാരിനും സുരക്ഷാ ഏജന്‍സികള്‍ക്കും അനുമതി നല്‍കുന്ന നിയമം വീണ്ടും നിലവില്‍ വന്നു. കഴിഞ്ഞ ദിവസം നിയമത്തിന്റെ കാലാവധി അവാസാനിച്ചതിനെ തുടര്‍ന്നാണ് നിയമം വീണ്ടും പ്രാബല്യത്തില്‍ വന്നത്. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് നിയമത്തിന്റെ രണ്ടാം വരവ്. കാലാവധി കഴിഞ്ഞതിനാലും സെനറ്റ് വോട്ടിങില്‍ പരാജയപ്പെട്ടതിനാലും രണ്ടു ദിവസം മുമ്പാണ് ചോര്‍ത്തല്‍ നിയമം …