സ്വന്തം ലേഖകന്‍: സിറിയന്‍ നഗരമായ പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 400 പേരെ കൂട്ടക്കൊല നടത്തിയതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ ദിവസമാണ് ഭീകരര്‍ പൗരാണിക നഗരമായ പല്‍മിറ കീഴടക്കിയത്. നഗരത്തിലെ താദ്മൂറില്‍ സ്ഥിര താമസമാക്കിയവരാണ് കൊല്ലപ്പെട്ടവരെല്ലാം. നൂറുകണക്കിനു മൃതദേഹങ്ങള്‍ തെരുവുകളിലും മറ്റും കിടക്കുകയാണെന്നു സമൂഹ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അയല്‍രാജ്യമായ ഇറാഖിലെ …
സ്വന്തം ലേഖകന്‍: കനത്ത ചൂടിലും ചൂടുകാറ്റിലും ഇന്ത്യ ചുട്ടു പൊള്ളുന്നു. കൊടും ചൂട് ഉത്തരേന്ത്യയിലെ ജന ജീവിതം ദിനംപ്രതി ദുസ്സഹമാക്കുകയാണ്. മധ്യപ്രദേശ്, ഒഡിഷ, ഝാര്‍ഘണ്ഡ്, ഉത്തര്‍ പ്രദശ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. അതിനിടെ തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ ഉഷ്ണക്കാറ്റില്‍ 200 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. …
സ്വന്തം ലേഖകന്‍: സ്വവര്‍ഗ വിവാഹത്തിന് അയര്‍ലണ്ട് പച്ചക്കൊടി വീശുന്നു. പതിനേഴു വയസിന് മുകളിലുള്ള സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കാനുള്ള ഹിതപരിശോധനയില്‍ രാജ്യത്തെ മൂന്ന് കോടി വരുന്ന ജനങ്ങളില്‍ ഭൂരിഭാഗവും അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തി. 62% ശതമാനം പേരാണ് സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് വോട്ടു ചെയ്തതെന്ന് അയര്‍ലണ്ട് കാബിനറ്റ് മന്ത്രിയും ഹിതപരിശോധനാ ക്യാമ്പെയിനിന്റെ മുഖ്യ ചുമതലക്കാരനുമായ ലിയോ …
സ്വന്തം ലേഖകന്‍: ഏഷ്യയിലെ ഏറ്റവും വലിയ ബുള്ളറ്റ് പ്രൂഫ് കുരിശ് കറാച്ചിയില്‍ ഉയരുന്നു. പാകിസ്ഥാനിലെ ക്രിസ്തുമത വിശ്വാസിയും ബിസിനസുകാരനുമായ പര്‍വേസ് ഹെന്റി ഗില്‍ ആണ് ഭീമന്‍ കുരിശിന്റെ നിര്‍മ്മാണത്തിനു പുറകില്‍. കറാച്ചിയിലെ പുരാതന ക്രിസ്ത്യന്‍ സെമിത്തേരിയായ ഗോരാ ക്വാബ്രിസ്ഥാനിലാണ് 140 അടി നീളമുള്ള കുരിശ് നിര്‍മിക്കുന്നത്. മുസ്ലീങ്ങള്‍ കൂടുതലുള്ള ഈ രാജ്യത്ത് ജീവിക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തിന് …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയെ വേശ്യയെന്ന് വിശേഷിപ്പിച്ച് ഇസ്ലാമിക് സ്റ്റേറ്റ് വാരിക. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന ദാബിഗ് എന്ന വാരികയിലാണ് വിവാദ പരാമര്‍ശമുള്ളത്. മാഗസിനില്‍ അതിരൂക്ഷമായ ഭാഷയിലാണ് മിഷേല്‍ ഒബാമയെ വിമര്‍ശിച്ചിരിക്കുന്നത്. ഒബാമയുടെ ഭാര്യയുടെ ഒരു രാത്രിക്ക് മൂന്നു ദിനാറിന്റെ വിലപോലും ഇല്ലെന്നും വാരികയിലെ ലേഖനത്തില്‍ …
സ്വന്തം ലേഖകന്‍: സ്‌പെയിനിലെ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാക്കി യുകെയിലേക്ക് സ്പാനിഷ് നഴ്‌സുമാരുടെ ഒഴുക്കെന്ന് റിപ്പോര്‍ട്ട്. യുകെയിലെ എന്‍എച്ച്എസ് ട്രസ്റ്റുകളിലേക്ക് കുടിയേറാന്‍ തിരക്ക് കൂട്ടുന്ന സ്‌പെയിന്‍കാരായ നഴ്‌സുമാരുടെ എണ്ണം ക്രമേണ വര്‍ദ്ധിക്കുന്നതായി സ്‌പെയിനിലെ ജനറല്‍ കൌണ്‍സില്‍ ഫോര്‍ നഴ്‌സസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നഴ്‌സുമാരുടെ യുകെയിലേക്കുള്ള ഒഴുക്കു മൂലം സ്‌പെയ്‌നിലെ വിവിധ ആശുപത്രികളിലായി 1,40,000 നഴ്‌സുമാരുടെ കുറവുണ്ടെന്നാണ് …
സ്വന്തം ലേഖകന്‍: ഇസ്രായേലുമായുള്ള ബന്ധം അമേരിക്കക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ വ്യക്തമാക്കി. വാഷിംഗ്ടണില്‍വച്ചു നടന്ന അന്തര്‍ദേശീയ ജൂത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീന്‍ ഇസ്രായേല്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്നും ഒബാമ പറഞ്ഞു. ഇറാനും അമേരിക്കയുടെ നേതൃത്വത്തിലുള്ള ആണവ ശക്തികളും ആണവ കരാറിന്റെ അവസാനഘട്ട ചര്‍ച്ചകളില്‍ എത്തിനില്‍ക്കവെയാണ് ഒബാമയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. …
സ്വന്തം ലേഖകന്‍: പാരീസിലെ ലോക പ്രശസ്തമായ ഈഫല്‍ ടവറിലെ തൊഴിലാളികള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ടവര്‍ അടച്ചു. ഈഫല്‍ ടവറിലും പരിസര പ്രദേശങ്ങളിലും പോക്കറ്റടിക്കാരുടെ ശല്യം ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന പോക്കറ്റടിക്കാരുടെ വിളയാട്ടം നിയന്ത്രിക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് നടപടികള്‍ ഒന്നുമുണ്ടാകാത്തതിനാലാണ് തൊഴിലാളികള്‍ സമരപാതയിലേക്ക് നീങ്ങിയത്. ഓരോ മണിക്കൂറിലും ആയിരക്കണക്കിന് സന്ദര്‍ശകരാണ് …
സ്വന്തം ലേഖകന്‍: സൗദിയിലെ ഷിയ വിഭാഗക്കാരുടെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. അല്‍ ഖദീഹ് പട്ടണത്തിലെ പള്ളിയിലാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ 70 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ നില വളരെ ഗുരുതരമാണ്. സംഭവസമയത്ത് 150 ഓളം പേര്‍ പള്ളിയിലുണ്ടായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഖാത്തിഫ് പ്രവിശ്യയിലെ അല്‍ ഖദീഹ് …
സ്വന്തം ലേഖകന്‍: ഏഷ്യയില്‍ ചൈനയുമായി സാമ്പത്തിക മത്സരത്തിന് ഒരുങ്ങുകയാണെന്ന് സൂചന നല്‍കിക്കൊണ്ട് ജപ്പാന്‍ ഏഷ്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 11,000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു.ഏഷ്യന്‍ രാജ്യങ്ങളില്‍ നിക്ഷേപവും സാമ്പത്തിക സഹായങ്ങളും വഴി തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ചൈന കിണഞ്ഞു ശ്രമിക്കുന്നതിനിടയിലാണ് ജപ്പാന്റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. ജപ്പാനും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും (എഡിബി) സംയുക്തമായാണ് …